Issue 1154

ആരുടെ പാഠങ്ങളാണ് പാല്‍മിറയില്‍ പകരുന്നത്?

ആരുടെ പാഠങ്ങളാണ് പാല്‍മിറയില്‍ പകരുന്നത്?

സമീപകാലം വരെ പാല്‍മിറ എന്ന പുരാതന സിറിയന്‍ നഗരം സാമാന്യജനത്തിന് അജ്ഞാതമായിരുന്നു. ബൈബിളിലും അറബി സാഹിത്യത്തിലുമുള്ള പാല്‍മിറ, തദ്മൂര്‍ എന്ന അറബിപ്പേരിലാണ് ആധുനിക കാലഘട്ടത്തില്‍ അറിയപ്പെടുന്നത്. സിറിയന്‍ മരുഭൂമിയിലൂടെ കടന്നുപോകുന്ന സാര്‍ഥവാഹകസംഘങ്ങള്‍ക്ക് വിശ്രമിക്കാനും കച്ചവടം നടത്താനുമുള്ള മരുപ്പച്ചയാണീ പട്ടണം. ഇന്ന് പാല്‍മിറയുടെ പേരില്‍ ലോകം ഒരുപാട് കരയുന്നുണ്ട്. ഇപ്പോള്‍ വാര്‍ത്തകളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ് റോമാ സാമ്രാജ്യത്തിന്റെ കാലത്ത് വണിക്കുകള്‍ സന്ധിച്ച ഈ പട്ടണാവശിഷ്ടം. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന തീവ്രവാദി മിലിഷ്യ ഇക്കഴിഞ്ഞ മേയില്‍ ഇവിടെ ആധിപത്യം […]

നിങ്ങള്‍ അവര്‍കള്‍ ആവാറുണ്ടോ?

നിങ്ങള്‍ അവര്‍കള്‍ ആവാറുണ്ടോ?

‘ഇപ്പം എന്റെ അറിവില്‍ പെട്ടതായി ഒന്നുമില്ല. എന്തെങ്കിലും കിട്ടുകയാണെങ്കില്‍ ഞാനറിയിക്കാം. നിന്റെ നമ്പര്‍ മാറിയിട്ടില്ലല്ലോ, പഴയതുതന്നെയല്ലേ.’നൗശാദ് ഒന്നല്ല, രണ്ട് പുതിയ നമ്പര്‍ കൂടി കുറിച്ചുതന്നു. ഞാനത്ഭുതപ്പെട്ടുപോയി. രണ്ടു വടുക്കന്‍ ഫോണുകളിലായി മൂന്ന് നമ്പറുകള്‍. ഇവനൊക്കെ ആരാ ഖോജാ… എന്നില്‍ അസൂയ പോലുള്ള ഒരു പത നുരഞ്ഞു. ‘നീയിപ്പോള്‍ ഇവിടിന്ന് പോ. വല്ലതും ശരിപ്പെട്ടാല്‍ ഈ മൂന്നിലൊരു നമ്പറില്‍ ഞാന്‍ നിന്നെ വിളിച്ചറിയിക്കാം.’ എന്നും പറഞ്ഞ് ഞാന്‍ ഒരു വിധം നൗശാദിനെ ഉന്തിയിളക്കി. എവിടെയെങ്കിലും ഒരു ജോലി ശരിപ്പെടുത്തിക്കൊടുക്കണമെന്നതാണ് […]

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും

ഉമ്മയുടെ തേട്ടം:നേട്ടത്തിനും കോട്ടത്തിനും

ജുറയ്ജിന്റെ കഥ കേട്ടോളൂ. ആള്‍ വലിയ ഭക്തനായിരുന്നു. നിസ്‌കാരത്തിലും നോമ്പിലും മറ്റും മുഴുകിയ ജീവിതം. ഒരു മണ്‍കുടില്‍ നിര്‍മിച്ച് അതിനകത്ത് ആരാധനയില്‍ കഴിഞ്ഞു ആ മഹാന്‍. ഒരു ദിവസം ഉമ്മ കാണാന്‍ വന്നു. പുറത്തുനിന്നു മകനെ വിളിച്ചു. മകന്‍ അപ്പോള്‍ നിസ്‌കരിക്കുകയായിരുന്നു. ഉമ്മയുടെ ശബ്ദം കേട്ട് ജുറയ്ജ് ആശയക്കുഴപ്പത്തിലായി. നിസ്‌കാരം തുടരണോ, ഉമ്മയുടെ വിളി കേള്‍ക്കണോ? നിസ്‌കാരമല്ലേ വലുത് എന്നുചിന്തിച്ച് അദ്ദേഹം നിസ്‌കാരം തുടര്‍ന്നു. പിറ്റേന്നും ഉമ്മ വന്ന് വിളിച്ചു. അന്നും ജുറയ്ജ് നിസ്‌കാരം തുടര്‍ന്നു. മൂന്നാം […]