Issue 1180

മാതൃഭൂമി എണ്‍പതുകളിലേക്ക് തിരിച്ചു നടക്കുകയാണോ?

മാതൃഭൂമി എണ്‍പതുകളിലേക്ക് തിരിച്ചു നടക്കുകയാണോ?

മാതൃഭൂമിയുടെ മാര്‍ച്ച് എട്ടിലെ തൃശൂര്‍ എഡിഷനിലും ഒമ്പതിലെ കോഴിക്കോട് എഡിഷനിലും ‘നഗരം’ എന്ന പ്രത്യേകപതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ആപ്‌സ് ടോക്ക്’ സാമൂഹിക മാധ്യമ ചര്‍ച്ചകള്‍ ഇന്നാട്ടിലെ നേരെ ചൊവ്വെ ചിന്തിക്കുന്നവരെ അമ്പരപ്പിച്ചുകളഞ്ഞു. കേരളത്തിലെ ഒരു പ്രസിദ്ധീകരണവും അക്ഷരം പുരണ്ടുകാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള അതിനികൃഷ്ടമായ ആരോപണങ്ങള്‍ നബിയെ കുറിച്ച് ഉന്നയിച്ചുകൊണ്ടാണ് അന്ന് നഗരം പതിപ്പുകള്‍ ഇറങ്ങിയത്. മതസമുദായങ്ങള്‍ പരസ്പര സ്‌നേഹാദരവോടെയും മമതയോടെയും സഹസ്രാബ്ദങ്ങളായി ജീവിച്ചു പോരുന്ന ഒരു നാട്ടില്‍ ഒരു മതത്തിന്റെ അനുയായികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം ശ്രമങ്ങള്‍ […]

എത്രമേല്‍ സവര്‍ണമാണ് ഈ സമത്വബോധം?

എത്രമേല്‍ സവര്‍ണമാണ് ഈ സമത്വബോധം?

കൊടുങ്ങല്ലൂരിലെ ഒരു സമ്പന്ന കുടുംബാംഗമായ കെ എ മുഹമ്മദാണ്, പില്‍കാലത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നപേരില്‍ പ്രസിദ്ധനായത്. പഠിത്തത്തിലും മതാനുഷ്ഠാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത ആ വിദ്യാര്‍ഥിയുടെ ലക്ഷ്യം ഐസിഎസുകാരനാകുക എന്നതായിരുന്നു. തന്റെ ലക്ഷ്യത്തിലെത്താനുള്ള ചവിട്ടുപടിയെന്നനിലയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, മദ്രാസ് പ്രസിഡന്‍സി കോളജില്‍ ബിഎ (ഓണേഴ്‌സ്) ക്ലാസില്‍ ചേര്‍ന്നു. രാഷ്ട്രീയത്തില്‍ ഒരു കമ്പവുമില്ലാതിരുന്ന ആ വിദ്യാര്‍ഥി, ഉറ്റ സുഹൃത്തായ ഒരു സഹപാഠിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മൗലാനാ അബുല്‍കലാം ആസാദിന്റെ ‘ഖിലാഫത്ത് ആന്റ് ജസീറത്തുല്‍ അറബ്’ എന്ന ലഘുഗ്രന്ഥം വായിച്ചു. […]

‘കാഡ്’ അറിഞ്ഞ് കരിയര്‍ തേടാം

‘കാഡ്’ അറിഞ്ഞ് കരിയര്‍ തേടാം

‘എന്തിനാ മോനേ പഠിക്കുന്നത്’ എന്ന് ചെറുപ്പക്കാരോട് ചോദിച്ചാല്‍ അവരില്‍ പലരും മറുപടി നല്‍കുക ‘കാഡ്’ എന്നായിരിക്കും. എന്താണീ കാഡ് എന്നറിയാത്തതുകൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മുതിരാതെ സംഭാഷണമവസാനിപ്പിക്കേണ്ടിവരും മുതിര്‍ന്ന പൗരന്‍മാര്‍ക്ക്. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് പോലും കാഡിനെക്കുറിച്ച് കൂടുതലറിയില്ല എന്നതാണ് സത്യം. അങ്ങനെയൊരു കോഴ്‌സുണ്ടെന്നല്ലാതെ അതെന്തിന് പഠിക്കണമെന്നോ പഠിച്ചാല്‍ തുറക്കപ്പെടുന്ന തൊഴില്‍സാധ്യതകളെക്കുറിച്ചോ ഒന്നുമറിയാത്തവര്‍ ധാരാളം. ഈയാഴ്ചയിലെ ‘തൊഴില്‍വഴി’കളില്‍ കാഡ് കോഴ്‌സുകള്‍ പരിചയപ്പെടുത്താം.’കാഡ്’ എന്തെന്ന് ആദ്യമറിയാം വര്‍ഷങ്ങള്‍ മുമ്പ് വരെ കെട്ടിടങ്ങളുടെ പ്ലാനും യന്ത്രങ്ങളുടെ രൂപരേഖയുമെല്ലാം കടലാസിലായിരുന്നു വരച്ചിരുന്നത്. പേപ്പറും […]

ഈ കരള്‍തുടിപ്പിനെ കരിവാരിത്തേക്കരുത്

ഈ കരള്‍തുടിപ്പിനെ കരിവാരിത്തേക്കരുത്

എല്ലാം സഹിക്കും, ക്ഷമിക്കും, പൊറുക്കും. എന്നാല്‍ തിരുനബിയെ നോവിക്കുന്നത് മുസ്‌ലിംകള്‍ പൊറുക്കില്ല. കഴുമരത്തിന്റെ മുമ്പില്‍ നിര്‍ത്തി തന്റെ സ്ഥാനത്ത് പ്രിയ നബി(സ്വ)യെ തൂക്കിലേറ്റാന്‍ എത്തിച്ചുതന്നാല്‍ നിനക്ക് രക്ഷപ്പെടാമെന്ന് ശത്രുക്കള്‍ നിബന്ധന വെച്ചപ്പോള്‍ ഖുബൈബ്(റ)ന്റെ കണ്ണുകളില്‍ തീജ്വാല പടര്‍ന്നു. തൂക്കിലേറ്റുന്നത് പോയിട്ട് തന്റെ പ്രിയനബി(സ്വ)യുടെ കാലിന് ഒരു ചെറുമുള്ള് തറക്കുന്നതുപോലും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല; പിന്നെയാണോ ഈ ഖുബൈബിന് പകരം എന്റെ പ്രിയ നബി(സ്വ)യെ കഴുവേറ്റാന്‍ വിട്ടുതരുന്നത്?അണുമണിത്തൂക്കം വിശ്വാസം ഹൃദയത്തിലുള്ളയാള്‍ക്ക് കണ്ഠമിടറുന്ന നിമിഷമാണത്. നബി(സ്വ)യെ ഇകഴ്ത്തുന്നത് മരണത്തെക്കാള്‍ അസഹ്യമാണ് […]