Issue 1222

ട്രംപിനു മുന്നില്‍ തോറ്റുകൊടുക്കാത്ത ലോകം

ട്രംപിനു മുന്നില്‍ തോറ്റുകൊടുക്കാത്ത ലോകം

2003 ല്‍ ഇറാഖ് അധിനിവേശം നടത്തിയത് മുതല്‍ യു.എസ് പട്ടാളത്തിനു സേവ ചെയ്യുകയായിരുന്നു ബാഗ്ദാദ് സ്വദേശിയായ അലി അല്‍ സഈദി. യു.എസ് സൈന്യത്തിലും യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റിലും പരിഭാഷകനായി ഏഴുവര്‍ഷം ജോലി ചെയ്തു. യജമാനന്മാരുടെ പ്രീതി നേടാനായപ്പോള്‍ പ്രത്യേക വിസ്തരപ്പെടുത്തി അമേരിക്കയിലേക്ക് ചേക്കേറി. അങ്ങനെ നോര്‍ത്ത് കരോലിനയിലെ 82ാം നമ്പര്‍ എയര്‍ബോണ്‍ ഡിവിഷനില്‍ സര്‍ജന്റായി ജോലി നോക്കുമ്പോഴാണ് പ്രായമായ മാതാപിതാക്കളെ തന്റെ കൂടെ താമസിപ്പിക്കണമെന്ന ആഗ്രഹമുദിക്കുന്നത്. ദൗര്‍ഭാഗ്യമെന്നേ പറയേണ്ടൂ, ആ സ്വപ്‌നവഴിയില്‍ വൈതരണികള്‍ വന്നുവീണു. […]

നാസികളില്‍നിന്ന് സംഘികളിലേക്കുള്ള ദൂരം

നാസികളില്‍നിന്ന് സംഘികളിലേക്കുള്ള ദൂരം

ജര്‍മനിയില്‍നിന്ന് ഇന്ത്യയിലേക്ക് എത്ര ദൂരമുണ്ട്? അല്ലെങ്കില്‍ ഹിറ്റ്‌ലറില്‍നിന്ന് മോഡിയിലേക്ക്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമ്മെ എത്തിക്കുക ‘ഫാഷിസം’ എന്ന വിനാശകാരിയായ സിദ്ധാന്തത്തിലേക്കാണ്. രണ്ട് ജനതകള്‍ അല്ലെങ്കില്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള വിടവുകളും വേര്‍തിരിവുകളും വിപുലീകരിക്കുകയാണ് ഫാഷിസത്തിന്റെ ലക്ഷ്യം. അറുപത് ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ, രണ്ടാം ലോക മഹായുദ്ധത്തിന് തന്നെ കാരണമായ ലോകം കണ്ടതില്‍വെച്ച് ഏറ്റവും ക്രൂരനായ ഭരണാധികാരിയായ ഹിറ്റ് ലര്‍ ഒരു ഫാഷിസ്റ്റ് എങ്ങനെ രൂപപ്പെടുന്നു എന്നുള്ളതിന് വ്യക്തമായ ഉത്തരമാണ്. വെറുപ്പിന്റെ കനലൂതി ആര്യവംശത്തിന്റെ ലോകാധിപത്യം എന്ന ലക്ഷ്യവുമായി […]

സമാധാനമായിരുന്നു ആ സാന്നിധ്യം

സമാധാനമായിരുന്നു ആ സാന്നിധ്യം

സയ്യിദ് യൂസുഫുല്‍ ജീലാനിയുമായി മൂന്നരപതിറ്റാണ്ടിലധികം നീണ്ടുനിന്ന വ്യക്തിബന്ധമുണ്ടെനിക്ക്. തൊള്ളായിരത്തി എണ്‍പതുകളില്‍ തലക്കടത്തൂരില്‍ മുദരിസായി സേവനമനുഷ്ഠിക്കുമ്പോഴാണ് തങ്ങളുമായി ആദ്യം പരിചയപ്പെടുന്നത്. ഒരു പ്രോഗ്രാമില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. പിന്നീടങ്ങോട്ട് ആ ബന്ധം സുദൃഢമാവുകയും വൈയക്തിക, കുടുംബ, പ്രാസ്ഥാനിക മേഖലകളിലേക്ക് പ്രസരിക്കുകയും ചെയ്തു. അഹ്‌ലുബൈത്തിലെ ഒരു കണ്ണിയെന്നതിലുപരി തികഞ്ഞ പണ്ഡിതനും മികച്ച സംഘാടകനും കൂടിയായിരുന്നു തങ്ങള്‍. ഞങ്ങളില്‍ പലരും വരുന്നതിന് മുമ്പേ തങ്ങള്‍ പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. തൊള്ളായിരത്തി എണ്‍പത്തിയൊമ്പതില്‍ സംഭവിച്ച അനിവാര്യ പുനഃസംഘാടനത്തിന് മുമ്പേ പ്രാസ്ഥാനിക നേതൃരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് […]

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌റ്റൈപ്പന്‍ഡോടെ പഠനം

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌റ്റൈപ്പന്‍ഡോടെ പഠനം

സയന്‍സ്, സാമൂഹിക ശാസ്ത്രം എന്നിവയെ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെടുത്തി ബിരുദതലം മുതല്‍ ഗവേഷണതലംവരെയുള്ള കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേസ്പൂര്‍ കാമ്പസുകളിലായി നടത്തുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാല്‍ സ്‌റ്റൈപ്പന്‍ഡോടെ പഠിക്കാം. സ്റ്റാറ്റിസ്റ്റിക്‌സിലും മാത്തമാറ്റിക്‌സിലുമായി പ്ലസ്ടുക്കാര്‍ മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്കുവരെ അപേക്ഷിക്കാവുന്നതാണു കോഴ്‌സുകള്‍. മേയ് 14നു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ബിസ്റ്റാറ്റ് (ഓണേഴ്‌സ്, മൂന്നു വര്‍ഷം): മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു പാസായിരിക്കണം. […]

വിശപ്പുമാറിയ മലയോര ഗ്രാമങ്ങളുടെ വര്‍ത്തമാനം

വിശപ്പുമാറിയ മലയോര ഗ്രാമങ്ങളുടെ വര്‍ത്തമാനം

കാളികാവ് പൂച്ചപ്പൊയിലിലെ ജനാര്‍ദനന്‍ കൂലിവേല ചെയ്തു ജീവിക്കുന്നതിനിടയിലാണ് കാന്‍സറിന്റെ പിടിയിലാകുന്നത്. രോഗംമൂലം കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയ മായിരുന്നു ജനാര്‍ദനന്‍. ജനാര്‍ദനന്റെ സഹോദരിയും ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് കുടുംബം. നേരത്തെ തന്നെ വികലാംഗയായിരുന്നു സഹോദരി വിശാലാക്ഷി. പുറമെ ജനാര്‍ദനനു തൊട്ടുപിന്നാലെ സഹോദരിക്കും അര്‍ബുദം വന്നു. ജനാര്‍ദനന്റെ ഭാര്യ കാര്‍ത്ത്യായനി കൂലിപ്പണിക്കു പോയായിരുന്നു പിന്നീട് ജീവിതം തള്ളിയത്. തുടരെയെത്തിയ ദുരന്തങ്ങള്‍ അവിടെയും നിന്നില്ല. കാര്‍ത്ത്യായനി ഒരപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതമേറ്റു. പുറത്തിറങ്ങാനാവാതെ […]