Issue 1153

മറുനാടന്‍ മലയാളി:അതിജീവനത്തിന്റെ മുറിവും മധുരവും

മറുനാടന്‍ മലയാളി:അതിജീവനത്തിന്റെ മുറിവും മധുരവും

കൂടുതല്‍ സ്വതന്ത്രവും ജനാധിപത്യം നിലനില്‍ക്കുന്നതുമായ ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരന്തരീക്ഷത്തില്‍ എത്തിപ്പെടുമ്പോള്‍ മലയാളി വലിയ സംഘര്‍ഷം അനുഭവിച്ചിരിക്കാനിടയുണ്ടല്ലോ? ജനാധിപത്യവ്യവസ്ഥ പുലര്‍ന്നിട്ടുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതിന്റെ നേര്‍വിപരീതമായ രാജവാഴ്ച നിലവിലുള്ള നാടുകളിലെ ജീവിതവുമായി ഇഴുകിച്ചേരുന്നതിലെ പ്രശ്‌നങ്ങളാണ് ആദ്യത്തെ വെല്ലുവിളി. ബഹുവംശീയതകളാല്‍ സങ്കരമായ ഒരു ജീവിതഘടന നിലനില്‍ക്കുന്ന ഇന്ത്യന്‍ അവസ്ഥയും ഏകമുഖമായ അറേബ്യന്‍ അവസ്ഥയും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടില്ല. തൊഴില്‍ ഉദ്ദേശ്യം മാത്രം വെച്ച് വരുന്ന മലയാളിക്ക് ഇതിനെ തരണം ചെയ്യാന്‍ ഒരുപാട് കണ്ടീഷനിംഗ് […]

മഖ്ദൂമുമാരുടെ പണ്ഡിതമാതൃക

മഖ്ദൂമുമാരുടെ പണ്ഡിതമാതൃക

ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ പ്രധാനമാണ് കോളനിവാഴ്ചയുടേത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആ കറുത്തകാലം ആഗോളതലത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്നത് മലബാര്‍ തീരത്തുവെച്ചാണ്. ലോകം കണ്ട ഏറ്റവും ക്രൂരമനസ്സുകളിലൊന്നിന്റെ ഉടമയായ പോര്‍ച്ചുഗീസുകാരന്‍ വാസ്‌കോ ഡ ഗാമയാണ് അതിന്റെ ഉദ്ഘാടകന്‍. ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ലോകം പ്രാര്‍ത്ഥിച്ചു പോകുന്ന ആ അധിനിവേശാനുഭവത്തെ സ്വന്തം ശരീരം കൊണ്ട് അനുഭവിക്കാനും പ്രതിരോധിക്കാനും വിധിക്കപ്പെട്ടവരാണ് കേരളത്തിലെ മുസ്‌ലിംകള്‍. തായ്‌വേരിളകിപ്പോകുമാറ് കനത്തതായിരുന്നു പടിഞ്ഞാറു നിന്നും അടിച്ചുവീശിയ കാറ്റും കോളും. പതിനഞ്ചാം നൂറ്റാണ്ട് പടിയിറങ്ങുമ്പോഴാണ് അധിനിവേശശക്തികള്‍ കോഴിക്കോട്ടു കാലുകുത്തുന്നത്, ക്രിസ്തു […]

