1230-31

തൊപ്പി ഒരു സമരപ്രതീകമാവുന്നത്

തൊപ്പി ഒരു സമരപ്രതീകമാവുന്നത്

ഇന്ത്യനവസ്ഥ ഉത്പാദിപ്പിക്കുന്ന സംഘര്‍ഷങ്ങളുടെയും ഉത്കണ്ഡകളുടെയും പശ്ചാതലത്തില്‍ നിന്നുകൊണ്ട് മാത്രമേ സമകാലിക ഫാഷിസത്തെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. തീവ്രവാദം, ഭീകരവാദം, മതമൗലികവാദം തുടങ്ങിയവ പോലെ ഒന്നല്ല ഫാഷിസം എന്ന സൂക്ഷ്മമായ തിരിച്ചറിവിലേക്ക് ആധുനിക ജനസമൂഹത്തെ നയിക്കേണ്ടതിന്റെ ധൈഷണിക ഉത്തരവാദിത്വം ഇന്നത്തെ ജനാധിപത്യ സമൂഹത്തിനുണ്ട്. ഈ പറയപ്പെട്ടവ ജനാധിപത്യ വിരുദ്ധവും അപകടകരവുമായ പ്രതിഭാസങ്ങളാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും ഫാഷിസം അതില്‍നിന്നും വിഭിന്നമായ ഒരു പ്രത്യയ ശാസ്ത്രമാണ്. ഇത് തിരിച്ചറിയാന്‍ ചരിത്രപരമായ വിശകലനം അനിവാര്യമായതുകൊണ്ട് ക്ലാസിക്കല്‍ ഫാഷിസം രൂപപ്പെട്ടുവന്ന പശ്ചാതലത്തില്‍നിന്നും ആരംഭിക്കാം. 1919ല്‍ മുസോളിനി […]

ആര്‍ത്തിയല്ല പ്രൊഫഷണലിസം

ആര്‍ത്തിയല്ല പ്രൊഫഷണലിസം

സൂറതുല്‍ ബഖറയിലെ 282-ാമത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു: അക്ഷരാഭ്യാസമുള്ള ഒരാളും അല്ലാഹു അവന് നല്‍കിയ വിദ്യ സ്വാര്‍ത്ഥതയോടെ പിടിച്ചുവെക്കരുത്, അന്യര്‍ക്ക് നിഷേധിക്കരുത്.’ മെഡിസിനും എന്‍ജിനീയറിംഗും ലോയും മതവിദ്യയും തുടങ്ങി എന്ത് പഠിച്ചവരായാലും തങ്ങളുടെ വിജ്ഞാനം ഒരു കച്ചവടച്ചരക്കാക്കി മാറ്റരുത് എന്നതാണ് ഈ ആയതിന്റെ സന്ദേശം. പ്രസവിക്കപ്പെടുമ്പോള്‍ ഒരു നീറ്റ് പരീക്ഷക്കിരിക്കാനുള്ള യോഗ്യതയോ എന്‍ട്രന്‍സ് പരീക്ഷ എഴുതാനുള്ള തന്റേടമോ ലോ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള പ്രാപ്തിയോ ഇല്ലായിരുന്ന അവനെ അല്ലാഹുവാണിതിനെല്ലാം സജ്ജമാക്കിയത്. ഈ വസ്തുത സൂറത്തുനഹ്‌ലിലെ 78-ാം ആയതിലൂടെ അല്ലാഹു […]

