Issue 1183

വിലപ്പെട്ട വോട്ട് ചോദിക്കാന്‍ ആര്‍ക്കുണ്ടിവിടെ അര്‍ഹത?

വിലപ്പെട്ട വോട്ട് ചോദിക്കാന്‍ ആര്‍ക്കുണ്ടിവിടെ അര്‍ഹത?

ആധുനിക ഇന്ത്യയുടെ ശില്‍പികളെ എണ്ണുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യമായി കടന്നുവരുന്ന പേരുകളിലൊന്ന് ഗാന്ധിജിയുടേതായിരിക്കാം. രാഷ്ട്രപിതാവായി അദ്ദേഹത്തെ ദേശീയചിന്തയുടെ ഉയര്‍ന്ന വിതാനത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ സ്വാഭാവികമായും അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയദര്‍ശനങ്ങളാണ് സ്വതന്ത്രഇന്ത്യയുടെ മുന്നോട്ടുള്ള ഗമനത്തില്‍ വെളിച്ചമായി വര്‍ത്തിച്ചതെന്നും വിശ്വസിച്ചുപോകാം. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അലകുംപിടിയും ഇന്നീ കാണുന്ന വിധത്തില്‍ രൂപപ്പെടുത്തിയെടുത്തത് ഗാന്ധിയോ നെഹ്‌റുവോ ആയിരുന്നില്ല, മറിച്ച് ബാബാസാഹെബ് അംബേദ്ക്കര്‍ എന്ന ദലിതനായിരുന്നു. ഗാന്ധിജിയുടെ രാഷ്ട്രീയദര്‍ശനങ്ങളെ അദ്ദേഹം പൂര്‍ണമായും നിരാകരിച്ചിരുന്നുവെന്ന് മാത്രമല്ല, അദ്ദേഹത്തിനു ഗാന്ധിമാര്‍ഗത്തോട് പുച്ഛമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കൈവരുന്ന ഒരു […]

ജലസാക്ഷരതയും സംരക്ഷണവും

ജലസാക്ഷരതയും സംരക്ഷണവും

ഉറവ വറ്റിയ ജലാശയങ്ങളും വിണ്ടുകീറിയ പാടശേഖരങ്ങളും ചൂണ്ടി കവിതയെഴുതാന്‍ ഇനി കഴിഞ്ഞുകൊള്ളണമെന്നില്ല, അതിന്ന് മുമ്പ് മണ്ണും വിണ്ണും കത്തി നീറുന്ന ഈ ദയ വറ്റിയ വേനല്‍ നമ്മുടെ മണ്ണില്‍നിന്ന് ജീവന്റെ ശേഷിപ്പുകള്‍ തുടച്ചുമാറ്റിപ്പോവുമോ എന്നാണ് പേടി. മനുഷ്യന്റെ താല്‍ക്കാലിക നേട്ടത്തിനായുള്ള ആര്‍ത്തി ഈ മണ്ണിനെ ഒരുപിടി ധൂളിയാക്കാനിരിക്കുകയാണ്. ഒന്നുമാലോചിക്കാതെയുള്ള മനുഷ്യോപഭോഗത്തിന്റെ കെടുതിയാണ് ഭൂമിയിലെ വെള്ളത്തിന്റെ ദൗര്‍ലഭ്യത ഇത്രയേറെ മാരകമാക്കിയിരിക്കുന്നത്. ഭൗമോപരിതലത്തില്‍ മൂന്നിലൊരു ഭാഗം ജലമാണ്. പക്ഷേ കടലിലെ ഉപ്പുവെള്ളവും ധ്രുവപ്രദേശങ്ങളിലും ഭൂഗര്‍ഭങ്ങളിലുമുള്ള വെള്ളത്തിന്റെ അളവും കുറച്ചാല്‍ വളരെ […]

