Pravasi Risala

പ്രവാസി രിസാല  

         ഏഴ് വർഷം പൂര്‍ത്തിയായിക്കഴിഞ്ഞു പ്രവാസികളുടെ ഈ തീപ്പന്തം . ഇക്കാലയലവ് ഒരു പത്രത്തെ സംബന്ധിച്ച് ഒരത്ഭുതമല്ല .എങ്കിലും നിര്‍ണായകമായിരുന്നു .ഉള്ളടക്കങ്ങളുടെ ഉള്‍ക്കനവും പ്രവാസി സമൂഹത്തിന്‍റെ ഉള്ളുണര്‍വും ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ മാറ്റങ്ങള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു .

ഇസ്ലാമിക ആത്മീയതയുടെ ആസ്വാദ്യകരങ്ങളായ വായനകളിലേക്ക്‌ ഇത്രയേറെ കടന്നു വന്ന ഒരു പ്രവാസി പ്രിസിദ്ധീകരണവുമുണ്ടായിട്ടില്ല .പിന്നെ പ്രവസികളിലെ ഏതു വിഭാഗങ്ങള്‍ക്കും ഉള്‍കൊള്ളാവുന്ന ഭാഷയും അവതരണവും .അതിലോക്കെയുപരി ഏതൊരു സാധാരണ പ്രവാസിയുടെയും ആവലാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും സാമൂഹിക വിഷയമായി ഉയര്‍ത്തി കൊണ്ട് വരാനുള്ള പ്രവാസി രിസാലയുടെ മിടുക്കും അതിന്‍റെ വായനക്കാര്‍ തന്നെ എടുത്തു പറഞ്ഞ ഗുണങ്ങളാണ് .

ഇടക്കിടെ ഇറങ്ങുന്ന പ്രത്യേക പതിപ്പുകള്‍ ഹൃദ്യമായ സമ്മാനങ്ങളായി .ആ പതിപ്പുകളിലും സാധാരണ ലക്കങ്ങളിലുമായി അക്കരെയും ഇക്കരെയുമുള്ള വായനക്കാര്‍ക്കിഷ്ടപെട്ട ഒരു പാട് വലിയ എഴുത്തുകാരെ പ്രവാസി രിസാല കൊണ്ട് വന്നു .

ആരെയും ആകര്‍ഷിക്കുന്ന കെട്ടും മട്ടും .സ്വന്തം പ്രിസിദ്ധീകരണമായി ഏതൊരു മലയാളിക്കും നെഞ്ചോട് ചേര്‍ക്കാവുന്ന ബഹുസ്വരതയും ക്രമീകരണ മികവും അതിന്‍റെ വലിയ സവിശേഷതകളായി.

പ്രകാശനം 2009 ജൂണ്‍

പ്രസാധനം : എസ്. എസ് .എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിലെ ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ.

ഉള്ളടക്കം : മതം ,സമൂഹം,സംസ്കാരം,പ്രാവസം ,ചരിത്രം ,ശാസ്ത്രം,പ്രസ്ഥാനികം,ആനുകാലികം

കുടുംബം ,വിദ്യാഭ്യാസം ,രാഷ്ട്രീയം ,സാഹിത്യം,അന്തര്‍ദേശീയം

വായനക്കാര്‍: പ്രവാസികള്‍

 

Pravasi Risala 

            Risala Bhavan, Dubai, United Arab Emirates, Tel: +971 555388981

            Saudi: +966 509653538  

UAE : +971 559926079

            Qatar: +974 33290281

            Kuwait: +965 55997930

            Oman: +968 91146618

            Bahrain: +973 34061387

                E-mail : pravasirisala@risalaonline.com

27 Responses to "Pravasi Risala"

 1. Krishan Raj Sharma  November 20, 2012 at 3:40 am

  v good

  Reply
 2. Ktasidheeq  January 24, 2013 at 5:53 am

  Fantastic 

  Reply
 3. Nvzain Ozhukur  July 11, 2013 at 12:07 pm

  very very gooooooooooooooooooooooood

  Reply
 4. Rasheed  July 14, 2013 at 8:30 am

  അഞ്ചാണ്ട് കഴിഞ്ഞില്ലേ ???

  Reply
 5. RIYAZ KM  September 29, 2015 at 4:36 am

  മികച്ച ലേഘനങ്ങൾ … ഭാവുഗങ്ങൾ ഇനിയും ദൂരങ്ങൾ താണ്ടാൻ നാഥൻ തുണക്കട്ടെ

  Reply
 6. Muhammed  October 29, 2015 at 1:44 pm

  Aran pakashanam cheythath

  Reply
 7. Muhammed sv  January 5, 2016 at 1:20 pm

  Alhamdulillah masha Allah… Risala vaayikaan ishtappedunna oraalanu njan.. Viswaasiku kooduthal ariyaanum (about both Islamic and social) risaala sahaayikkunu… Iniyum kaalangalolam ISLAMIKA chattakkoodil ninnukondu thanne RISALAku nilakollan kazhiyatte Insha Allah

  Reply
 8. Ismail Bin Haneef  January 29, 2016 at 4:05 pm

  Congrats. ..
  Risala team. ..

