Issue 1182

എച്ച്‌സിയുവും രാജ്യസ്‌നേഹക്കുരുക്കില്‍

എച്ച്‌സിയുവും രാജ്യസ്‌നേഹക്കുരുക്കില്‍

മുഹമ്മദലി ജിന്നയും മുസ്‌ലിം ലീഗും (ഇപ്പോഴത്തെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗല്ല) മുസ്‌ലിംകളും മാത്രമാണ് രാജ്യ വിഭജനത്തിന്റെ കാരണക്കാര്‍ എന്നതാണ് ചരിത്രമെന്ന പോലെ പ്രചരിപ്പിക്കപ്പെട്ടത്. വസ്തുതകളെ ആദേശം ചെയ്ത് പ്രചാരം വേരുറക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഏറെക്കുറെ ഹിന്ദു പാര്‍ട്ടി മാത്രമായിരുന്നുവെന്നും അവര്‍ക്ക് അധികാരം കിട്ടിയാല്‍ തങ്ങള്‍ രണ്ടാംതരം പൗരന്‍മാരായി വ്യവഹരിക്കപ്പെടുമെന്നുമുള്ള തോന്നല്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നുവെന്നും അതിനെ ഇല്ലാതാക്കാന്‍ പാകത്തിലുള്ള യാതൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഡോ. ബി ആര്‍ അംബേദ്കറെപ്പോലുള്ളവര്‍ അക്കാലത്തു തന്നെ […]

സൈബര്‍ മറ്റൊരു ലോകമാണ്

സൈബര്‍ മറ്റൊരു ലോകമാണ്

സൈബര്‍ കുറ്റാന്വേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ വിനോദ് പി ഭട്ടതിരിപ്പാട് സൈബര്‍ ക്രൈം ഫോറന്‍സിക് കണ്‍സല്‍ട്ടന്റാണ്. പോലീസ്, റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് ഇന്റലിജന്‍സ്, ഇന്‍കം ടാക്‌സ്, കോടതികള്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ സ്വതന്ത്ര സാങ്കേതിക വിദഗ്ധന്‍. ധാരാളം സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ തെളിവുകളുള്ള മറ്റു കുറ്റകൃത്യങ്ങളും തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പകര്‍പ്പവകാശലംഘനം തെളിയിക്കുന്നതിന് ഉപയോഗിക്കുന്ന പോസാര്‍ എന്ന പ്രൊട്ടോക്കോളിന്റെ ഉപജ്ഞാതാവാണ്. അന്താരാഷ്ട്ര സൈബര്‍ കുറ്റാന്വേഷണ സെമിനാറുകളില്‍ പലതവണ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധങ്ങളായ ജേര്‍ണലുകളില്‍ […]

ഒരു മുദ്രാവാക്യത്തില്‍ കുരുങ്ങിക്കിടക്കുന്ന ദേശസ്‌നേഹം

ഒരു മുദ്രാവാക്യത്തില്‍ കുരുങ്ങിക്കിടക്കുന്ന ദേശസ്‌നേഹം

ഇതു നമ്മുടെ പുണ്യഭൂമി, ഭാരത മാതാവ്. ദേവന്മാര്‍ ഇവളുടെ മംഗളാപദാന ങ്ങള്‍ ഇങ്ങനെ പാടുന്നു: ‘ഗായന്തി ദേവാഃ കില ഗീതാകാനി ധന്യസ്തു തേ ഭാരതഭൂമിഭാഗേ സ്വര്‍ഗാപവര്‍ഗാസ്പദഹേതുഭൂതേ ഭവന്തി ഭൂയഃ പുരുഷാം സുരത്വാത്’ (സ്വര്‍ഗത്തിന്റെയും മോക്ഷത്തിന്റെയും പ്രവേശനദ്വാരമായ ഭാരതഭൂമി യില്‍ ജനിച്ച മനുഷ്യര്‍ ദേവന്മാരേക്കാള്‍ അനുഗൃഹീതരാണെന്ന് ദേവകള്‍ പാടുന്നു ) ആര്‍.എസ്.എസിന്റെ രണ്ടാം സര്‍സംഘ്ചാലകും പ്രസ്ഥാനത്തിനു ആശയാ ടിത്തറ പ്രദാനം ചെയ്ത ‘ഗുരുവുമായ’ മാധവറാവു ഗോള്‍വാള്‍ക്കറാണ് വിഷ്ണുപുരാണവും ബ്രഹ്മപുരാണവും ഉദ്ധരിച്ച് ഭാരതത്തിന്റെ വൈശിഷ്ട്യവും മഹത്വവും ഇമ്മട്ടില്‍ ഉദ്‌ഘോഷിച്ചത് (വിചാരധാരയില്‍). […]

