Issue 1159

ഐക്യരാഷ്ട്ര സഭയില്‍ നമുക്ക് ഇനിയും പ്രതീക്ഷ വേണോ?

ഐക്യരാഷ്ട്ര സഭയില്‍ നമുക്ക് ഇനിയും പ്രതീക്ഷ വേണോ?

വാര്‍ത്തകളില്‍ ഇന്ന് ഐക്യരാഷ്ട്ര സഭ(യു.എന്‍) നിറഞ്ഞുനില്‍ക്കുന്നത് എഴുപതിന്റെ തികവില്‍ അതിന്റെ പ്രവര്‍ത്തനമേന്മ പ്രകീര്‍ത്തിക്കപ്പെടുന്നത്‌കൊണ്ടൊന്നുമല്ല. 1945ല്‍നിന്ന് 2015ല്‍ എത്തുമ്പോള്‍ യു.എന്‍ എന്ന ആഗോളവേദിയുടെ ആവശ്യമുണ്ടോ എന്ന് ലോകജനത ചോദിച്ചുതുടങ്ങിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ അപ്രസക്തമാണ് എന്ന ചിന്തയല്ല, മറിച്ച് അത്തരമൊരു കൂട്ടായ്മയുടെ പേരില്‍ അനീതിയും കൊള്ളരുതായ്മയും നിര്‍ബാധം നടപ്പാക്കുന്ന ഒരു സംവിധാനം നിലനില്‍ക്കണോ എന്ന ചോദ്യമാണ് പല കോണുകളില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. ഒന്നാം ലോകയുദ്ധം തുറന്നിട്ട രക്തച്ചൊരിച്ചിലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുതയും ശമിപ്പിക്കാനായി ലീഗ് ഓഫ് നാഷന്‍സ് എന്ന ആഗോളകൂട്ടായ്മ […]

ഇപ്പോള്‍ തുടക്കണം ഈ കരിപക്ഷേ എങ്ങനെ?

ഇപ്പോള്‍ തുടക്കണം ഈ കരിപക്ഷേ എങ്ങനെ?

കരിഓയിലില്‍ കുളിച്ച് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖം. പ്രധാനമന്ത്രിയായിരിക്കെ എ ബി വാജ്പയിയുടെ സഹായിയായിരുന്നു സുധീന്ദ്ര. ലാല്‍ കൃഷ്ണ അദ്വാനിയുടെ അടുത്തയാളും. ബി ജെ പിയുടെ ബുദ്ധിജീവിഗണത്തിലെ പ്രമുഖനും. ആ മുഖമാണ് കരിഓയിലില്‍ മുങ്ങിയത്. ഈ ക്രിയയില്‍ സംഘ് പരിവാര സംഘടനകള്‍ക്കോ ബി ജെ പിക്കോ പങ്കില്ല. ബി ജെ പിയുടെ സഖ്യകക്ഷിയായ ശിവസേനയുടെ പ്രവര്‍ത്തകരുടേതായിരുന്നു കര്‍മം. പാകിസ്താന്റെ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരി രചിച്ച പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്യാന്‍ മുന്‍കൈയെടുത്തുവെന്നതായിരുന്നു ‘കുറ്റം’. പ്രശസ്ത ഗായകന്‍ […]

സയ്യിദ് ഉമറുല്‍ഫാറൂഖ്: ഉപ്പയുടെ കണ്‍മുന്നില്‍നിന്ന്

സയ്യിദ് ഉമറുല്‍ഫാറൂഖ്: ഉപ്പയുടെ കണ്‍മുന്നില്‍നിന്ന്

വിശ്വവ്യാഖ്യാതമായ ബുഖാരി ഖബീലക്ക് കേരളത്തില്‍ വിത്തെറിഞ്ഞത് റഷ്യയില്‍ നിന്നും പ്രബോധനാവശ്യാര്‍ത്ഥം കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തെത്തിയ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ)യിലൂടെയാണ്.ഹിജ്‌റവര്‍ഷം 928,എഡി 1521ലാണ് സയ്യിദ് ജലാലുദ്ദീന്‍ കണ്ണൂരിലെത്തിയതെന്നാണ് ചരിത്രം. ജലാലുദ്ദീന്‍ ബുഖാരി കേരളത്തില്‍ വരുമ്പോള്‍ കൂടെ വന്ന പത്‌നി മരണപ്പെട്ടു. പിന്നീട് വളപട്ടണം ഖാളി ഹസ്‌റത്ത് സീതി ഇബ്‌റാഹിം എന്നവരുടെ മകളുടെ മകളെയാണ് ജലാലുദ്ദീന്‍ ബുഖാരി വിവാഹം ചെയ്തത്. സിദ്ദീഖ്(റ)ന്റെ സന്താനപരമ്പരയിലാണ് സയ്യിദ് ജലാലുദ്ദീന്റെ ഭാര്യാകുടുംബം. കൂടെ വന്ന ആദ്യ പത്‌നിയുമായുള്ള ദാമ്പത്യത്തില്‍ സന്താനങ്ങളൊന്നും ഉണ്ടായില്ല. വളപട്ടണത്ത് […]

