Issue 1233

ലീഗ് ലീഡറെ ഡല്‍ഹിക്ക് പറഞ്ഞുവിടുമ്പോള്‍

ലീഗ് ലീഡറെ ഡല്‍ഹിക്ക് പറഞ്ഞുവിടുമ്പോള്‍

ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്, മഹ്ബൂബെ മില്ലത്ത് ഇബ്രാഹീം സുലൈമാന്‍ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത്‌വാല, ഇ.അഹമ്മദ് എന്നീ നേതാക്കളുടെ ‘ദറജ’യിലേക്ക് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയും ഉയര്‍ത്തപ്പെട്ടിരിക്കുന്നു. രാഷ്ട്രീയകേരളം ഒരുല്‍സവാരവത്തോടെയാണ് അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ധിയെ നോക്കിക്കണ്ടതെന്ന് 2017ഏപ്രില്‍ 17നു രാവിലെ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍നിന്ന് 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ട ആവേശം സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2004ല്‍, ഇന്നത്തെ പാര്‍ട്ടി ജന.സെക്രട്ടറി കെ.പി.എ മജീദ് ആ ‘ദറജ’ കരസ്ഥമാക്കാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ താങ്കള്‍ അതിനു മാത്രം വളര്‍ന്നിട്ടില്ല […]

ചൈന: നാടുകടത്തപ്പെട്ട കുഞ്ഞുങ്ങളുടെ നാട്

ചൈന: നാടുകടത്തപ്പെട്ട കുഞ്ഞുങ്ങളുടെ നാട്

മനുഷ്യ ജീവിതത്തിലുട നീളം ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ എത്രമാത്രം ഭീകരമായിരിക്കും എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചൈനീസ് ഗവണ്മെന്റ് നടപ്പിലാക്കിയ കടുത്ത ജനസംഖ്യാനിയന്ത്രണം. ചൈനയുടെ സാമൂഹിക, സാമ്പത്തിക അടിത്തറ തോണ്ടുകയും കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇട വരുത്തുകയും ചെയ്ത നടപടിയായിരുന്നു യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണം. ഒരുപാട് കുടുംബങ്ങള്‍ ശിഥിലീകരിക്കപ്പെടാനും അതിലേറെ ജീവിതങ്ങള്‍ നശിപ്പിക്കപ്പെടാനും കാരണമായ ജനസംഖ്യാ നിയന്ത്രണത്തിന്റെ കെടുതികള്‍ ചൈനീസ് ജീവിതങ്ങളിലും, അമേരിക്കയിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും ദത്തെടുക്കപ്പെട്ട 120,000 കുട്ടികളുടെ ജീവിതത്തിലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ് മെ ഫോങ് […]

ഒരു ഇടതുപക്ഷ കാമ്പസിന്റെ ജന്മനാളുകള്‍

ഒരു ഇടതുപക്ഷ കാമ്പസിന്റെ ജന്മനാളുകള്‍

മൂന്നു കോളേജുകളിലായാണ് ഞാന്‍ നാലു കൊല്ലത്തെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. രണ്ടു കൊല്ലത്തെ ഇന്റര്‍മീഡിയറ്റ് പഠനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍, ബി.എസ് സി ഒന്നാം വര്‍ഷം കൊല്ലം ശ്രീ നാരായണ കോളജില്‍, അവസാന വര്‍ഷം തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍. മൂന്നു സ്ഥാപനങ്ങളും ധാരാളം പുതിയ അറിവും കാഴ്ചപ്പാടുകളും നേടാന്‍ ഏറെ സഹായിച്ചു. വിദ്യാഭ്യാസകാലത്തു നാം അറിവ് നേടുന്നത് ക്ലാസ് മുറികള്‍ക്കുള്ളില്‍ നിന്നു മാത്രമല്ല. തിരുവിതാംകൂറില്‍ ഞാന്‍ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ ആറു കോളേജുകളേ ഉണ്ടായിരുന്നുള്ളു: തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി, വിമന്‍സ്, ആലുവായിലെ […]

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പിജി, പി.എച്ച്.ഡി. പ്രവേശനം

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പിജി, പി.എച്ച്.ഡി. പ്രവേശനം

കേന്ദ്ര സര്‍വകലാശാലാ പദവിയുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ വിവിധ ബിരുദാനന്തര ബിരുദ, പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു പൊതു പ്രവേശന പരീക്ഷ നടത്തുന്നു. മേയ് 26, 27, 28 തീയതികളിലാണു വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ. ഒരു കോഴ്‌സിന് 400 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 200 രൂപ. ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷിക്കണം. എം.ബി.എയ്ക്ക് ഇത് യഥാക്രമം 1000, 500 രൂപ. പ്രവേശന പരീക്ഷയ്ക്കു കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശേരി, കോട്ടയം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. എം.എ.: […]