Issue 1150

ജീവനുള്ള ജ്വല്ലറികൾ

ജീവനുള്ള ജ്വല്ലറികൾ

‘പെണ്ണായാല്‍ പൊന്നുവേണം.’ ജ്വല്ലറിക്കാരന്റെ പരസ്യവാചകമാണ്. പരസ്യത്തില്‍ വീഴാത്തവരാരുണ്ട്? പ്രത്യേകിച്ച് പെണ്‍പ്രജകളില്‍. അതിനാല്‍ പൊന്നില്ലാത്ത പെണ്ണ് ലജ്ജിച്ചു തലതാഴ്ത്തട്ടെ. സോറി, പെണ്ണല്ലാതാവുകയല്ലേ? അതിനാല്‍ ആണിനെപ്പോലെ തലയുയര്‍ത്തി നെഞ്ചുവിരിച്ചു നടക്കട്ടെ! മഞ്ഞലോഹത്തിന്റെ മനസ്സറിഞ്ഞവര്‍, ഒരു പണത്തൂക്കം മുന്നിലെത്തിയവര്‍, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ത്തവര്‍… കനവുള്ള കനകത്തില്‍ ആവിഷ്‌കരിക്കുന്ന ജ്വല്ലറികളുടെ പരസ്യങ്ങളാണ്. എവിടെയും ആണിനും പെണ്ണിനുമൊക്കെ ആവശ്യമുള്ളതാണ് വസ്ത്രം. അവ വില്‍ക്കുന്ന കടകളെ വെല്ലുന്നു പെണ്ണിനു മാത്രമുള്ള സ്വര്‍ണത്തിന്റെ കടകള്‍. പത്രങ്ങളിലും ചാനലുകളിലും റോഡ് ഓരങ്ങളിലും മുഴുവനും സ്വര്‍ണക്കച്ചവടത്തിന്റെ പരസ്യങ്ങള്‍. വെറും പരസ്യങ്ങളല്ല. കോടികളുടെ […]

ഇന്ത്യന്‍ സാഹിത്യഭൂപടത്തില്‍ എവിടെയാണ് ന്യൂനപക്ഷം?

ഇന്ത്യന്‍ സാഹിത്യഭൂപടത്തില്‍ എവിടെയാണ് ന്യൂനപക്ഷം?

സാമൂഹ്യാവസ്ഥകളോടുള്ള മലയാളിയുടെ തീവ്രപ്രതികരണത്തിന്റെ മാധ്യമമായിരുന്നു ആധുനിക കവിത. എന്നാല്‍ സാമൂഹ്യമാറ്റങ്ങള്‍ക്കൊപ്പം നടന്ന് ആധുനികതയും ആധുനികോത്തരതയും പിന്നിട്ട കാലഘട്ടത്തിലും സജീവമായി നില്‍ക്കുന്ന കവികള്‍ ഏറെയില്ല. എന്നാല്‍ കവി സച്ചിദാനന്ദന്‍ വ്യത്യസ്തനാണ്. മലയാളികളുടെ ദൈനംദിനാവസ്ഥകളെയും പരിസ്ഥിതിയെയും സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന കവിതകളിലൂടെ സച്ചിദാനന്ദന്‍ ഇപ്പോഴും സാഹിത്യവേദിയില്‍ സജീവമാണ്. വര്‍ത്തമാനകാലത്തിന്റെ അനുഭവങ്ങളെയും പ്രശ്‌നങ്ങളെയും മറ്റേതു കവിയേക്കാളും സമഗ്രമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളില്‍ ഇടപെടാനുതകുന്ന രീതിയിലുള്ള അഭിപ്രായങ്ങളും അദ്ദേഹം പ്രകടിപ്പിക്കുന്നു. ഇരുപതുവര്‍ഷം പിന്നിട്ട ഡല്‍ഹി ജീവിതത്തെയും ഇന്ത്യന്‍ […]

നീതിയുടെ ഇരട്ടമുഖം:അനുഭവത്തിന്റെ നീറ്റലുകള്‍

നീതിയുടെ ഇരട്ടമുഖം:അനുഭവത്തിന്റെ നീറ്റലുകള്‍

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ വിയോഗവും മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കലും ഒരേ ദിവസം സംഭവിച്ചത് ആകസ്മികമാണെങ്കിലും ആ രണ്ടു സംഭവങ്ങള്‍ കെട്ടഴിച്ചുവിട്ട സംവാദങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് കുറെ പാഠങ്ങളുണ്ട്. അബ്ദുല്‍കലാമിനെയും യാക്കൂബ് മേമനെയും സൃഷ്ടിച്ച ഇന്ത്യനവസ്ഥ കൈമാറുന്ന സന്ദേശങ്ങള്‍ ഗൗരവമേറിയ വിലയിരുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ട് .ഇന്ത്യന്‍ സാമൂഹികജനാധിപത്യ അവസ്ഥ വാഗ്ദാനം ചെയ്യുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയപ്പോഴാണ് രാമേശ്വരത്തെ കടത്തുകാരന്റെ മകന്‍ പഠിച്ചു വളര്‍ന്ന് ശാസ്ത്രസാങ്കേതിക വൈജ്ഞാനിക രംഗത്ത് അനര്‍ഘങ്ങളായ സംഭാവനകള്‍ പിറന്ന മണ്ണിന് […]