ഷഹസാദി മെരുങ്ങാത്ത രാജകുമാരി

ഷഹസാദി മെരുങ്ങാത്ത രാജകുമാരി

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം മാത്രമല്ല വിവാഹം. അത് അവരുടെ കുടുംബത്തിലെ പലരുമായുമുള്ള ബന്ധമാണ്. ഖാസിം-ഷഹസാദി ദമ്പതികള്‍ വേര്‍പിരിയാനിടയായ പശ്ചാതലം പറയാം. ഇവരുടെ കല്യാണം നടക്കുമ്പോള്‍ ഭാര്യവീട്ടുകാര്‍ വാടക വീട്ടിലായിരുന്നു താമസം. ഭര്‍ത്താവ് അതിസമ്പന്നന്‍. അധികം വൈകാതെ ഭാര്യയെ ഖാസിം ഗള്‍ഫിലേക്ക് കൊണ്ടുപോയി. കൊട്ടാര സദൃശ്യമായ വീട്ടില്‍ രാജകീയമായി പാര്‍പ്പിച്ചു. ഗള്‍ഫില്‍ തരക്കേടില്ലാത്ത ബിസിനസും രാജകീയ സൗകര്യങ്ങളും ഒക്കെയായപ്പോള്‍ പെണ്ണിനിത്തിരി അഹങ്കാരം തോന്നി. ഒരു വാടകവീട്ടില്‍ കഴിഞ്ഞുവന്നവളാണ് താനെന്ന പഴങ്കഥയൊക്കെ അവള്‍ മറന്നു. ഭര്‍ത്താവ് തനിക്ക് […]

വേഗത്തില്‍ തൊഴിലിന് വിഷ്വല്‍ എഡിറ്റിങ്

വേഗത്തില്‍ തൊഴിലിന് വിഷ്വല്‍ എഡിറ്റിങ്

ലോകം മുഴുവന്‍ ഡിജിറ്റല്‍ വഴിയിലേക്ക് നീങ്ങിയിട്ട് നാളുകളേറെയായി. കാസറ്റില്‍ നിന്ന് സി.ഡിയിലേക്കും സിഡിയില്‍ നിന്ന് പെന്‍ഡ്രൈവിലേക്കും വളര്‍ന്നുകഴിഞ്ഞു ഡിജിറ്റല്‍ സാങ്കേതികവിദ്യ. എല്ലാം വിഷ്വലുകളായി മാറുന്ന പുതുകാലത്ത് ഈ വിഷ്വലുകളെല്ലാം വെട്ടിച്ചേര്‍ത്ത് കൂട്ടിയിണക്കി കാണാന്‍ കൊള്ളാവുന്നതാക്കുക എന്ന ധര്‍മമാണ് വിഷ്വല്‍ എഡിറ്റര്‍ക്ക് ചെയ്യാനുള്ളത്. മതപ്രഭാഷണപരമ്പരകള്‍ പോലും വൃത്തിയായി ഷൂട്ടിങും എഡിറ്റിങും നടത്തി യൂട്യൂബിലൂടെ ലോകമെങ്ങും എത്തിക്കുന്ന കാലമാണിത്. അതുകൊണ്ട് തന്നെ വിഷ്വല്‍ എഡിറ്റിങ് എന്ന സാങ്കേതികവിദ്യ അറിയുന്നവരുടെ തൊഴില്‍ സാധ്യതകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. വേഗത്തിലൊരു തൊഴില്‍ നേടണമെന്നാണ് […]

റിമോര്‍ട്ട് പാരന്റിംഗ് ഒരു പ്രവാസി രക്ഷിതാവിന്റെ വിദൂര വിദ്യാഭ്യാസ പരീക്ഷണങ്ങള്‍

റിമോര്‍ട്ട് പാരന്റിംഗ് ഒരു പ്രവാസി രക്ഷിതാവിന്റെ വിദൂര വിദ്യാഭ്യാസ പരീക്ഷണങ്ങള്‍

ഓരോ പ്രവാസിയോടൊപ്പവും ഒരു കൂട്ടം ആധികളും കടല്‍ കടക്കാറുണ്ട്. മക്കള്‍, ഭാര്യ, ഉമ്മ, ഉപ്പ, കുടുംബം…പട്ടിക നീളും. നല്ലൊരു രക്ഷിതാവിന്റെ ഏറ്റവും വലിയ ആധി മക്കളെ കുറിച്ച് തന്നെയായിരിക്കും. വൃത്തികേടുകള്‍ക്ക് സാധ്യതയുള്ള കാലമാണല്ലോ. ഇതിനിടയില്‍ മക്കളെ കൈവിടാതെ വളര്‍ത്താന്‍ ഒരു പ്രവാസിക്ക് എങ്ങനെയാണ് സാധിക്കുക? ഈ ചോദ്യത്തിന് അത്ഭുതം നിറഞ്ഞ ഒരുത്തരമാണ് പ്രവാസ ലോകത്തെ ഒരുപണ്ഡിതന്റെയും കുടുംബത്തിന്റെയും ജീവിതം. തന്റെ കുടുംബവുമൊത്ത് എങ്ങനെയാണ് വിദേശത്തിരുന്ന് കൊണ്ടുതന്നെ അദ്ദേഹം ഇസ്‌ലാമിക ജീവിതം ആസ്വദിക്കുന്നത്? വിവര വിനിമയ സാങ്കേതികതയുടെ ചെറിയൊരു […]