സര്‍ഗ വേദി

സർഗവേദി

സർഗവേദി

സംസം… അടങ്ങുക നീ ഉടയോന്റെ ആജ്ഞയില്‍ മക്കയുടെ വിജനതയില്‍ ഇസ്മാഈലിന്റെ സുസ്മിത വദനം വിജനത്തിന്റെ ദുഃഖ പരവശതയില്‍ കലങ്ങിയ കണ്ണുകള്‍ക്ക് യാത്രാമൊഴി ഇബ്‌റാഹീമിന്റെ മനസ്സില്‍ നോവ് സ്രഷ്ടാവിലേക്കുയര്‍ത്തിയ വിറകരങ്ങള്‍ മരുഭൂവിന്റെ ഊഷരതയില്‍ വരണ്ട മരുക്കാറ്റിന്റെ മന്ത്രണങ്ങള്‍ മാത്രം കൂട്ട് ചുട്ടുപൊള്ളുന്ന മണല്‍പഥങ്ങളില്‍ പിച്ചവെക്കാനറിയാത്ത പൈതലിന്റെ കുഞ്ഞു പാദസ്പര്‍ശങ്ങള്‍ പകലോന്റെ വീര്യത്തെ നിര്‍വീര്യമാക്കി തണലുപകര്‍ന്ന് ഹാജറയുടെ അതിജീവനം സ്രഷ്ടാവിന്റെ സ്മരണയില്‍ വിറക്കുന്ന അധരങ്ങള്‍ മരുഭൂമിയുടെ വരള്‍ച്ചയില്‍ ചപ്പിയ മാറിടത്തില്‍ അമ്മിഞ്ഞയുടെ വറ്റല്‍ കൈകാലിട്ടടിക്കുന്ന നിലവിളികള്‍ ജീവജലം പരതി സഫാമര്‍വായിലൂടെ […]

ഇലയും കലയും

ഇലയും കലയും

ഭക്ഷണം കഴിക്കാന്‍ പരിശീലനം ആവശ്യമാണോ? പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും കാലത്താണ് ഈ ചോദ്യമെങ്കില്‍ അല്ല എന്ന് എളുപ്പം ഉത്തരം നല്‍കാം. വിശപ്പറിഞ്ഞവനെ വാരിത്തിന്നാന്‍ ആരും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ വിശപ്പ് വംശമറ്റുപോയ നമ്മുടെ കാലത്ത് ഭക്ഷണം കഴിക്കുക എന്നത് പരിശീലിക്കേണ്ട ഒരു ശാസ്ത്രവും കലയുമാണ്. എന്ത് കഴിക്കണമെന്നും എങ്ങനെ കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നും അറിയാത്തതു കൊണ്ടാണ് നമ്മുടെ ചുറ്റും ജീവിത ശൈലീ രോഗങ്ങള്‍ പെരുകുന്നത്. ഇറച്ചി നന്നായി ആസ്വദിച്ചു തിന്നുന്നവരും ഇല ഒട്ടും ആസ്വദിക്കാന്‍ കഴിയാത്തവരുമാണ് നാം. എന്നാല്‍ ഇല, […]

സര്‍ഗവേദി

സര്‍ഗവേദി

അകലങ്ങളിലേക്ക് അകക്കണ്ണ് തുറക്കുക Every Writer Wants to be a Whole Man എന്നൊരു സങ്കല്‍പമുണ്ട്. ഒരു എഴുത്തുകാരന്‍ തന്‍റെ കഥാപാത്രങ്ങളുടെ ഒരുപാട് ജീവിതങ്ങള്‍ ജീവിക്കുന്നു. ഒരുപാട് ലോകങ്ങളില്‍ വ്യാപിക്കുന്നു. തന്നിലേക്ക് വീണ്ടും വീണ്ടും ചുരുണ്ടുകൂടുന്നതിലല്ല മനുഷ്യജീവിതത്തിന്‍റെ സാധ്യത. തന്നില്‍ നിന്ന് മറ്റൊരാളിലേക്ക്, മറ്റൊരാളില്‍ നിന്ന് മറ്റൊരായിരം പേരിലേക്ക് പടര്‍ന്നു പന്തലിക്കുന്നതിലാണ്. എഴുത്ത് പരിമിത മനുഷ്യനില്‍ നിന്നും പരിപൂര്‍ണ മനുഷ്യനെത്തേടിയുള്ള ഒരു എഴുത്തുകാരന്‍റെ തീര്‍ത്ഥയാത്രയാണ്. ചതുരങ്ങളിലും ത്രികോണങ്ങളിലും വൃത്തങ്ങളിലുമായി ചുരുണ്ടുകൂടാന്‍ അനുവദിക്കാതെ സര്‍ഗാത്മകതയെ പുതിയ പുതിയ […]

