Issue 1181

നയചാതുരിയുടെ അപൂര്‍വ സ്‌നേഹസ്പര്‍ശങ്ങള്‍

നയചാതുരിയുടെ അപൂര്‍വ സ്‌നേഹസ്പര്‍ശങ്ങള്‍

തിരുനബിയുടെ സ്വകാര്യജീവിതത്തെ കുറിച്ച് ഇസ്‌ലാംവിരുദ്ധര്‍ ഒട്ടേറെ വിമര്‍ശങ്ങള്‍ തൊടുത്തുവിട്ടിരുന്നു. അവയില്‍ പലതും തിരുനബിയെ കുറിച്ച് ആഴത്തില്‍ പഠിക്കാതെയും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുമാണ്. നബിമാരായ ഇബ്‌റാഹീം, യഅ്ഖുബ്, മൂസ, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങി ഒട്ടുമിക്കവരും ബഹുഭാര്യത്വം അനുഷ്ഠിച്ചവരാണ്. അക്കാലത്ത് സാമൂഹികമായോ സദാചാരപരമയോ അതിനു ഒരു തരത്തിലുള്ള വിലക്കും ഉണ്ടായിരുന്നില്ല. പരാമൃഷ്ട കാലത്തെ സാമൂഹികാചാരങ്ങളെ ഇന്ത്യനവസ്ഥയില്‍ പരിശോധിക്കുമ്പോള്‍ പതിനായിരത്തിലേറെ ഭാര്യമാരുള്ള ശ്രീകൃഷ്ണനും അഞ്ചു ഭര്‍ത്താക്കന്മാരുള്ള പാഞ്ചാലിയും മറ്റു വിചിത്ര കഥാപാത്രങ്ങളുമാവും ഓര്‍മയിലേക്ക് കടന്നുവരുക. എന്നാല്‍, കുട്ടിക്കാലം തൊട്ട് സത്യസന്ധതയും സല്‍സ്വഭാവവും മുഖമുദ്രയായി […]

എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം

എളുപ്പത്തില്‍ തൊഴിലിന് ഡാറ്റ എന്‍ട്രി പഠിക്കാം

പുതിയ കാലത്ത് തൊഴില്‍ കിട്ടുകയെന്നത് അത്ര എളുപ്പമല്ല എന്നത് എല്ലാവര്‍ക്കുമറിയാം. ഏത് തൊഴില്‍മേഖലയിലേക്ക് കടക്കണമെങ്കിലും അതിന് വേണ്ട കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. കോഴ്‌സ് മികച്ച മാര്‍ക്കോടെ ജയിച്ചാലും പോരാ, ആ രംഗത്ത് പ്രവൃത്തിപരിചയം കൂടിയുണ്ടെങ്കിലേ നല്ല ജോലി കൈയില്‍വരൂ. എവിടെയെങ്കിലും ഒന്ന് കയറിക്കൂടാന്‍ പറ്റിയാലല്ലേ പ്രവൃത്തിപരിചയമുണ്ടാകൂ. ബി.ടെക്കും എം.ടെക്കും കഴിഞ്ഞ് തേരാപ്പാര നടക്കുന്നവര്‍ എത്രയോയുണ്ട് നമ്മുടെ നാട്ടില്‍. ഇഷ്ടമുള്ള ജോലി തന്നെ കിട്ടിയാലേ ചെയ്യൂ എന്ന് വാശിയുള്ളവരാണ് ഇങ്ങനെ തൊഴില്‍രഹിതരായി അലയുന്നവരില്‍ ഏറെയും. പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ പോലും തൊഴിലില്ലാതെ […]

