Issue 1187

എന്തേ അമേരിക്കക്ക് സഊദിയെ വേണ്ടാതായത്?

എന്തേ അമേരിക്കക്ക് സഊദിയെ വേണ്ടാതായത്?

അമേരിക്കയിലെ സൗത്‌വെസ്റ്റ് എയര്‍ലൈന്‍സില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സീനിയര്‍ കോളജ് വിദ്യാര്‍ഥി അറബി ഭാഷയില്‍ സംസാരിക്കുകയാണ്. യു.എന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ ആവേശത്തോടെ വീട്ടുകാരുമായി പങ്കുവെക്കുകയായിരുന്നു അയാള്‍. സംസാരം അറബിയില്‍ ആയതുകൊണ്ട് തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന്‍ അതോടെ ‘അവസരത്തിനൊത്തുയര്‍ന്നു’. തന്റെ സമീപത്തിരിക്കുന്ന ‘ഭീകരവാദി’യെ കുറിച്ച് വിമാന ക്രൂവിനോട് പരാതിപ്പെട്ടു. ഉടന്‍ ആ വിദ്യാര്‍ഥിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഈ വര്‍ഷം ഇങ്ങനെ സംശയത്തിന്റെ പേരില്‍ വിമാനത്തില്‍ നിന്നിറക്കിവിടുന്ന ആറാമത്തെ മുസ്‌ലിം വിദ്യാര്‍ഥിയായിരുന്നു ഇയാള്‍. മാരകമായ ഒരു രോഗത്തിന്റെ ചെറിയ […]

തൊണ്ട പിളര്‍ന്ന നാട്ടിലെ ക്രിക്കറ്റ് യുദ്ധങ്ങള്‍

തൊണ്ട പിളര്‍ന്ന നാട്ടിലെ ക്രിക്കറ്റ് യുദ്ധങ്ങള്‍

മഹാരാഷ്ട്രയില്‍ നിന്ന് മെയ് മാസത്തിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാച്ചുകള്‍ മാറ്റണമെന്നുള്ള മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുകയാണ്. രണ്ടാഴ്ച സമയം ക്രിക്കറ്റ് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ മാച്ചുകള്‍ മാറ്റുന്നതുകൊണ്ട് മാത്രം വിദര്‍ഭാ ജില്ലയിലെ, ലാത്തൂരിലെ ഒക്കെ ജലക്ഷാമത്തിന് പരിഹാരമുണ്ടാകില്ലെന്ന് കോടതി തന്നെ പറയുന്നുണ്ട്. ക്രിക്കറ്റ് പിച്ച് നനക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അവിടത്തെ ജലാവശ്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറവാണ്. എങ്കിലും ഈ വിധി രാജ്യത്തെ ഭരണകര്‍ത്താക്കളുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ വരള്‍ച്ച എന്ന വിഷയത്തിലേക്കു തിരിച്ചുവിടാന്‍ […]

നമുക്കുചുറ്റും പുറ്റുപൊന്തുന്നത് കാണുന്നില്ലേ, നീ!!

നമുക്കുചുറ്റും പുറ്റുപൊന്തുന്നത് കാണുന്നില്ലേ, നീ!!

ശംസൂ, നീ വിചാരിക്കും പോലെ വളരെ സമ്പന്നമായ നിലയിലൊന്നുമല്ല ഞാനുള്ളത്. നീ ഞെട്ടരുത്, ഈ കാണുന്ന കുഞ്ഞിവീടില്ലേ, ഇത് പോലും എന്റേതല്ല. ഞാനിവിടെ വാടകക്കാണ് താമസിക്കുന്നത്. ഈ ലക്ഷ്വറി കാറുകളൊക്കെ അയല്‍വാസികള്‍ കൊണ്ട് നിര്‍ത്തിയിട്ടതാണ്. ആ അരുക്ക് കാണുന്ന ഒരു ആള്‍ട്ടോ ആട്ടുങ്കൂടില്ലേ, അതിലാണ് ഞാനെന്റെ ജീവിതം ഉരുട്ടുന്നത്. ജെ.സി.ബിയുടെ കാര്യം ഞാന്‍ നിന്നോട് നേരത്തെ പറഞ്ഞു കഴിഞ്ഞു. കുന്നുംപുറത്തെ ആ കാണുന്ന റബര്‍തോട്ടം കൂത്തുപറമ്പുള്ള ഒരു ഹാജിക്കാന്റേതാണ്. ഷീറ്റിനെന്ത് വിലകെട്ടുമെന്ന് നീ നേരത്തെ ചോദിച്ചപ്പോള്‍ ഞാന്‍ […]

സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

സിവില്‍ സര്‍വീസിലേക്ക് ഇതാണ് സമയം

രാജ്യത്തെ ഏറ്റവും ഗ്ലാമര്‍ ഏറിയ പദവിയായി എല്ലാവരും കാണുന്നത് സിവില്‍ സര്‍വീസിനെ തന്നെ. സ്വകാര്യമേഖലയില്‍ ലക്ഷങ്ങള്‍ പ്രതിമാസശമ്പളം വാങ്ങുന്ന എക്‌സിക്യുട്ടീവുകള്‍ക്ക് പോലും സിവില്‍ സര്‍വീസുകാര്‍ക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരമോ പരിഗണനയോ ലഭിക്കില്ല. ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനം ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷിക്കാനുള്ള സമയം ഇതാണ്. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് അപേക്ഷിക്കുന്നവരും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി […]