Issue 1229

യോഗി ആദിത്യനാഥിന്റെ ‘ഹിന്ദുരാഷ്ട്രം’

യോഗി ആദിത്യനാഥിന്റെ ‘ഹിന്ദുരാഷ്ട്രം’

1992 ഡിസംബര്‍ ആറിനു ചരിത്രത്തിലേക്ക് പിഴുതെറിയപ്പെട്ട ബാബരി മസ്ജിദ് രണ്ടുതരത്തില്‍ വീണ്ടും ഓര്‍മകളിലേക്ക് തിരിച്ചുവരികയാണ്. ‘അയോധ്യതര്‍ക്കം’ കോടതിക്കു പുറത്ത് മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിര്‍ദേശം വരുംദിവസങ്ങളില്‍ സംവാദം ചൂടുപിടിപ്പിക്കാനാണ് സാധ്യത. ശാഹിദ് ഈ വാരം വിഷയമാക്കുന്നത് ആ വശമല്ല. അധികമാരും എടുത്തുകാട്ടാത്ത ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ സംന്യാസിയും പാര്‍ലമെന്റംഗവുമായ യോഗി ആദിത്യനാഥ് മാര്‍ച്ച് 16നു സത്യപ്രതിജ്ഞ ചൊല്ലിയപ്പോള്‍ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ […]

കുരിശിന്റെ വഴികള്‍

കുരിശിന്റെ വഴികള്‍

അറേബ്യയില്‍ ഇസ്‌ലാമിന്റെ ആഗമനത്തെ തുടര്‍ന്ന് ലോകത്തൊന്നാകെ മുസ്‌ലിം നിയന്ത്രണത്തില്‍ വന്ന രാജ്യങ്ങളിലെല്ലാം തന്നെ അനുകരണീയവും മാതൃകാപരവുമായ ഭരണമാണ് മുസ്‌ലിം ഭരണാധികാരികള്‍ കാഴ്ച്ചവെച്ചത്. ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത് ഈജിപ്ത്, സിറിയ, ഇറാഖ്, ഫലസ്തീന്‍, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ മുസ്‌ലിം ഭരണത്തിനു കീഴിലായി. ജറുസലേമില്‍ എത്തിയ ഖലീഫാ ഉമറിര്‍(റ)നെ നിസ്‌കാര സമയമായപ്പോള്‍ ക്രിസ്തീയ ദേവാലയത്തില്‍ നിസ്‌കരിക്കാന്‍ ക്രിസ്തീയ പരമോന്നത മേലധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ക്ഷണിച്ചു. സ്‌നേഹപൂര്‍വം അദ്ദേഹം അത് നിരസിച്ചു. താന്‍ നിസ്‌കരിച്ച ദേവാലയത്തിന് ഭാവിയില്‍ മുസ്‌ലിംകള്‍ അവകാശമുന്നയിച്ചേക്കാം എന്ന […]

ഇസ്‌ലാമിന്റെ ലോകം സഹവര്‍ത്തിത്വത്തിന്റെയും

ഇസ്‌ലാമിന്റെ ലോകം സഹവര്‍ത്തിത്വത്തിന്റെയും

യൂറോപ്പ എന്ന സുന്ദരിയായ കന്യകയെ ജന്മദേശമായ ഫിനീഷ്യയില്‍ നിന്നും സൂയസ് ദേവന്‍ തട്ടിക്കൊണ്ടുപോവുകയും ക്രീറ്റ് എന്ന പൗരാണിക യൂറോപ്യന്‍ പ്രവിശ്യയില്‍ താമസിപ്പിക്കുകയും ചെയ്തു. ഒരുപാട് സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കിയെങ്കിലും സൂയസിനൊപ്പം ജീവിതം ആസ്വദിക്കുവാനാവാതെ യൂറോപ്പ അതി സാഹസികമായി തന്റെ ജന്മദേശത്തേക്ക് മടങ്ങുകയും ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തുവത്രെ. പടിഞ്ഞാറന്‍ ദേശത്തെ ഭൂരിഭാഗം വരുന്ന ഭൂപ്രദേശത്തിന് യൂറോപ്പ് എന്ന് പേരുവന്നതിനുപിന്നില്‍ യൂറോപ്പയുടെ സാഹസിക ജീവിതമാണ് പശ്ചാതലമെന്ന ഒരു മിത്ത് യൂറോപ്പില്‍ പ്രചാരത്തിലുണ്ട്. യൂറോപ്പിന്റെ നാമകരണത്തില്‍പോലും വൈദേശീയതയുടെയും വൈജാത്യങ്ങളുടെയും സാന്നിധ്യമുണ്ടെന്ന് ഈ […]

സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി; പന്ത്രണ്ടാം നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍

സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി; പന്ത്രണ്ടാം നൂറ്റാണ്ടിന്റെ  നവോത്ഥാന നായകന്‍

‘ഒരു രാജാവോ സൈന്യാധിപനോ ആകുന്നതിനെക്കാള്‍ ധര്‍മനിഷ്ഠയുള്ള ഒരു പണ്ഡിതനാവാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.’ -ജെഫ്രി ഹിന്റ്‌ലെ അധികാരത്തോടുള്ള കാഴ്ചപ്പാടില്‍ സുലൈമാന്‍ നബി(അ)യോടായിരിക്കും സ്വലാഹുദ്ദീന്‍ അയ്യൂബി(റ)ക്ക് കൂടുതല്‍ സാമ്യം. അറിവ്, അധികാരങ്ങള്‍ക്കിടയില്‍ അല്ലാഹു അഭീഷ്ഠം നല്‍കിയപ്പോള്‍ അറിവ് മതിയെന്ന് മൊഴിഞ്ഞ സുലൈമാന്‍ നബി(അ)ക്ക് കരുണാമയന്‍ അറിവും അധികാരവും വേണ്ടുവോളം കനിഞ്ഞേകി. അഖിലാണ്ഡമാകെ അടക്കിവാഴുമ്പോഴും ജ്ഞാനപ്രസരണവും സത്യസന്ദേശ പ്രചാരണവുമായിരുന്നു അവിടുത്തെ ആത്യന്തിക ലക്ഷ്യം. അയ്യൂബിയുടെ ചരിത്രവും മറിച്ചല്ല. ജ്ഞാന കുതുകിയായിരുന്ന അദ്ദേഹത്തിന് അറിവിനോടൊപ്പം അലങ്കാരമായി അല്ലാഹു അധികാരവും നല്‍കി. മുസ്‌ലിം സമുദായത്തിനിടയില്‍ […]