  Reply
 9. NOUSHAD PARAMBILANGADI  March 6, 2016 at 2:05 pm

  പ്രവാസി രിസാലയ്ക്കും അനിയറ പ്രവര്‍ത്തവര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍ അറിയിക്കുന്നു….

  Reply
 10. MUNAS HELPERS  March 7, 2016 at 2:04 pm

  മികച്ച ലേഘനങ്ങൾ … ഭാവുഗങ്ങൾ ഇനിയും ദൂരങ്ങൾ താണ്ടാൻ നാഥൻ തുണക്കട്ടെ

  Reply
 11. moinu  March 19, 2016 at 5:00 am

  good,

  Reply
 12. Rahoof  March 26, 2016 at 3:53 am

  Munnottulla yaathrayil ennum koodeyund..bhaavukangal
  Rahoof Ke panampalam

  Reply
 13. Abdul Kader Mohamed  April 7, 2016 at 6:39 am

  Risala Ku Ella vidha Vijayangalum nerunnu

  Reply
 14. Saifudheen  April 10, 2016 at 6:28 am

  Good and valuable news and lekhanans

  Reply
 15. Shafeeq  May 7, 2016 at 9:11 am

  Valare nalla lekhanagal..kalalayam pencil thudangiya colunm s valare ishtappettu..

  Reply
 16. Mohamed Rafi  May 12, 2016 at 1:36 pm

  good

  Reply
 17. Ashkar OTP  May 16, 2016 at 12:20 pm

  very good …..

  Reply
 18. Ashkar OTP  May 16, 2016 at 12:25 pm

  good jobs .

