Issue 1158

മനുഷ്യന്‍ സസ്യഭുക്കാണോ?

മനുഷ്യന്‍ സസ്യഭുക്കാണോ?

കാട്ടിലൂടെ വെറുതെ അലസമായി നടക്കുകയായിരുന്നു അയാള്‍. പെട്ടെന്നാണ് ആ ദൃശ്യം അയാളെ അതിശയപ്പെടുത്തിയത്. വഴിവക്കിലുള്ള ഓരോ മരത്തിലും ആരോ ഓരോ വൃത്തം വരച്ചിരിക്കുന്നു. അവയുടെ കൃത്യം നടുക്ക് വളരെ കൃത്യമായി അമ്പെയ്തു തറച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും ഓരോ മരത്തിലും കൃത്യമായ ലക്ഷ്യത്തില്‍ അമ്പുകള്‍ തറച്ചിരിക്കുന്നതായി അയാള്‍ക്ക് കാണാനായി. എല്ലാ മരങ്ങളിലും, എല്ലായ്‌പ്പോഴും വളരെ കൃത്യമായി വൃത്തത്തിന്റെ നടുവില്‍ തന്നെ അമ്പ് കൊള്ളിക്കുന്ന അമ്പെയ്ത്തുകാരന്റെ വൈദഗ്ധ്യം ഓര്‍ത്ത് അയാള്‍ക്ക് രോമാഞ്ചമുണ്ടായി. പിന്നെയും കുറേ മുന്നോട്ട് പോയപ്പോള്‍ അയാള്‍ ആ […]

മഷിയും കരിമഷിയും ഏറ്റുമുട്ടുന്ന കാലം

മഷിയും കരിമഷിയും ഏറ്റുമുട്ടുന്ന കാലം

ജര്‍മന്‍ ബുദ്ധിജീവി പാസ്റ്റര്‍ നിമോയ്‌ളരുടെ വാക്കുകള്‍ ഉറക്കിലും ശാഹിദിനെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. ഫാഷിസം ഹിംസ്രജന്തുവിനെ പോലെ മനുഷ്യരെ അക്രമിച്ചു കീഴടക്കിക്കൊണ്ടിരുന്ന കാലസന്ധിയില്‍ നിസ്സംഗനായി നോക്കിനിന്ന പാസ്റ്റര്‍ പിന്‍തലമുറക്ക് കൈമാറിയ മുന്നറിയിപ്പിനു വര്‍ത്തമാന കാല ഇന്ത്യനവസ്ഥയില്‍ അങ്ങേയറ്റത്തെ പ്രസക്തിയുണ്ട്: ”ഒന്നാമതായി അവര്‍ യഹൂദന്മാരുടെ നേര്‍ക്കു ചെന്നു; അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല,കാരണം ഞാന്‍ യഹൂദന്‍ അല്ലായിരുന്നു. പിന്നീടവര്‍ കമ്യൂണിസ്റ്റുകാരുടെ നേര്‍ക്കു തിരിഞ്ഞു. അപ്പോഴും ഞാന്‍ നിശബ്ദനായിരുന്നു. കാരണം, ഞാെനാരു കമ്യൂണിസ്റ്റല്ലായിരുന്നു. പിന്നെ അവര്‍ കത്തോലിക്കരുടെ നേര്‍ക്കു തിരിഞ്ഞു. അപ്പോഴും ഞാനൊന്നും […]

വേദനയകറ്റും കരിയര്‍

വേദനയകറ്റും കരിയര്‍

എല്ലാ ആശുപത്രികളിലും ഇന്ന് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ഫിസിയോതെറാപ്പിസ്റ്റിന്റേത്. ആശുപത്രികള്‍ക്ക് പുറമെ ചെറുനഗരങ്ങളില്‍ പോലും ഇഷ്ടം പോലെ ഫിസിയോതെറാപ്പി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍മാരെ പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഫിസിയോതെറാപ്പിസ്റ്റുകളും കുറവല്ല. അവരുടെയടുത്തേക്ക് ദിനംപ്രതി നിരവധി പേര്‍ ചികിത്സ തേടി എത്തുന്നുണ്ട്. ഫിസിയോതെറാപ്പി എന്ന തൊഴില്‍ശാഖയെക്കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പ് ഈ പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കിവെക്കാം. ചലനവൈകല്യം കൊണ്ട് കഷ്ടതയനുഭവിക്കുന്നവരുടെ വേദനയകറ്റി സ്വന്തമായി ചലിക്കാന്‍ സഹായിക്കുക എന്നതാണ് ഫിസിയോതെറാപ്പിയുടെ പ്രാഥമിക ലക്ഷ്യം. പല കാരണങ്ങള്‍ കൊണ്ട് ചലനവൈകല്യം […]

വിത്തുഗുണം പത്തുഗുണം

വിത്തുഗുണം പത്തുഗുണം

നടന്നുനടന്ന് ചെരിപ്പുതേഞ്ഞു എന്ന് പറയാറില്ലേ? അതിക്കാലത്തു പറയാന്‍ വയ്യാത്തതിനാല്‍ ഇങ്ങനെ തിരുത്താം: പെട്രോള്‍ തീര്‍ന്നു! ഒരു ഫലവുമില്ല. വിഷയം ഒരു രക്ഷിതാവിന്റെ അലച്ചിലാണ് കാര്യം. മകനൊരു പെണ്ണുവേണം. പെണ്ണിനാണോ പഞ്ഞം? ഇയാള്‍ക്കു പക്ഷേ കുറച്ചു നിബന്ധനയൊക്കെയുണ്ട്. അതാണ് പ്രശ്‌നം. പണ്ടവും പണവും കുറച്ചേറെ വേണമെന്നൊന്നുമല്ല. അതാണെങ്കില്‍ കല്യാണം എന്നേ നടന്നിരിക്കും. സംഗതി വേറെ ചിലതാണ്. ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ടത്തിന് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഇക്കാലത്തെ ഒരപൂര്‍വ ജീവിയാണ് മകന്‍. നല്ലവളാണെന്ന് ഉപ്പാക്കും ഉമ്മാക്കും ബോധ്യപ്പെട്ടിട്ടു മതി തന്റെ കാണല്‍ […]