By രിസാല on November 27, 2018
1310, Article, Articles, Issue, കവര്‍ സ്റ്റോറി
ഒരു കള്ളത്തെ സൃഷ്ടിക്കുക. ആ കള്ളത്തെ ചരിത്രവല്‍കരിക്കുക. അത് കള്ളമാണെന്ന് വിളിച്ചുപറയുന്നവരോട് ശബ്ദമുയര്‍ത്തി തര്‍ക്കിക്കുക. ഓരോ തര്‍ക്കവും തങ്ങള്‍ സൃഷ്ടിച്ച പെരുങ്കള്ളത്തെ ആവര്‍ത്തിക്കാനുള്ള സന്ദര്‍ഭമാണെന്ന് കരുതി ആഘോഷിക്കുക. കാലം കടന്നുപോകും. തര്‍ക്കങ്ങള്‍ നിലക്കും. കള്ളത്തെ ചൂണ്ടിക്കാണിച്ച മനുഷ്യര്‍ക്കും അവരുടെ പലവിധമായ മാധ്യമങ്ങള്‍ക്കും നാനാതരം പണികള്‍ ബാക്കിയുള്ളതിനാല്‍ അവര്‍ തര്‍ക്കങ്ങളില്‍ നിന്ന് പിന്‍വലിയും. അപ്പോഴേക്കും സ്ഥാപനവല്കരിക്കപ്പെട്ട ആ കള്ളം, അത് അപഹരിച്ചെടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച ചരിത്രസന്ദര്‍ഭത്തെ ചേര്‍ത്തുവെച്ച് എഴുന്നേറ്റ് നില്ക്കും. ഒടുവില്‍ ആ കള്ളം അതിന്റെ പിറവി മുഹൂര്‍ത്തങ്ങളെ […]
By രിസാല on November 26, 2018
1310, Article, Articles, Issue, കവര്‍ സ്റ്റോറി
ഒക്ടോബര്‍31 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ‘സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ പ്രതിമ’ അനാച്ഛാദനം ചെയ്യും. ഉത്തരേന്ത്യയിലെ ശൂദ്രന്മാരുടെ മുകള്പ്പാളിയിലുള്പ്പെട്ട പട്ടേലന്മാരും ജാട്ടുകളും ഗുജ്ജാറുകളും മറാത്തകളും-സര്‍ദാര്‍ പട്ടേല്‍ ഈ പാളിയുടെ ഭാഗമായിരുന്നു-സര്‍ക്കാര്‍ സംവരണം ലഭിക്കാനായി പിന്നോക്കവിഭാഗപദവിയ്ക്കായി പോരാടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. അവര്‍ ആ പോരാട്ടത്തില്‍ വിജയിക്കുകയാണെങ്കില്‍, ഇന്ത്യയിലെ ശൂദ്രന്മാര് ഒരൊറ്റ സാമൂഹിക, രാഷ്ട്രീയ കള്ളിയ്ക്കുള്ളില്‍ ഒന്നിക്കുകയും അത് രാജ്യത്തിന്റെ സാമൂഹിക ബന്ധങ്ങളില്‍ വന്‍ അഴിച്ചുപണിക്കു കാരണമാകുകയും ചെയ്യും. ഈ അവസരത്തില്‍, ഹിന്ദുമതത്തിലും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ […]
By രിസാല on November 26, 2018
1310, Article, Articles, Issue, അടയാളം
ലിബറല്‍ ബുജികളും നിരീശ്വരവാദികളും സ്വന്തം വൈകല്യങ്ങള്‍ ദൈവത്തില്‍ ചാരാന്‍ എടുത്തുവെക്കുന്ന ഇമ്മിണി ബല്യ ചോദ്യമാണ് മുകളില്‍. ഇസ്ലാമിക സമൂഹത്തില്‍ ഇത് പുതിയൊരു ചോദ്യമൊന്നുമല്ല. ഖുര്‍ആനില്‍ ഈ ചോദ്യം വന്നിട്ടുണ്ട്. പാവങ്ങളെ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഒരു മറുചോദ്യം ഉന്നയിച്ചു: ‘അല്ലാഹു ഉദ്ദേശിച്ചതല്ലേ ലോകത്ത് നടക്കുകയുള്ളൂ. പാവങ്ങള്‍ക്ക് അന്നം ലഭിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്നല്ലോ. അവന് ഉദ്ദേശിച്ചില്ലെങ്കില്‍ നമുക്ക് കൊടുക്കാന്‍ കഴിയില്ലല്ലോ. അത് കൊടുക്കാന്‍ പറയുന്ന നിങ്ങളുടെ ഉപദേശം വ്യര്‍ത്ഥമാണ്, ഇതാണ് നിഷേധികള്‍ പറഞ്ഞത്. […]
By രിസാല on November 24, 2018
1310, Article, Articles, Issue, അഭിമുഖം
ശബരിമല സുപ്രിം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും അഭാവം ഈ സമയത്ത് ഒരു അഭിമുഖത്തില്‍ വലിയ ചോദ്യചിഹ്നമാണ്. എന്താണ് അങ്ങയുടെ പ്രതികരണം? മറുപടി-ഒറ്റവാക്കില്‍ മറുപടി പറയേണ്ട വിഷയമല്ല ഇത്. ലിംഗസമത്വത്തിനും മതവിശ്വാസത്തിനുമുള്ള ഭരണഘടനാവകാശം, മതങ്ങളുടെ പുറംപാളിയായ ആചാരാനുഷ്ഠാനങ്ങള്‍, ഉള്‍ക്കാമ്പായ മൗലിക തത്വങ്ങള്‍, ഭക്തരുടെ വ്യാജമല്ലാത്ത വികാരങ്ങള്‍ എന്നിവയെല്ലാം ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ പരിഗണിക്കാനുണ്ടണ്ട്. പക്ഷേ തത്സംബന്ധിയായി ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള പ്രശ്നം മറ്റൊന്നാണ്. മതമൈത്രിയുടെയും ബഹുസ്വരതയുടെയും ലോകോത്തര പ്രതീകമായ ശബരിമലയുടെ പേരില്‍ മേല്‍പ്പറഞ്ഞവയുടെ ഹന്താക്കള്ക്ക് കേരളത്തെ അടിയറവെയ്ക്കണോ […]
By രിസാല on November 24, 2018
1310, Article, Articles, Issue, നീലപ്പെൻസിൽ
കേരളത്തിലെ മാധ്യമങ്ങള്‍ ശബരിമല വിഷയത്തില്‍ വ്യാപൃതരാണ്. ശബരിമല വിഷയത്തില്‍ കേരളത്തിലെ പത്ര സ്ഥാപനങ്ങളുടെ ഇടപെടലുകളെ നിരീക്ഷിക്കാം. കേരള രാഷ്ട്രീയത്തില്‍ വളരെയധികം സ്വാധീനമുള്ള ചര്‍ച്ചയാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി. കേരളത്തിലെ കോണ്‍ഗ്രസിനു വിഷയത്തിലുള്ള മൃദുസമീപനത്തെക്കുറിച്ച് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെ അപഹാസ്യമായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ മുഖപത്രത്തെ വെല്ലുന്ന രീതിയിലാണ് സംസ്ഥാനത്തെ പ്രചാരത്തില്‍ മുന്നില്‍ നില്ക്കുന്ന മലയാള മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടു വരുന്ന കോടതി […]