  Reply
 19. KM.Ashraf  June 18, 2016 at 12:32 pm

  Great work..Very informative site

  Reply
 20. Muhammed kabeer  July 5, 2016 at 1:50 am

  വൈകി വരുന്ന തിരിച്ചറിവുകള്‍ …

  അന്ന് നാം സന്തോഷിച്ചു ,ലോക മനസ്സുകള്‍ ഒന്നടങ്കം ഈജിപ്ത്യന്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ നല്‍കി ,അവസാനം ഹുസ്നി മുബാറക്ക്‌ എന്ന ഭരണാധികാരി ,ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍ ലോകത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം,പ്രക്ഷോഭം നയിച്ച ആളുകളുടെ വീര കഥകള്‍ കൊണ്ട് പൂമാലയിട്ടു ,നമ്മുടെ മാധ്യമങ്ങളും അതില്‍ നിന്നും വ്യതിചലിച്ചില്ല .ചില മാദ്ധ്യമം അതിനുവേണ്ടി പേജുകൾ നീക്കി വെച്ചിരുന്നു ഫെസ് ബൂക്കിനെയും റ്റിറ്ററിനേയും ,ഓര്‍ക്കൂട്ടിനെയും,എന്തിനു പറയുന്നു പാവം ബ്ലോഗുകളെ പോലും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാക്കി.
  ആ പ്രക്ഷോഭം ഒരു മാലപ്പടക്കത്തിനു തിരി കൊളുത്തിയതാണ് എന്ന് നാം വൈകി ആണ് അറിഞ്ഞത്.ആ പ്രക്ഷോഭ അഗ്നികള്‍ ലോകത്തിന്റെ കോണുകളിലൂടെ അവസാനം മിഡില്‍ ഈസ്റ്റ്‌ കടക്കുമോ എന്നും ഭയന്നിരുന്നു ,എന്നാൽ എന്താണ് ഇപ്പൊഴത്തെ സ്തിതി ലിബിയയും,ഇപ്പോള്‍ ബഹറിനും കടന്നു,ഒമാനിലേക്കും അവിടന്ന് കുവൈറ്റിലേക്കും ,ഇറാക്കിലേക്കും,എന്തിനു സൌദിയിലെക്കും മറ്റു ജിസിസി രാജ്യങ്ങളിലേക്കിം വ്യാഭിച്ചു കഴിഞ്ഞു.. നാമൊക്കെ നമ്മുടെ ബന്ധുക്കളെ ഓര്‍ത്താണ് നില വിളിക്കുന്നത്‌,എന്നെങ്കിലും ഇതൊന്നു അവസാനിച്ചാല്‍ മതി എന്ന അവസ്ഥയിലേക്ക് നാം എത്തുമ്പോള്‍ ചിന്തിക്കേണ്ടത് എന്താണ്?
  യുവത്വത്തിന്റെ ചോരത്തിളപ്പില്‍ മുന്നും പിന്നും നോക്കാതെ കാട്ടി കൂട്ടുന്ന ചെയ്തികള്‍ക്ക് ,വളരെ ദുഃഖ കരമായ ഒരു അവസാനം ഉണ്ടാകും എന്ന് എന്ത് കൊണ്ട് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ,യുദ്ധങ്ങളുടെ അവസാനം ,അവിടത്തെ ജനങ്ങളുടെയും ,ആ രാജ്യവുമായി ബന്ധമുള്ള രാജ്യങ്ങളുടെയും,അവസ്ഥകള്‍ കണ്ടു നാമൊക്കെ മനസ്സിലാക്കുന്നില്ലാ?,ഏകാധിപധികളെ തുരത്തെണ്ടത്‌ ആവശ്യമാണ്‌ എങ്കിലും,അതിനു മാനുഷികമായ പരിഗണന നല്‍കിയുള്ള ചര്‍ച്ചകള്‍ക്കാണ് ,സമാധാന കാംക്ഷികളായ രാജ്യങ്ങളും ,ജനങ്ങളും മുന്നിട്ടിറങ്ങേണ്ടത്,ഇവിടങ്ങളിലൊക്കെ പറയുന്നതിലും വളരെയധികം ആള്‍ക്കാര്‍ ആണ് ദിനേന മരിച്ചു വീഴുന്നത്,ഇതൊന്നും എന്തെ ഇപ്പോള്‍ മാധ്യമങ്ങളില്‍ വിഷയമാകുന്നില്ലാ?,ഇതൊന്നും എന്ത് കൊണ്ട് തനിക്കു ഇഷ്ട്ടമില്ലാത്ത ആളുകള്‍ തുമ്മിയാല്‍ പോലും മനുഷ്യാവകാശ ലംഘനം ആരോപിക്കുന്ന സംഘടനകള്‍ കാണുന്നില്ല?,
  ഒരു പ്രക്ഷോഭം നടന്ന രാജ്യത്ത് ഇത് വരെ ആയിട്ടും ബദല്‍ സംവിധാനം ഉണ്ടാകാത്തത് ,അവിടത്തെ സാധാരണ ജനജീവിതത്തെ വളരെ ബാധിച്ചിട്ടുണ്ട് എന്നും നാം മനസ്സിലാക്കുക,തങ്ങള്‍ക്കു അനഭിമതരായ രാജ്യങ്ങളുടെ ജനങ്ങള്‍ക്ക്‌ പ്രക്ഷോഭത്തിനുള്ള തിരി കൊടുക്കാന്‍ മാത്രമല്ല ,അവിടങ്ങളിലെ ജന ജീവിതം നേരെയാക്കുവാനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതാണ്‌.അവര്‍ അതിനു തുനിഞ്ഞില്ലെങ്കിലും യു എന്‍ സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടത് യുദ്ധങ്ങള്‍ ഉണ്ടാവാതിരിക്കനാണ് ,അല്ലാതെ ഇപ്പോള്‍ പടിഞ്ഞാറന്‍ രക്ത ദാഹികള്‍ ലിബിയ പൊലുളള രാജ്യങ്ങളേ കൈപ്പിടിയില്‍ ഒതുക്കുവാന്‍ സര്‍വ സന്നാഹവുമായി കാത്തു നില്‍കുമ്പോള്‍ അതിനു പിന്തുണ നല്‍കി അവസാനം എല്ലാം കഴിഞ്ഞു കുറെ മരുന്നും ,പൊതിയുമായി ഇറങ്ങല്‍ മാത്രമല്ലാ ഇവരുടെയൊക്കെ പണികള്‍ .ഇപോഴത്തെ സംഭവ വികാസങ്ങള്‍ കാര്യ കാരണങ്ങള്‍ നിരത്തി ചിന്തിക്കുമ്പോള്‍ ചിലതൊക്കെ മണക്കാന്‍ കഴിയുന്നുണ്ട്.ബെടക്കാക്കി തനിക്കാക്കുക എന്ന തത്വം ഇവിടെ പ്രായോഗികമായോ എന്നൊരു സംശയം ഇല്ലാതില്ലാ…
  ….(കബീർ അരീകൊട് വടക്കുമ്മുറി)

  Reply
 21. Muhad BK  August 5, 2016 at 1:04 pm

  Very use full..!

  Reply
 22. suh  August 12, 2016 at 2:50 pm

  Very good

  Reply
 23. anwar edathiruthy  August 29, 2016 at 3:31 am

  pravasi risalayileku lekanangal ayakend email id etha

  Reply
 24. Muhammad tn  September 19, 2016 at 7:42 pm

  മരുഭൂമണലിൽ വിയർപ്പൊഴുക്കുന്ന പ്രവാസികൾക്ക് ധാർമികതയുടെ അക്ഷരക്കൂട്ടങ്ങൾ സമ്മാനിക്കുന്ന പ്രിയപ്പെട്ട
  ‘പ്രവാസി രിസാല’യ്ക്ക് ഒരായിരം ധാർമിക വിപ്ലവാശംസകൾ
  -ടി.എൻ.വടകര-

  Reply
 25. Faisal Vazhakkad  January 15, 2017 at 10:12 am

  @Risala Weekly, Pravasi Risalayil Havala (HUNDI) ye kurichu vanna leganathinte content ivied paste cheyyumo or pdf ayachu tharaamooo??

  Reply

Leave a Reply

Your email address will not be published.