രിസാല; വായനക്കും വരികള്‍ക്കുമിടയില്‍

Risalaഡോ. പി കെ പോക്കര്‍
ഒരു പ്രസിദ്ധീകരണം പുറത്തിറങ്ങുമ്പോള്‍ അതേത് സമൂഹത്തെ അഭിസംബോധ ചെയ്യുന്നു എന്നത് പ്രസക്തമാണ്. കേരളത്തിലെ പരമ്പരാഗത സുന്നികളെ അഭിസംബോധ ചെയ്യുന്നതില്‍ രിസാല വളരെയധികം വിജയിച്ചിട്ടുണ്ട്. അച്ചടിയിലും കെട്ടിലും മട്ടിലുമൊക്കെ വളരെയധികം ഭംഗിയുമുണ്ട്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം ില്‍ക്കാുള്ള ശേഷി അതിന്റെ ബാഹ്യപ്രകടങ്ങളില്‍ ദൃശ്യവുമാണ്.

   സാമ്രാജ്യത്വം, ഫാസിസം, പരിസ്ഥിതി, ഇടതുപക്ഷം, മതമൌലികവാദം തുടങ്ങി സമൂഹത്തെ ബാധിക്കുന്ന കാതലായ പ്രശ്ങ്ങളില്‍ ആഴമുള്ള ലേഖങ്ങള്‍ പലപ്പോഴും രിസാലയില്‍ കാണാറുണ്ട്. സാമ്രാജ്യത്വം ല്‍കുന്ന പ്രലോഭങ്ങളിലെ ചതിക്കുഴികള്‍ വെളിച്ചത്തു കൊണ്ടുവരാും ഫാസിസത്തിന്റെ ഭീകരമുഖത്തെ അാവരണം ചെയ്യാും പാരിസ്ഥിതികപ്രശ്ങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ അവതരിപ്പിക്കാും രിസാല ശ്രദ്ധ കാണിക്കാറുണ്ട്.

     പരമ്പരാഗത ബുദ്ധിജീവികള്‍ എന്ന പരികല്‍പക്കകത്ത് വരുന്ന ഉലമയുടെ ചരിത്രം അാവരണം ചെയ്ത് രിസാലയില്‍ വന്ന പഠങ്ങള്‍ ശ്രദ്ധേയമായിരുന്നു. ആധുികതക്കു ശേഷം മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി പോലുള്ള പണ്ഡിത•ാര്‍ ഒരു തരം പ്രാന്തവത്കരണം അുഭവിച്ചിട്ടുണ്ട്. മതകീയ പ്രശ്ങ്ങളിലുള്ള അവരുടെ ിലപാടുകളില്‍ വിയോജിപ്പുകളുള്ളവരുണ്ടാകാം. പക്ഷേ അതിന്റെ പേരില്‍ സാമ്രാജ്യത്വത്തിതിെരെ അവര്‍ ടത്തിയ ധീരമായ ചെറുത്തുില്‍പുകളെയും സര്‍ഗാത്മക കലാപങ്ങളെയും വിസ്മരിക്കുന്നത് ശരിയല്ല. ചരിത്രത്തോടും സംസ്കാരത്തോടും സലഫികള്‍ക്കുള്ള വിരോധത്തിന്റെ തീവ്രത എല്ലാവര്‍ക്കുമറിയാം. ആ രൂപത്തില്‍ ചരിത്രത്തെ ഇല്ലാതാക്കാുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെടേണ്ടതുണ്ട്. അതിാല്‍ സയ്യിദ് ഫസല്‍തങ്ങളെ പോലുള്ള ആലിമുകളുടെ ചരിത്രവും ദൌത്യവും പല ലേഖങ്ങളിലൂടെയും വെളിച്ചത്തുകൊണ്ടുവന്ന രിസാലയുടെ ശ്രമം അഭിന്ദാര്‍ഹമാണ്. വിയോജിപ്പുകള്‍ ഉള്ളവര്‍ സംവാദത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.

