Issue 1227

എഴുതേണ്ട എന്ന് പറയുന്ന കാലത്താണ് എഴുത്തുകാര്‍ സാമ്പ്രദായിക വിചാര മാതൃകകള്‍ തകര്‍ക്കുന്നത്

എഴുതേണ്ട എന്ന് പറയുന്ന കാലത്താണ് എഴുത്തുകാര്‍ സാമ്പ്രദായിക വിചാര മാതൃകകള്‍ തകര്‍ക്കുന്നത്

പ്രശസ്ത പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ലോറന്‍സ് ബ്രിട്ട്, ജര്‍മനിയില്‍ ഹിറ്റ്‌ലറുടെയും ഇറ്റലിയില്‍ മുസ്സോളിനിയുടെയും സ്‌പെയിനില്‍ ഫ്രാങ്കോയുടെയും ഇന്തോനേഷ്യയില്‍ സുഹാര്‍ത്തോയുടെയുമെല്ലാം നേതൃത്വത്തില്‍ വളര്‍ന്നുവന്ന ഫാഷിസ്റ്റ് അധികാര കേന്ദ്രങ്ങളെ നിരീക്ഷിച്ച് അവക്കെല്ലാമുണ്ടായിരുന്ന ചില പൊതു സ്വഭാവങ്ങളെ എണ്ണിപ്പറയുന്നുണ്ട്. അദ്ദേഹം അവയെ ഫാഷിസത്തെ അനുരൂപമാക്കുന്ന സ്വഭാവങ്ങള്‍(Identifying Characteristic of Fascism ) എന്നാണ് വിശേഷിപ്പിക്കുന്നത്. ഉമ്പര്‍ട്ടോ എക്കോയും ഇതിനു സമാനമായ നിരീക്ഷണം നടത്തിയിട്ടുണ്ടല്ലോ. ഇവരെല്ലാം നിരീക്ഷിച്ച ഈ പൊതുഘടകങ്ങള്‍ ഇന്ന് നമ്മുടെ ഇന്ത്യയിലും കാണപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഇറ്റാലിയന്‍ ഫാഷിസം, ജര്‍മന്‍ നാസിസം, സ്‌പെയിനിലെ ഫ്രാങ്കോയിസം ഇവയെല്ലാമാണ് […]

വാക്കുകളെ നാടുകടത്തുന്ന കാലത്ത്

വാക്കുകളെ നാടുകടത്തുന്ന കാലത്ത്

തലയുള്ളവര്‍ അവഗണിക്കപ്പെടുകയും തലയെണ്ണി തിരഞ്ഞെടുക്കപ്പെടുന്ന വിഡ്ഢികള്‍ അധികാരസ്ഥരാവുകയും ചെയ്യുന്ന കാലത്തെ കുറിച്ച് സോക്രട്ടീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂര്‍ച്ചയുള്ള ചിന്തകളാല്‍ ഏഥന്‍സിന്റെ യുവബോധത്തെ തട്ടിയുണര്‍ത്തിയ ആ ദാര്‍ശനികനെ ഭരണകൂടം വിഷം കൊടുത്തു കൊലപ്പെടുത്തിയതാണ് ചരിത്രം. യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന കുറ്റമാണ് സോക്രട്ടീസിനു മേല്‍ ചുമത്തപ്പെട്ടതെങ്കിലും യഥാര്‍ത്ഥ പ്രശ്‌നം ഭരണവര്‍ഗത്തിന്റെ അസ്വസ്ഥതയായിരുന്നു. ബൗദ്ധികമായി ഉണര്‍ന്നിരിക്കുന്നവരെ സര്‍വാധിപത്യ ഭരണകൂടങ്ങള്‍ എക്കാലവും ശത്രുക്കളായാണ് കണ്ടത്. രാജാധികാരം എത്ര ദുഷിക്കിലും അവരെ വിമര്‍ശിക്കുന്നത് ദൈവകോപത്തിനിടയാക്കുമെന്ന് വിശ്വസിച്ചിരുന്ന വിഭാഗങ്ങളെ പ്രാദേശിക ചരിത്രങ്ങളില്‍ കാണാവുന്നതാണ്. കീഴാള ജനത അറിവ് […]

