Issue 1232

പേയിളകിയ ഗോഭക്തി

പേയിളകിയ ഗോഭക്തി

പഹ്‌ലുഖാന്‍, ഗഫാര്‍ ഖുറൈശി (രാജസ്ഥാന്‍), ശാഹിദ് അഹമ്മദ് (ജമ്മു) , മജ്‌ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍(ജാര്‍ഖണ്ഡ്), മുഹമ്മദ് അഖ്‌ലാഖ് (യു.പി ) , മുസ്തയിന്‍ അബ്ബാസ് (ഹരിയാന ) ഈ പേരുകള്‍ വര്‍ത്തമാന ഇന്ത്യയുടെ രോഗാതുരമായ രാഷ്ട്രീയ അള്‍ത്താരയില്‍ ഹോമിക്കപ്പെട്ട ജീവനുകളുടേതാണ്. വെട്ടിത്തുറന്നുപറഞ്ഞാല്‍, ഹിന്ദുത്വ ഗുണ്ടകള്‍ പശുഭ്രാന്ത് മൂത്ത് നിഷ്ഠൂരമായി കൊല ചെയ്തവര്‍. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ആറ് മുസ്‌ലിംകള്‍ക്കാണ് ‘ഗോരക്ഷകര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് ഗുണ്ടകളുടെ കൈകളാല്‍ ജീവന്‍ പൊലിഞ്ഞത്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും […]

ജൈവികതയിൽ നിന്നുള്ള ഒളിച്ചോട്ടങ്ങൾ

ജൈവികതയിൽ നിന്നുള്ള ഒളിച്ചോട്ടങ്ങൾ

2015 സെപ്തംബറിലെ തണുപ്പ് ദേഹത്തെ കീഴടക്കുന്ന ഒരു ശൈത്യകാല സായന്തനത്തില്‍, ആദ്യമായി ബെര്‍ലിന്‍ നഗരത്തില്‍ വിമാനമിറങ്ങുമ്പോള്‍ എനിക്കു നന്നായി പനിക്കുന്നുണ്ടായിരുന്നു. പനിച്ചു വിറച്ചുകൊണ്ടാണ് ഞാനാദ്യമായി ഒരു യൂറോപ്യന്‍ നഗരത്തില്‍ ഉപരിപഠനത്തിനായി വന്നിറങ്ങുന്നത്. ഒരു ദശകത്തോളം നീണ്ട, പ്രാചീന ഇസ്‌ലാമിക ശാസ്ത്രങ്ങളുടെയും പാരമ്പര്യ വിജ്ഞാനീയങ്ങളുടെയും പഠനസപര്യ കഴിഞ്ഞാണ് ആധുനിക സര്‍വകലാശാലകളുടെ ഈറ്റില്ലമായ ജര്‍മ്മന്‍ കലാലയ വ്യവസ്ഥയിലേക്ക് ഞാന്‍ കൂടുമാറുന്നത്. ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ വന്ന് മറിഞ്ഞതും ഉറങ്ങിയതും അറിഞ്ഞില്ല. നീണ്ട ഉറക്കത്തിന് ശേഷം നാട്ടിലെ ഒരു ആത്മസുഹൃത്തുമായി ഫോണില്‍ […]

വെമുലാനന്തര കാമ്പസ് ഏതു പക്ഷത്താണ്?

വെമുലാനന്തര കാമ്പസ് ഏതു പക്ഷത്താണ്?

‘സാംസ്‌കാരിക സങ്കുചിതത്വവും, വര്‍ഗീയ രാഷ്ട്രീയവും തമ്മിലുള്ള കെട്ടിപ്പുണരലിനെതിരെ പോരാടുക. കീഴാള ദ്രവീഡിയന്‍ ചരിത്രം പ്രചരിപ്പിക്കുക. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വീമ്പുപറച്ചിലിനു നടുവിലുള്ള റാഡിക്കല്‍ റിയലിസത്തിനു നേരെ ശക്തിയുക്തം ശബ്ദമുയര്‍ത്തുക. മാര്‍ക്‌സിസത്താല്‍ രൂപം കൊണ്ട എന്റെ അടിസ്ഥാന ലോക വീക്ഷണം വെച്ച് ബാബാ സാഹെബ് പ്രചോദിപ്പിച്ച സമൂഹത്തിനു വേണ്ടി ഞാന്‍ സ്വപ്‌നം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു’ (ഒക്ടോബര്‍ 10, 2015ല്‍ രോഹിത് വെമുല എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ്) ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന ഹൈദരാബാദ് സെന്‍ട്രല്‍ […]

പാദരക്ഷ രൂപകല്‍പ്പനയില്‍ ബി.എസ്‌സി., എം.എസ്‌സി.

പാദരക്ഷ രൂപകല്‍പ്പനയില്‍ ബി.എസ്‌സി., എം.എസ്‌സി.

ഫുട്‌വെയര്‍, ലെതര്‍ വ്യവസായ മേഖലയില്‍ മികവുറ്റ പ്രഫഷണലുകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ നോയിഡ ആസ്ഥാനമായി ആരംഭിച്ച സ്ഥാപനമാണ് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. 1986ല്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് ഫര്‍സ്തഗഞ്ച് (ലക്‌നൗ), ചെന്നൈ, കൊല്‍ക്കത്ത, ചിന്ദ്‌വാര, റോത്തക്, ജോധ്പൂര്‍, ഗുണ, അങ്കലേശ്വര്‍, ചണ്ഡിഗഡ്, ഹൈദരാബാദ്, പാറ്റ്‌ന എന്നിവിടങ്ങളില്‍ കാമ്പസുകളുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബി.എസ്‌സി, എം.എസ്‌സി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 9,10,11 തീയതികളില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റിന്റെ (എ.ഐ.എസ്.ടി.) […]