   അവസാമായി രണ്ടു ിര്‍ദേശങ്ങള്‍ കൂടി പറയട്ടെ. സ്ത്രീകളുടെ രചകള്‍ക്ക് രിസാലയില്‍ ഇിയും പ്രാതിിധ്യം ഉണ്ടാവണം. മറ്റൊന്ന് പ്രത്യക്ഷത്തില്‍ മതത്തിന്റെ ആചാര-അുഷ്ഠാങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മറ്റൊരു പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തി മുഖ്യധാരാ സമൂഹം രിേടുന്ന പ്രശ്ങ്ങള്‍ക്ക് കൂറേകൂടി ഇടം ല്‍കിയാല്‍ രിസാലക്ക് അതിന്റെ ഇടം സുഭദ്രമാക്കാാകും.

എന്‍ മാധവന്‍ കുട്ടി
കേരളീയ മുസ്ലിംകള്‍ക്കിടയില്‍ ബഹുസ്വരത പുറത്ത് കൊണ്ടുവരുന്നതിലും ിലിര്‍ത്തുന്നതിലും രിസാല വലിയ പങ്കു വഹിച്ചിട്ടുണ്ട്.

    വരണ്ടതും സാംസ്കാരികവിരുദ്ധവുമായ വഹാബീ ഇസ്ലാമി ഞാന്‍ വെറുക്കുന്നു. സ്വയം • പ്രവര്‍ത്തിക്കുകയും എല്ലാ പ്രത്യയശാസ്ത്രങ്ങളോടും സഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്ന മുസ്ലിംകളെയാണ് എിക്കിഷ്ടം. തീര്‍ച്ചയായും രിസാല പ്രതിിധാം ചെയ്യുന്നത് ഇസ്ലാമിന്റെ മാഹര ഭാവത്തെയാണ്.

  ഇസ്ലാമികത്തെ ഇടതുപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും രിസാലയില്‍ കണ്ടിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൂടെ പല മുസ്ലിം പ്രസിദ്ധീകരണങ്ങളും സഞ്ചരിക്കുമ്പോള്‍ സുതാര്യവും വ്യത്യസ്തവുമായ ിലപാട് രിസാലയില്‍ കാണാം. രിസാലയുടെ അഭിമാകരമായ ഈ വളര്‍ച്ചക്ക് സന്തോഷപൂര്‍വമുള്ള പിന്തുണകള്‍.

എം എന്‍ കാരശ്ശേരി
രിസാല സ്ഥിരമായി വായിക്കാറുണ്ട്. അതികത്ത് പ്രസിദ്ധീകരിക്കാറുള്ള അന്താരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട ലേഖങ്ങള്‍ ആകര്‍ഷകമായി ത്തോന്നിയിട്ടുണ്ട്. ഇന്റര്‍ാഷണല്‍ പൊളിറ്റിക്സിലെ മുസ്ലിം ഇടവും പ്രാതിിധ്യവും വ്യക്തമാക്കുന്ന അത്തരം ലേഖങ്ങള്‍ കൌതുകകരമാണ്.