അക്ഷരങ്ങളെ കടന്നാക്രമിച്ച് അത്തിക്കാട്ടേക്ക് ചെന്ന വ്യാജ നവോത്ഥാനം

അക്ഷരങ്ങളെ കടന്നാക്രമിച്ച് അത്തിക്കാട്ടേക്ക് ചെന്ന വ്യാജ നവോത്ഥാനം

ഫൈസല്‍ അഹ്‌സനി രണ്ടത്താണി: മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന അടയാള വാക്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത സമ്മേളനം നടത്തുകയാണല്ലോ. നമുക്ക് അതേക്കുറിച്ച് സംസാരിക്കാമമെന്ന് തോന്നുന്നു. ആദ്യം നവോത്ഥാനം എന്ന പദത്തെ തന്നെയെടുക്കാം. നവോത്ഥാനം (renaissance) എന്നത് ഭാഷാപരമായി rebirth (പുനര്‍ജന്മം) എന്നാണര്‍ത്ഥം. 1830 കളിലാണ് ഇംഗ്ലീഷില്‍ ആ പദം ആദ്യമായി വരുന്നത്. പിന്നീട് 1855ല്‍ Jules Michelet തന്റെ ( History of France) എന്ന ഗ്രന്ഥത്തിലാണ് ഇതിനെ ഒരു സാങ്കേതിക പദമായി […]

‘മുസ്‌ലിം നവോത്ഥാന’ത്തിന്റെ ജാതി ‘മുസ്‌ലിം സ്വത്വവാദ’ത്തിന്റെയും

‘മുസ്‌ലിം നവോത്ഥാന’ത്തിന്റെ ജാതി ‘മുസ്‌ലിം സ്വത്വവാദ’ത്തിന്റെയും

ആദ്യം ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ച സംഭവത്തെ കുറിച്ച് പറയാം. അത് ഈ ലേഖനം പറയുന്ന വാദങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കും എന്നാണ് എന്റെ വിശ്വാസം. പാലക്കാട് ഹസനിയ്യ പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസുകാരനായ ഒരു മത വിദ്യാര്‍ത്ഥി, ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ അറബിക് കലോത്സവത്തിലെ അക്ഷരശ്ലോക (മുശാഅറ) മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സരത്തിന്റെ ഗതിക്കനുസരിച്ച് ഒരു സന്ദര്‍ഭത്തില്‍ കേരളത്തിലെ പാരമ്പര്യ സൂഫീ പണ്ഡിതനും പ്രവാചക സ്‌നേഹ കാവ്യരചനകള്‍ കൊണ്ട് പ്രശസ്തനുമായ കുണ്ടൂര്‍ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ കവിതയില്‍ നിന്നുള്ള ഒരു […]

‘ആള്‍ട് റൈറ്റ്’ കണ്‍മുന്നിലെ ഫാഷിസ്റ്റുകള്‍

‘ആള്‍ട് റൈറ്റ്’ കണ്‍മുന്നിലെ ഫാഷിസ്റ്റുകള്‍

എന്താണ് ഫാഷിസമെന്ന് നിര്‍വചിക്കാന്‍ പ്രയാസമാണ്. അത് അനുഭവച്ചറിയുകയാണ് എളുപ്പമെന്ന് ബുദ്ധിയുള്ളവര്‍ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. ലോകമെമ്പാടും പുതുതായി കണ്ടുതുടങ്ങിയ രാഷ്ട്രീയരൂപങ്ങളെ, നേതാക്കളുടെ സ്വഭാവസവിശേഷതകളെ, പ്രയോഗിക്കുന്ന ആയുധങ്ങളെ, പ്രചരിപ്പിക്കുന്ന ‘സത്യങ്ങളെ’ സൂക്ഷ്മമായി പഠിച്ച് അവലോകനം ചെയ്തുനോക്കൂ. ചിലരുടെ മുഖത്ത് എന്നോ മണ്‍മറഞ്ഞ പല ചരിത്ര കഥാപാത്രങ്ങളുടെയും മുഖച്ഛായ ദര്‍ശിക്കാന്‍ സാധിച്ചേക്കും. ചിലരുടെ നാവില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന വിഷലിപ്തമായ വാചകങ്ങള്‍ കാത്കൂര്‍പ്പിച്ച് കേട്ട് നോക്ക്; എപ്പോഴോ നമ്മള്‍ വായനക്കിടയില്‍ കേട്ട് ഞെട്ടിയ പഴയ മൊഴികള്‍ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ടാവാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ അനുയായികളെ പഠിപ്പിച്ചത് […]