കാലം മായ്ക്കുന്ന കറകള്‍

കാലം മായ്ക്കുന്ന കറകള്‍

കേരളത്തില്‍ കുടുംബ കോടതികള്‍ നിലവില്‍ വന്നത് 2005ലാണ്. കഴിഞ്ഞ 10 വര്‍ഷമായി കുടുംബ കോടതികളിലെത്തുന്ന വിവാഹ മോചനക്കേസുകളുടെ എണ്ണം വര്‍ഷംതോറും പെരുകുകയാണ്. സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി 20,000നടുത്ത് വിവാഹ മോചന അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കണക്കില്‍പ്പെടാതെ അവസാനിക്കുന്ന വിവാഹബന്ധങ്ങള്‍ വേറെയും. നിലവില്‍ കുടുംബ കോടതികളില്‍ തര്‍ക്കപരിഹാരത്തിനായി 50,000ത്തിലധികം കേസുകള്‍ ഉണ്ട്. ഏറെ സ്വപ്നങ്ങളോടെ കോര്‍ത്തുവെക്കുന്ന വിവാഹ ജീവിതം ചെറിയൊരു കാരണത്തിന് ചിതറിപ്പോകുന്നതിന് പിന്നിലെ നിമിത്തങ്ങള്‍ പലതാകാം. കുടുംബ കോടതിയിലെ ദീര്‍ഘകാലത്തെ അനുഭവങ്ങള്‍ പരതുമ്പോള്‍, ഏറിയ പങ്ക് വിവാഹ […]

മണ്ണില്‍ കരിയര്‍ പടുക്കാം

മണ്ണില്‍ കരിയര്‍ പടുക്കാം

സ്വാതന്ത്ര്യലബ്ധിയുടെ കാലം തൊട്ടേ ഇന്ത്യ കാര്‍ഷികരാജ്യമായിരുന്നു. പതിറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും അക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജനസംഖ്യയുടെ 62 ശതമാനം പേരും ഇപ്പോഴും കാര്‍ഷികവൃത്തിയെ ആശ്രയിച്ചുതന്നെ കഴിയുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 20 ശതമാനം സമാഹരിക്കപ്പെടുന്നത് കാര്‍ഷികമേഖലയില്‍ നിന്നാണ്. പഴങ്ങളും പച്ചക്കറികളും ധാന്യവര്‍ഗങ്ങളുമൊക്കെ ഉല്പാദിപ്പിക്കുന്നതില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനക്കാരാണ് നമ്മുടെ രാജ്യം. കൃഷിയോടുളള താത്പര്യം കുറഞ്ഞിട്ടില്ലെങ്കിലും പരമ്പരാഗതരീതിയില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എല്ലാം ‘ഹൈടെക്’ ആയിക്കൊണ്ടിരിക്കുന്ന പുതുകാലത്ത് കൃഷിയും അതിവേഗത്തില്‍ ഹൈടെക് രീതിയിലേക്ക് മാറുകയാണ്. […]

ചെവിയടച്ചു കിടക്കുന്നവരോട്

ചെവിയടച്ചു കിടക്കുന്നവരോട്

പി കെ പാറക്കടവിന്റെ ഒരു കൊച്ചുകഥ എവിടെയോ വായിച്ചതോര്‍ക്കുന്നു. എല്ലാവര്‍ക്കും ചെവിയില്‍ നിന്ന് വേര് മുളച്ചിരിക്കുകയാണ്. അതിനാല്‍ ആര് കേള്‍ക്കാനാണ് പാടുന്നതെന്ന് പരിഭവിച്ച് കിളികള്‍ പറന്നുപോകുന്നതാണ് കഥ. മൊബൈല്‍ ഫോണിലെ പാട്ടാണ് കാലം. ചെവിയില്‍ സദാസമയം ഇയര്‍ഫോണ്‍ തിരുകി പാട്ടില്‍ മുഴുകി കഴിയുന്ന പുതുതലമുറയാണ് എവിടെയും കാഴ്ച. മെമ്മറിയില്‍ സ്റ്റോര്‍ ചെയ്ത ആയിരക്കണക്കിന് പാട്ടുകളും സിനിമകളും പിന്നെ നാട്ടിലെങ്ങും പാട്ടാക്കിയ എഫ് എം റേഡിയോക്കാരിലൂടെ വേറെയും. യുവതലമുറക്ക് മറ്റൊന്നിനും ചെവികൊടുക്കാന്‍ നേരമില്ലെന്നായിരിക്കുന്നു. വീട്ടില്‍, യാത്രകളില്‍, ഓഫീസുകളില്‍, ക്യൂവില്‍, […]