    രിസാല കെട്ടിലും മട്ടിലും വളരെ ദൂരം മുന്നോട്ടു പോയിട്ടുണ്ട്. കവര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ലേഖങ്ങള്‍ക്ക് മാഹരമായ ലേ ഔട്ട് ഒരുക്കുന്നതിലും എക്കാലത്തും ഒരു ൂതത്വം രിസാലയില്‍ ഞാന്‍ കാണാറുണ്ട്. എല്ലാവിധ ഭാവുകങ്ങളും രുേന്നു.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
രിസാലയുടെ വളര്‍ച്ചയെ അത്ഭുതത്തോടെയാണ് ാക്കിക്കണ്ടിട്ടുള്ളത്. മലയാളി മുസ്ലിംകളുടെ സൌന്ദര്യബോധത്തെ പ്രതിഫലിപ്പിക്കാന്‍ രിസാലക്ക് സാധിച്ചിട്ടുണ്ട്. പരമ്പരാഗത മുസ്ലിം ചെറുപ്പക്കാര്‍ക്ക് ശക്തമായൊരു രാഷ്ട്രീയബോധം ല്‍കാും അവരുടെ വായാശീലത്തെ വികസിപ്പിക്കാും രിസാലയിലെ എഴുത്തുകള്‍ കാരണമായിട്ടുണ്ട്. ഇന്ന് ഡി സി ബുക്സ് പ്രസിദ്ധീകരണ ശാലകളില്‍ പുസ്തകം വാങ്ങാത്തുെന്നവരില്‍ അധികവും മുസ്ലിം ചെറുപ്പക്കാരാണ്; പ്രത്യേകിച്ചും സുന്നീ സമൂഹത്തില്‍ ിന്നുള്ളവര്‍. തീര്‍ച്ചയായും ഇത്തരത്തില്‍ സാഹിത്യത്തോടും കലയോടുമൊക്കെ ഗുണാത്മകമായ ബോധം സുന്നീ ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ രിസാലക്ക് വലിയ പങ്കുണ്ട്.
രാമചന്ദ്രന്‍
രിസാല ആവേശത്തോടെ വായിക്കാറുണ്ട്. അതികത്തെ ലേഖങ്ങളില്‍ ആഴവും പരപ്പും ദൃശ്യമാണ്. കേരളീയ മുസ്ലിംകളില്‍ സുന്നികളുടെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തുന്നതില്‍ രിസാലക്ക് വലിയ പങ്കുണ്ട്. ഒരു സംഘടയുടെ മുഖപത്രം എന്ന ിലയില്‍ അുയായികളെ ധൈഷണികമായി വികസിപ്പിക്കാുതകുന്ന വിധമുള്ള ലേഖങ്ങളാണ് രിസാല പ്രസിദ്ധീകരിക്കാറുള്ളത്. ആയിരാം ലക്കം ഗംഭീരമായിരുന്നു. ദേശീയവും ദേശാന്തരവുമായ പ്രശ്ങ്ങള്‍ രിസാലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് അഭിന്ദീയമാണ്. പ്രാദേശികമായ സംഘടാ തര്‍ക്കങ്ങളൊക്കെ ഒഴിവാക്കി മുസ്ലിംകളുടെ ധൈഷണികവും സര്‍ഗാത്മകവുമായ വളര്‍ച്ചയെ സഹായിക്കുന്ന ലേഖങ്ങള്‍ ഇിയും രിസാലയില്‍ പ്രതീക്ഷിക്കട്ടെ.
ഡോ. അസീസ് തരുവണ
കേരളത്തിലെ മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ വേറിട്ടു ില്‍ക്കുന്നു രിസാല. വ്യത്യസ്തമായ ിരീക്ഷണങ്ങള്‍, പുതിയ വായകള്‍, പഠങ്ങള്‍ തുടങ്ങി കപ്പെട്ട വിഭവങ്ങള്‍ രിസാലയില്‍ കാണാറുണ്ട്. മാത്രമല്ല രിസാല പ്രതിിധാം ചെയ്യുന്ന സംഘടയുടെ ിലപാടിാട് വിയോജിപ്പുള്ള ലേഖങ്ങള്‍ പോലും ഉള്‍പ്പെടുത്താുള്ള ആര്‍ജവവും പലപ്പോഴും കാണിക്കാറുണ്ട്.
