അടയാളം

എല്ലാം പടച്ചവന്‍ നേരത്തെ കണക്കാക്കിയതല്ലേ?

എല്ലാം പടച്ചവന്‍ നേരത്തെ കണക്കാക്കിയതല്ലേ?

ലിബറല്‍ ബുജികളും നിരീശ്വരവാദികളും സ്വന്തം വൈകല്യങ്ങള്‍ ദൈവത്തില്‍ ചാരാന്‍ എടുത്തുവെക്കുന്ന ഇമ്മിണി ബല്യ ചോദ്യമാണ് മുകളില്‍. ഇസ്‌ലാമിക സമൂഹത്തില്‍ ഇത് പുതിയൊരു ചോദ്യമൊന്നുമല്ല. ഖുര്‍ആനില്‍ ഈ ചോദ്യം വന്നിട്ടുണ്ട്. പാവങ്ങളെ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഒരു മറുചോദ്യം ഉന്നയിച്ചു: ‘അല്ലാഹു ഉദ്ദേശിച്ചതല്ലേ ലോകത്ത് നടക്കുകയുള്ളൂ. പാവങ്ങള്‍ക്ക് അന്നം ലഭിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നല്ലോ. അവന്‍ ഉദ്ദേശിച്ചില്ലെങ്കില്‍ നമുക്ക് കൊടുക്കാന്‍ കഴിയില്ലല്ലോ. അത് കൊടുക്കാന്‍ പറയുന്ന നിങ്ങളുടെ ഉപദേശം വ്യര്‍ത്ഥമാണ്, ഇതാണ് നിഷേധികള്‍ പറഞ്ഞത്. […]

തീവ്രവാദം ഇസ്‌ലാമിക രാഷ്ട്രീയത്തെ മോഷ്ടിക്കുന്നു

തീവ്രവാദം ഇസ്‌ലാമിക രാഷ്ട്രീയത്തെ മോഷ്ടിക്കുന്നു

ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സമഗ്രമായ ജീവിതപദ്ധതിയില്‍ മനുഷ്യനുമായി ബന്ധമുള്ള ഒന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, ആത്മീയം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍വതലസ്പര്‍ശിയാണ് ഇസ്‌ലാം. ഇസ്‌ലാമിന് വിധേയപ്പെട്ടവരെന്ന നിലക്ക് ആ ജീവിതവ്യവസ്ഥയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരുമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പൗരന്റെ സുരക്ഷിതത്വത്തിലും സമാധാനത്തിലും അധിഷ്ഠിതമായതാണ്. അവരുടെ സുരക്ഷക്ക് വിഘാതം വരുത്തുന്ന ഒരു സമീപനത്തിനോടും ഇസ്‌ലാം അനുഭാവം പ്രകടിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും അവര്‍ക്ക് സുരക്ഷയേകുന്നതുമാണ്. ഈ നിയമനടപടികള്‍ കേവലം […]

ഒരു ആത്മായനത്തിന്റെ അനുഭൂതി

ഒരു ആത്മായനത്തിന്റെ അനുഭൂതി

നിസ്തുലമായ ഹൃദയശുദ്ധിക്കും സ്തുത്യര്‍ഹമായ കര്‍മോത്സുകതക്കും പ്രപഞ്ചാധികാരി അവന്റെ ഇഷ്ടദാസന് നല്‍കിയ അംഗീകാരമായിരുന്നു മിഅ്‌റാജ്. ഔന്നിത്യത്തിന്റെ പടവുകളിലേക്ക് അടിമയെ രാപ്രയാണം നടത്തിച്ച നാഥന്‍ എത്ര പരിശുദ്ധന്‍! ഭൗതികതയുടെ പരിസരത്തുനിന്ന് ഉയര്‍ന്ന് ആത്മീയതയുടെ വിഹായസിലേക്കും അവിടുന്ന് സൃഷ്ടികള്‍ക്ക് പരിചിതമല്ലാത്ത മറ്റൊരിടത്തേക്കുമായിരുന്നു ആ പ്രയാണം. വിജയത്തിന്റെയും സ്വീകാര്യതയുടെയും പൂര്‍ണതയുടെയും അകങ്ങളിലേക്കുള്ള അഭൗതിക പ്രയാണം. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഭൗമപരിസരം വിട്ട് സപ്തവാനവും താണ്ടിയുള്ള ഈ സഞ്ചാരം അഭൗതിക പ്രയാണമല്ലാതെ മറ്റെന്താണ്? തന്നിലേക്കടുക്കാന്‍ തന്റെ സ്‌നേഹിതര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അല്ലാഹു അവസരം നല്‍കുക. സ്‌നേഹ ഭാജനത്തിന് […]

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

കച്ചവടത്തെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് പുതിയ ലോകം വിലയിരുത്തുന്നത്. ഇതിനായി ഏതറ്റം വരെ പോകാനും മനുഷ്യര്‍ തയാറാവുകയും ചെയ്യുന്നു. എന്നാല്‍ ലാഭത്തിനപ്പുറം സേവനമെന്ന മഹത്തായ ഒരു വശം കൂടി കച്ചവടത്തിനുണ്ട്. അതിലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടമാകുന്നതും. തനിക്കിഷ്ടപ്പെട്ടത് സഹോദരനും ഇഷ്ടപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ അഭിലാഷം. അഥവാ സ്രഷ്ടാവിന്റെ ഇംഗിതം. ഇതുപോലെ ഉപഭോക്താവിന്റെ സംരക്ഷണവും ഇസ്‌ലാമിന്റെ അടിസ്ഥാന അഭിലാഷങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിലെ കച്ചവട രീതി മറ്റു സാമ്പ്രദായിക വ്യവസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അഉ 624ല്‍ മാലിക് ബിന്‍ ദീനാറിന്(റ) […]

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടര്‍ക്കിഷ് ദിനപത്രം ഹുരിയ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല. കാരണം അദ്ദേഹം ഒരു ഫ്രീ മാസണ്‍ ആണോ […]