കണ്ണീരില്‍ കഴുകേണ്ട കണ്ണാടികള്‍

കണ്ണീരില്‍ കഴുകേണ്ട കണ്ണാടികള്‍

വിവേകമുള്ള ഹൃദയം മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇതര ജീവജാലങ്ങളില്‍ നിന്ന് അവനെ വ്യതിരിക്തനാക്കുന്ന ഘടകമാണത്. കേള്‍ക്കുന്ന ഒച്ചകള്‍ അക്ഷരങ്ങളായി തിരിച്ചറിയാനും അക്ഷരങ്ങള്‍ വാക്കുകളാക്കാനും വാക്കുകള്‍ വെച്ച് ആശയങ്ങള്‍ സൃഷ്ടിക്കാനും അതേകുറിച്ച് ചിന്തിച്ച് മറ്റുപലതിനോടും ചേര്‍ത്ത് വെക്കാനും കഴിയുന്നത് മനുഷ്യ ഹൃദയത്തിന് മാത്രം സാധ്യമായ കാര്യമാണ്. പാപങ്ങള്‍ക്ക് പാകമായ പരുവത്തില്‍ പിശാചുക്കളെയും തിന്മകള്‍ തൊട്ടുതീണ്ടാത്ത വിധം മാലാഖമാരെയും സൃഷ്ടിച്ച അതേ നാഥന്‍ തന്നെയാണ് നന്മതിന്മകള്‍ സമ്മിശ്രമായി സമ്മേളിക്കാവുന്ന ഹൃദയവുമായി മനുഷ്യനെയും പടച്ചത്. ഹൃദയമാണ് ശരീരത്തിലെ മറ്റു അവയവങ്ങളുടെ മേധാവി. […]

ഇമാം ഗസ്സാലി(റ) കരകവിഞ്ഞ കടല്‍

ഇമാം ഗസ്സാലി(റ) കരകവിഞ്ഞ കടല്‍

ഇനി എന്റെ മക്കളുടെ സ്ഥിതി എന്തായിരിക്കും? എനിക്ക് നഷ്ടപ്പെട്ടത് ഇവര്‍ വീണ്ടെടുക്കുമോ? പ്രയാസങ്ങളെന്തുതന്നെയായാലും അവര്‍ വിദ്യാ സമ്പന്നരാകണം. ഇറാനിയന്‍ പ്രവിശ്യയായ ഖുറാസാനിലെ തൂസ് പട്ടണത്തില്‍ കമ്പിളി നെയ്ത് ജീവിതം നയിച്ചിരുന്ന അഹ്മദ്ബ്‌നു അഹ്മദ് മരണക്കിടക്കയില്‍ കിടന്ന് നൊമ്പരപ്പെട്ടു. സുഹൃത്തിനെ വിളിച്ച് അഹ്മദ് വസ്വിയത്ത് ചെയ്തു. ‘എന്റെ മക്കളുടെ വിദ്യാഭ്യാസകാര്യം പ്രത്യേകം ശ്രദ്ധിക്കണം. എന്റെ സമ്പാദ്യം മുഴുവന്‍ അതിനായി വിനിയോഗിക്കുക.’ പ്രതീക്ഷയോടെ ആ പിതാവ് കണ്ണടച്ചു. കൂട്ടുകാരന്‍ രണ്ട് പേരെയും നല്ലപോലെ വളര്‍ത്തി. പക്ഷേ, തന്റെ കയ്യിലുള്ള പണമെല്ലാം […]

എന്തുകൊണ്ടാണ് ഫാഷിസം സര്‍വ്വകലാശാലകളെ ലക്ഷ്യമിടുന്നത്?

എന്തുകൊണ്ടാണ് ഫാഷിസം സര്‍വ്വകലാശാലകളെ ലക്ഷ്യമിടുന്നത്?

ഡച്ച് ടെലിവിഷനില്‍ എഴുപതുകളില്‍ സംപ്രേക്ഷണം ചെയ്ത നോം ചോംസ്‌കിയുടെയും മിഷേല്‍ ഫൂക്കോയുടെയും ഒരു സംവാദത്തെപ്പറ്റി പോള്‍ റെയ്ന്‍ബോ സ്മരിക്കുന്നുണ്ട്: ‘ഒരു വലിയ അഭിപ്രായ ഭിന്നതയിലായിരുന്നു സംവാദം അവസാനിച്ചത്. ചോംസ്‌കിയുടെ അഭിപ്രായത്തില്‍ മനുഷ്യ സ്വഭാവത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ പ്രകൃതത്തില്‍നിന്നായിരുന്നു. പക്ഷേ, ഫൂക്കോയെ സംബന്ധിച്ചിടത്തോളം മനുഷ്യന് അടിസ്ഥാനപരമായി ഒരു പ്രകൃതം ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യ പ്രകൃതത്തില്‍നിന്ന് മനുഷ്യന്റെ മൗലികമായ സ്വഭാവത്തെ അന്വേഷിക്കുന്നതിന് പകരം മൗലികവും അസ്ഥിരവുമായ മനുഷ്യ സ്വഭാവത്തെയായിരുന്നു പഠന വിധേയമാക്കേണ്ടിയിരുന്നത്.’ ഫൂക്കോ തന്റെ ആ നിരീക്ഷണം വികസിപ്പിച്ചെടുത്തത്, […]