തളിരിലകള്‍

കടുപ്പമുള്ള കാന്താരി

കടുപ്പമുള്ള കാന്താരി

ഞാനിപ്പോള്‍ അത് കണ്ടിട്ടില്ലാത്ത സ്ഥിതിക്ക്, നിന്റെ വാക്കുമാത്രം കേട്ട് സ്ഥാപനാധികൃതര്‍ ചെയ്തത് തെറ്റാണെന്ന് പറയാന്‍ എനിക്കാകില്ല. നീ പൂര്‍ണമായും നിന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അതെത്രമാത്രം ശരിയാണെന്ന് ഞാനെങ്ങനെ ഉറപ്പിക്കും? ഒരു സ്ഥാപനം എന്ന് പറയുന്നത് ഒരു കൂട്ടമാളുകളുടെ കൂട്ടായ്മയാണ്. അപ്പോള്‍ അവര്‍ ഒരു തീരുമാനത്തിലെത്തിച്ചേരുമ്പോള്‍ അതില്‍ എന്തെങ്കിലും ഒരു ഇത് (എനിക്കിവിടെ ‘ഇത്’ എന്നതിന് പകരം ഉചിതമായ ഒരു വാക്ക് അന്നേരം കിട്ടാണ്ടായിപ്പോയി!) കാണാതിരിക്കില്ല. ഒരു വിഷയത്തില്‍ പഞ്ചായത്ത് പറയുമ്പോള്‍ രണ്ട് കക്ഷികളില്‍ നിന്നും […]

ആളുകളെ അളന്ന് തൂക്കും മുമ്പ്

ആളുകളെ അളന്ന് തൂക്കും മുമ്പ്

നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക. 1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ 2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും 3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും 4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍ ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ […]

കുടുംബത്തെയും കൂട്ടി വയനാട്ടിലേക്ക് പോവുക!

കുടുംബത്തെയും കൂട്ടി വയനാട്ടിലേക്ക് പോവുക!

പിടുത്തം കിട്ടാത്ത ഒരുതരം മുഷിപ്പും ഒപ്പം വീട്ടിനകത്തുനിന്നുള്ള ശക്തമായ സമ്മര്‍ദവും ഒരുമിച്ചുചേര്‍ന്നപ്പോള്‍ ഞാനങ്ങനെയൊരു കടുത്ത തീരുമാനത്തിലെത്തി. രണ്ടു ദിവസത്തെ നാടുകാണലച്ചിലിന് മൊത്തം വരാനുള്ള ചെലവ് പുതിയ നോട്ടുവെച്ച് കണക്കുകൂട്ടിയപ്പോള്‍ എന്നുള്ളില്‍ ഒരുപായം മിന്നി! പടിഞ്ഞാറത്തറയിലും തരുവണയിലുമുള്ള രണ്ട് സ്‌നേഹിതന്മാരെ വിളിച്ച് ഉച്ചച്ചോറും രാപ്പാര്‍പ്പും ഓസിയില്‍ ഒപ്പിക്കുക. പക്ഷേ വിളിച്ചപ്പോള്‍ രണ്ട്‌പേരും രണ്ട് വിധത്തില്‍ മുടക്കങ്ങള്‍ വലിച്ചിട്ട് തടിയൂരി. ഒരാള്‍ക്ക് റേഷന്‍ കാര്‍ഡ് ശരിയാക്കാന്‍ അടിയന്തിരമായി മാനന്തവാടിയില്‍ പോവണമത്രെ. മറ്റെയാള്‍ക്ക് ഭാര്യയുടെ അനിയത്തിയെ ഒരുത്തന്‍ കാണാന്‍ വരികയാല്‍ നിര്‍ബന്ധമായും […]

ഓവറാക്കാതിരിക്കുന്നതാണ് നല്ലത്!

ഓവറാക്കാതിരിക്കുന്നതാണ് നല്ലത്!

സാധാരണ നമ്മളൊക്കെ എന്താ ചെയ്യുക? എഴുതിക്കഴിഞ്ഞ ശേഷം ഉചിതമായ ഒരു തലവാചകം കൊടുക്കും, അല്ലെങ്കില്‍ പത്രാധിപര്‍ അവര്‍ക്ക് ബോധിച്ച ഒന്ന് ചാര്‍ത്തും. എന്തായാലും എഴുത്ത് പൂര്‍ത്തിയായാലാണ് ശീര്‍ഷകത്തെക്കുറിച്ചാലോചിക്കുക അല്ലേ? എന്നാല്‍ ഇതങ്ങനെയല്ല. ഉള്ളടക്കത്തെപ്പറ്റി യാതൊരു ബോധ്യവുമില്ലാതെ, മനസ്സില്‍ നേരത്തെ തറച്ചുകിടന്ന ഒരു തലവാചകം ശൂന്യമായ കടലാസുകെട്ടിന്റെ മുകളില്‍ എഴുതി അടിവരയിട്ട് വെച്ചു: ഒന്നും ഓവറാകാതിരിക്കുന്നതാണ് നല്ലത്! ഒന്നും പറയാതെ തന്നെ ഈ വാചകം നമ്മോട് എന്തൊക്കെയോ ചിലത് പറയുന്നതായി തോന്നുന്നില്ലേ. എങ്ങനെയൊക്കെയോ ഏതൊക്കെയോ വഴികളിലേക്ക് ഇതിനെ പറഞ്ഞുവികസിപ്പിക്കാമെന്ന […]

കണ്ടുപഠിക്കണം ആ വൃദ്ധ ദമ്പതികളെ

കണ്ടുപഠിക്കണം ആ വൃദ്ധ ദമ്പതികളെ

ശംസുവിന് ഒരു ബുക്ക് വായിക്കാന്‍ കൊടുക്കാനോങ്ങിയ അവിടെ വരെയായിരുന്നല്ലോ നമ്മള്‍ പറഞ്ഞുനിര്‍ത്തിയത്. ഗുളിക മിണുങ്ങി ചികിത്സിക്കുമ്പോലെത്തന്നെ വായനയിലൂടെ രോഗശമനം കണ്ടെത്തുന്ന ഒരു രീതിയുണ്ട്. ബിബ്ലിയോതെറാപ്പി എന്ന പേരില്‍. ശംസുവിന്റെ കാര്യത്തില്‍ താല്‍കാലികമായി അത് നടപ്പിലാക്കാനായിരുന്നു എന്റെ പദ്ധതി. പക്ഷേ നേരത്തെ ‘തളിരിലകള്‍’ വായിക്കാന്‍ കൊടുത്തതും ഞാന്‍ പുറത്തുപോയി വരവെ അന്നതില്‍ തലവെച്ചുറങ്ങുന്നതുമായ ആഘാതദൃശ്യം എന്റെ മനസ്സില്‍ കത്തിക്കരിഞ്ഞു. ആയതുകൊണ്ട്, ഞാന്‍ ചെയ്തതെന്തെന്നോ, നേരിട്ട് ഷെല്‍ഫ് വലിച്ചു തുറന്ന് ആ പുസ്തകം വലിച്ചൂരി, പേജ് വിടര്‍ത്തി ലൈവായി വായിച്ചുകൊടുത്തു. […]

1 2 3 8