ആധുികതയുടെ ഭാഗമായി കുഴിച്ചു മൂടപ്പെട്ട കേരള മുസ്ലിംകളുടെ പൈതൃകം തിരിച്ചുപിടിക്കാും കൃത്യമായി അവതരിപ്പിക്കാുമുള്ള രിസാലയുടെ ശ്രമങ്ങള്‍ അഭിന്ദീയമാണ്. സലഫികള്‍ അവതരിപ്പിക്കുന്ന മ്മുടെ ചരിത്രം ആരംഭിക്കുന്നത് സാഉല്ല മക്തി തങ്ങളില്‍ ിന്നാണ്. സത്യത്തില്‍ പ്രവാചക കാലത്ത് ഇസ്ലാമെത്തിയ കേരളത്തിലെ മുസ്ലിംകള്‍ക്ക് ആയിരത്തിലേറെ വര്‍ഷങ്ങളുടെ സമ്പന്നമായ സംസ്കാരമുണ്ട്. അധിിവേശപ്രതിരോധം പോലുള്ള പ്രപിതാക്കളുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും അറബി മലയാളത്തിലൂടെ അടയാളപ്പെടുത്തപ്പെട്ട സര്‍ഗാത്മക കലാബോധവും തിരസ്കരിക്കുന്ന സലഫികളുടെ സമീപം എതിര്‍ക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ അറബി മലയാളത്തില്‍ എഴുതപ്പെട്ട കൃതികളുടെ സവിശേഷതകളും അതികത്തെ പ്രബുദ്ധമായ രാഷ്ട്രീയ ിലപാടുകളും പൌരാണിക പണ്ഡിതരുടെ ധൈഷണിക ആഴത്തെയുമൊക്കെ അടയാളപ്പെടുത്തുന്ന ിരവധി ലേഖങ്ങള്‍ രിസാലയില്‍ വന്നിട്ടുണ്ട്. ചരിത്ര ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തങ്ങളാണവ. മുമ്പ് അറബി മലയാളത്തെയും പൈതൃകത്തെയുമൊക്കെ എതിര്‍ത്തിരുന്നവര്‍ പോലും ഇന്നത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നുവെന്നത് ശുഭകരമാണ്. പോസ്റ് മോഡേണ്‍ കാലത്ത് രൂപപ്പെട്ട അത്തരമൊരു പ്രബുദ്ധത മലയാളി മുസ്ലിംകള്‍ക്കിടയില്‍ സജീവമാക്കിയതില്‍ രിസാലക്ക് വലിയ പങ്കുണ്ട്.
ഡോ. ഔസാഫ് അഹ്സന്‍
രിസാല സ്ഥിരമായി വായിക്കാറുണ്ട്. സംസ്കാരം, തസവ്വുഫ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലായി രിസാലയില്‍ വരുന്ന പഠങ്ങളും ലേഖങ്ങളും വൈജ്ഞാിക സ്വഭാവം ഉള്ളവയാണ്. 30 വര്‍ഷമായി ിലില്‍ക്കുന്ന പ്രസിദ്ധീകരണം എന്ന ിലയില്‍ ഒരുപാട് മുന്നേറാന്‍ രിസാലക്കായിട്ടുണ്ട്.
വിജ്ഞാകാലത്തിന്റെ ഗൃഹാതുരതയെ ഓര്‍മിപ്പിക്കുന്ന ഓത്തുപള്ളി, സി ഹംസ സാഹിബിന്റെ ആത്മകഥ തുടങ്ങിയവയെല്ലാം ഹൃദ്യമായ വായാുഭവങ്ങളാണ്. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന ലേഖങ്ങള്‍ രിസാലയില്‍ ഇിയും ഉണ്ടാകണം. മുസ്ലിം പൈതൃകം, വാസ്തുവിദ്യ, കല തുടങ്ങിയ വിഷയങ്ങളിലുള്ള അക്കാദമിക് ലേഖങ്ങള്‍, സ്ഥിരമായി ഒരു ബുക് റിവ്യു എന്നിവ പ്രസിദ്ധീകരിക്കാുള്ള സാഹചര്യം ഉണ്ടാക്കണം.

You must be logged in to post a comment Login