കുട്ടിക്കാലം നിഷ്‌കളങ്കമായ ജീവിതകാലം

കുട്ടിക്കാലം നിഷ്‌കളങ്കമായ ജീവിതകാലം

വരയും കുറിയുമൊന്നുമില്ലാത്ത ശൂന്യമായ വെള്ളക്കടലാസ് പോലെയാണ് കുട്ടികളുടെ മനസ്സ്. നിഷ്‌കപടമായ മനസ്സോടെയാണ് ഓരോരുത്തരും ജനിക്കുന്നത്. എന്തിനോടെങ്കിലും പ്രത്യേകമായുള്ള ആകര്‍ഷണമോ, അനുകൂലമോ പ്രതികൂലമോ ആയ സമീപനമോ ജന്മസിദ്ധമായി ഉണ്ടാകുന്നതല്ല; കുടുംബാന്തരീക്ഷത്തില്‍നിന്ന് കിട്ടുന്നതാണ്. ഇക്കാര്യം ലളിതമായിപ്പറയുന്ന ഒരു ഹദീസ് വളരെ പ്രാധാന്യത്തോടെ എടുത്തുദ്ധരിച്ച ശേഷം അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് ഇഹ്‌യാഅ്. ‘ഓരോ ശിശുവും ജനിക്കുന്നത് നിഷ്‌കളങ്കവും ശുദ്ധവുമായ പ്രകൃതിയിലാണ്. അവനെ ജൂതനോ നസ്രാണിയോ മജൂസിയോ ആക്കുന്നത് അവന്റെ മാതാപിതാക്കളാണ്. അതായത് തെറ്റായ ശിക്ഷണത്തിലൂടെയും ശീലങ്ങളിലൂടെയുമാണ് അവര്‍ വഴിമാറിപ്പോവുന്നത്. ജനനസമയത്ത് എല്ലാ അവയവങ്ങളും […]

ടെക്‌നിക്കല്‍ റൈറ്റിംഗ്:അറിയേണ്ടതെല്ലാം

ടെക്‌നിക്കല്‍ റൈറ്റിംഗ്:അറിയേണ്ടതെല്ലാം

മൊബൈല്‍ ഫോണ്‍ തൊട്ട് എയര്‍ കണ്ടീഷനര്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ചില ലഘുലേഖകള്‍ കൂടി കിട്ടാറില്ലേ? ‘കാറ്റലോഗ്’ എന്ന ഓമനപ്പേരുള്ള യൂസര്‍ മാന്വല്‍ ആണത്. ഗൃഹോപകരണങ്ങള്‍ക്കൊപ്പം മാത്രമല്ല ബൈക്കിനും കാറിനും കളിപ്പാട്ടങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേറുകള്‍ക്കും ചില മരുന്നുകള്‍ക്കൊപ്പം വരെ യൂസര്‍ മാന്വല്‍ ലഭിക്കുന്നുണ്ട്. ഉത്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും അതിനുണ്ടാകുന്ന ചെറുതകരാറുകള്‍ എങ്ങനെ പരിഹരിക്കണമെന്നുമൊക്കെ ചിത്രങ്ങളുടെ സഹായത്തോടെ തെളിമയുളള ഇംഗ്ലീഷില്‍ വിശദീകരിക്കുന്നു യൂസര്‍ മാന്വലുകള്‍. ഫോട്ടോഷോപ്പ് പോലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ യൂസര്‍ മാന്വല്‍ പല ഭാഗങ്ങളിലായി […]