മണ്ണടിഞ്ഞവന്റെ വാക്കുകള്‍ ജീവിക്കുന്നു

മണ്ണടിഞ്ഞവന്റെ  വാക്കുകള്‍ ജീവിക്കുന്നു

 സ്വന്തം ഹൃദയത്തിന്റെ മിടിപ്പ് മറ്റൊരാളെ കേള്‍പ്പിക്കാന്‍ വരമൊഴി വേണമെന്നില്ല. ഹൃദയം തൊട്ട് സംസാരിക്കുന്നതും ഒരു കലയാണ്. തുറന്ന ഹൃദയമുള്ളവരിലേക്ക് ാം പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഇങ്ങയാൈക്കെയാണെങ്കില്‍ വരമൊഴിക്ക് വാമൊഴിയെക്കാള്‍ പ്രാധ്യാം ാം പണ്ടുമുതലേ കല്‍പിച്ചു വരുന്നുണ്ട്. പറഞ്ഞ വാക്ക് ‘പറഞ്ഞിട്ടില്ല’ എന്നു പറഞ്ഞെങ്കിലും മുക്ക് തിരിച്ചെടുക്കാായേക്കും. (അത്യാധുിക റെക്കോര്‍ഡിംഗ് സംവിധാങ്ങള്‍ കണ്ടുപിടിച്ചതോടെ ഈ ഒഴികഴിവും ഏറെക്കുറെ അസാധ്യമായിട്ടുണ്ട് എന്നത് വേറെ കാര്യം. മ്മുടെ സാമൂഹിക ായക•ാര്‍ പലരും ാക്കില്‍ കുരുക്കപ്പെടുന്നത് ഈ തിരിച്ചറിവില്ലാതെ പോകുന്നതു കൊണ്ടാണ്.)  എന്നാല്‍ വരമൊഴി […]

കത്തിപ്പിടിക്കുന്ന ഒരു കഥ പറയാനുണ്ടോ?

കത്തിപ്പിടിക്കുന്ന ഒരു കഥ പറയാനുണ്ടോ?

കത്തിപ്പിടിക്കുന്ന ഒരു കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുപോകുകയാണല്ലോ കൂട്ടുകാരേ. സര്‍ഗവേദി കവികള്‍ക്കു മാത്രമുള്ള അരങ്ങല്ല. കഥാകൃത്തുക്കള്‍ക്ക് കൂടിയുള്ളതാണ്. എന്നാല്‍ ഒരു ശര്‍തുണ്ട്. കവിതപോലെ ചെറുതാവണം കഥ. ചെറുതാണല്ലോ ചേതോഹാരം. കവിതയേക്കാള്‍ ജനകീയമായ സാഹിത്യമാണ് കഥ. നമ്മുടെ നാടോടി പാരമ്പര്യത്തിലാണ് ഈ സാഹിത്യരൂപത്തിന്റെ വേരുകള്‍. കഥ രസരകരമായി പറയുകയും കൊതിയോടെ കേള്‍ക്കുകയും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പൂര്‍വിക സ്വത്തെന്നപോലെ കൈമാറുകയും ചെയ്തിരുന്ന ഒരു പാരമ്പര്യം മനുഷ്യനുണ്ട്. ബിസി 320ല്‍ ഉണ്ടായെന്ന് കരുതപ്പെടുന്ന ‘രണ്ടു സഹോദരന്‍മാര്‍’ ആണ് ഇതുവരെ ലഭ്യമായതില്‍ […]

1 2 3 5