ഒരു മുസ്‌ലിമിന്റെ കാമ്പസ് ജീവിതം

ഒരു മുസ്‌ലിമിന്റെ കാമ്പസ് ജീവിതം

വിശുദ്ധ ഇസ്‌ലാം ഗതകാലത്തെന്ന പോലെ തന്നെ ഇന്നും ആദര്‍ശപരമായും ആശയപരമായും ലോകത്തേറ്റവും അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന മതമാണ്. അബ്ബാസീ ഖലീഫയായ മഅ്മൂന്റെ കൊട്ടാരത്തില്‍ നടന്ന ഒരു സംഗമം. ചിന്തകരും എഴുത്തുകാരും കവികളും സാംസ്‌കാരിക രംഗത്തെ സമുന്നതരും സംഗമിക്കുന്ന മഅ്മൂന്റെ മജ്‌ലിസില്‍ ഒരു ദിനം ഒരാള്‍ കടന്നുവന്നു. ചര്‍ച്ചകളിലിടപെട്ട് വളരെ ഭംഗിയായി സംസാരിച്ച അദ്ദേഹത്തോട് മഅ്മൂന്‍ ചോദിച്ചു. ”താങ്കള്‍ ഇസ്‌റാഈലിയ്യാണോ? വിശുദ്ധ ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു? ഇസ്‌ലാമിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം.” അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”ഇല്ല, എന്റെ […]

സലഫിസത്തെ എങ്ങനെ നേരിടും?

സലഫിസത്തെ എങ്ങനെ നേരിടും?

അത്യന്തം ജനവിരുദ്ധമായിരിക്കുമ്പോള്‍ പോലും ഫാഷിസത്തിനും സാമ്രാജ്യത്വത്തിനും ജനാധിപത്യത്തെ വെച്ച് കളിക്കാന്‍ കഴിയുന്നു. നോട്ടുപ്രശ്‌നമെന്ന ഭരണകൂട തീരുമാനത്തിന്റെ കെടുതികള്‍ നേരിട്ടുനുഭവിച്ച ഒരു സൂമഹത്തിലാണ് ഫാഷിസം ജയിച്ചുകയറുന്നത്. ലോകത്താകമാനം മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ചവിട്ടിത്താഴ്ത്തിയാണ് തീവ്രവലതുപക്ഷം വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നത്. സ്വീഡനിലെ ഡമോക്രാറ്റിക് പാര്‍ട്ടി ആര്‍ എസ് എസിനോട് തുല്യമാണ്. ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളില്‍ മുന്നിട്ട് നില്‍ക്കുന്ന മാറിന ലീബെന്‍ എന്ന സ്ത്രീ സ്വാധി പ്രാച്ചിക്ക് സമാനമാണ്. കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും വര്‍ണവിവേചനവും വെച്ചുപുലര്‍ത്തുന്നവര്‍ അധികാരത്തില്‍ വരുമ്പോള്‍ […]

ഗുരുസ്മരണയില്‍ ഒരു ഖുര്‍ആന്‍ കലാലയം

ഗുരുസ്മരണയില്‍ ഒരു ഖുര്‍ആന്‍ കലാലയം

1985 ജൂലായ് മാസത്തില്‍ കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ വികാര നിര്‍ഭരമായ ഒരു യാത്രയയപ്പ് നടക്കുകയാണ്.പള്ളിയിലെ മുദരിസ് ഹജ്ജിന് പോവുകയായിരുന്നു. അക്കാലത്ത് ഹജ്ജിന് വേണ്ടിയുള്ള വേര്‍പാട് തന്നെയും വൈകാരികമായ ഒരു അനുഭവം തന്നെയാണ്. എന്നാല്‍ ഇവിടെ മുദരിസ് കുഞ്ഞറമുട്ടി മുസ്‌ലിയാര്‍ തന്റെ ശിഷ്യന്മാരോട് പറയുന്നത് ‘ഞാനിനി തിരിച്ചുവരില്ല. വിശുദ്ധ ഭൂമിയില്‍ ആറടി മണ്ണാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ എന്നാണ്. അതുകൊണ്ടുതന്നെ കേട്ടുനിന്ന ശിഷ്യന്മാരെല്ലാം വിതുമ്പിക്കരഞ്ഞു. ആ വൈകാരിക നിമിഷങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ മൂന്ന് ഗ്രന്ഥങ്ങള്‍- […]