ചെറിയ വലിയ കാര്യങ്ങള്‍

ചെറിയ വലിയ കാര്യങ്ങള്‍

വീട്ടിലും വീടനുബന്ധ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും എത്രയുണ്ട്?കുറച്ചൊന്നുമല്ല എന്നാവും പറയാന്‍ തോന്നുക. അടിച്ചുതുടച്ച് വെടിപ്പാക്കി സൂക്ഷിക്കുന്നുണ്ട് വീടകവും പുറവും. പാത്രങ്ങളോ തിളങ്ങും. അലക്കിയും തേച്ചും സുന്ദരമാക്കും വസ്ത്രങ്ങള്‍. ഭക്ഷണമോ, നന്നായി പാകം ചെയ്യാനറിയാം. ഇത്രയൊക്കെയല്ലേ വീട്ടുകാരി ശ്രദ്ധിക്കേണ്ട വീട്ടുകാര്യം? എന്നാല്‍, പോരാ. അതിശ്രദ്ധ വേണ്ട പലതും ഇനിയുമുണ്ട്. കാര്യം നിസ്സാരമായിതോന്നാം. പക്ഷേ, തിരുനബി(സ്വ) ഗൗരവത്തില്‍ തന്നെ പഠിപ്പിച്ച വീട്ടുകാര്യങ്ങളാണവ. പാലിച്ചാല്‍ നേട്ടം രണ്ടാണ്. നബി(സ്വ)യെ അനുസരിച്ചതിനാലുള്ള പാരത്രിക നേട്ടം; ശാരീരികവും സാമ്പത്തികവുമായി ഇഹലോക നേട്ടവും. വീട്ടുകാരന്‍ ഏറെ […]

മനം നിറഞ്ഞ് ഹാജിമാര്‍ക്കൊപ്പം

മനം നിറഞ്ഞ് ഹാജിമാര്‍ക്കൊപ്പം

മിന, മുസ്ദലിഫ, അറഫ…. സ്റ്റേജില്‍ തൂക്കിയ മക്ക നഗരത്തിന്റെ വലിയ മാപ്പില്‍ ഒരോന്നായി തൊട്ട്കാണിച്ചുകൊണ്ട് ഉസ്താദ് ക്ലാസെടുക്കുകയാണ്. മിനയും അറഫയുമെല്ലാം ഇപ്പോഴും കേട്ടറിവ് മാത്രമേയുള്ളൂ… ജിദ്ദയില്‍ പുതിയ ജോലിസ്ഥലത്തെ കൂട്ടുകാര്‍ക്കൊപ്പം പരിശുദ്ധ ഹജ്ജിനെത്തുന്ന ഹാജിമാര്‍ക്ക് സേവനംചെയ്യാന്‍ പോകുന്ന ആര്‍ എസ് സി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനക്ലാസിലാണ് ഞങ്ങള്‍. ‘ഇക്കൂട്ടത്തില്‍ ഹജ്ജ്‌ചെയ്തവര്‍ ആരൊക്കെയുണ്ട്?’ ഇടക്ക് ഉസ്താദിന്റെ ചോദ്യം വന്നു.. ചിലരുടെ കൈകള്‍ ഉയര്‍ന്നു.. എന്റെ കൈയും തലയും താഴ്ന്നു… ‘ഹജ്ജ് ചെയ്യാത്തവര്‍ക്ക് താമസംവിനാ അതിനുള്ള അവസരമുണ്ടാവട്ടെ’ ഉസ്താദിന്റെ സന്ദര്‍ഭോചിതമായ പ്രാര്‍ത്ഥനക്ക് […]