1301

ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ജനാധിപത്യ സങ്കല്‍പം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഒരു ഈസോപ്പു കഥയാണ് ഓര്‍മ വരുന്നത്. ഒരു കുതിരയും മാനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ കുതിര ഒരു നായാട്ടുകാരനെ സമീപിച്ച് പറഞ്ഞു. ‘ഈ മാനിനെ എങ്ങനെയെങ്കിലും കീഴ്പെടുത്താന്‍ എന്നെ സഹായിക്കണം.’ നായാട്ടുകാരന്‍ പറഞ്ഞു: ‘സമ്മതിച്ചു, ഒരു വ്യവസ്ഥയുണ്ട്. ഒരു ജീനിയും കടിഞ്ഞാണും ഞാന്‍ നിന്റെ ശരീരത്തില്‍ ഉപയോഗിക്കും. അതുമായി നിന്റെ പുറത്തുകയറി ഞാന്‍ മാനിനെ വേട്ടയാടാം.’ മാനിനെ തോല്‍പിക്കണമെന്ന ലക്ഷ്യം മാത്രമുണ്ടായിരുന്ന കുതിര ആ വ്യവസ്ഥ സമ്മതിച്ചു. നായാട്ടുകാരന്‍ […]

നിങ്ങള്‍ ഇപ്പോള്‍ ഭയത്തിന്റെ പിളര്‍ന്ന റിപ്പബ്ലിക്കിലാണ്

നിങ്ങള്‍ ഇപ്പോള്‍ ഭയത്തിന്റെ പിളര്‍ന്ന റിപ്പബ്ലിക്കിലാണ്

‘Even in the darkest of times we have the right to expect some illumination’ Hannah Arendt ഫാഷിസത്തിന്റെ കാലത്തെ ബുദ്ധിജീവിതത്തെ കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ ഹന്നാ ആരന്റിനോളം തീക്ഷ്ണമായ മറ്റൊരു ഓര്‍മയില്ല. പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ഹന്ന ആരന്റ്(1906-1975) നടത്തിയ അന്വേഷണങ്ങളിലാണ് സമഗ്രാധിപത്യത്തെ സംബന്ധിച്ച ആധുനിക അവബോധങ്ങളുടെ വേരുറപ്പ്. വിയോജിക്കാനുള്ള അവകാശം, വിയോജിപ്പിന്റെ ശക്തി എന്നെല്ലാം സമഗ്രാധിപത്യങ്ങളോട് നാം സംസാരിക്കുന്നത് ഹന്നാ ആരന്റിനോട് കടപ്പെട്ടുകൊണ്ടുകൂടിയാണ്. ആധുനിക ജനാധിപത്യത്തിന് മേല്‍ ഭരണകൂടം പിടിമുറുക്കിയപ്പോഴെല്ലാം, മനുഷ്യരാശിക്ക് […]

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടര്‍ക്കിഷ് ദിനപത്രം ഹുരിയ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല. കാരണം അദ്ദേഹം ഒരു ഫ്രീ മാസണ്‍ ആണോ […]

കള്ളം ജയിക്കുന്ന കാലം

കള്ളം ജയിക്കുന്ന കാലം

ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ നിലംപൊത്തുന്നത് ന്യൂജഴ്‌സി നഗരത്തിലിരുന്ന് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്. ‘അമേരിക്കയുടെ അഭിമാന ഗോപുരങ്ങള്‍ തകര്‍ന്നടിയുമ്പോള്‍, എനിക്കു ചുറ്റുമുള്ള നാട്ടുകാര്‍ ആഹ്ലാദാരവം മുഴക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കമുള്ള, അറബ് വംശജര്‍ക്ക് സ്വാധീനമുള്ള, മേഖലയായിരുന്നു അത്’, തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞു. ന്യൂജഴ്‌സിയില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ ഉടന്‍ തന്നെ വ്യക്തമാക്കി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ കരഘോഷം മുഴക്കിയവരെപ്പറ്റി അമേരിക്കയില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ, […]

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

തിരഞ്ഞെടുപ്പ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളെ 2019ല്‍ നടക്കാനിരിക്കുന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ ആസ്പദമാക്കിയാകണം വിലയിരുത്തേണ്ടത്. മാധ്യമങ്ങളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളാല്‍ കഴിയുംവിധം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പൊതുജനാഭിപ്രയം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മാധ്യമ പ്രവര്‍ത്തനത്തെ രണ്ടായി വേര്‍തിരിക്കാം. തങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് യഥാവിധം പ്രാവര്‍ത്തികമാക്കുന്ന മാധ്യമപ്രവര്‍ത്തനം, നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകളെ യഥേഷ്ഠം വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തനം. ഇതിനു പ്രധാന കാരണം മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ഒത്തുതീര്‍പ്പുകളാണ്. അടുത്തിടെ-the quint.com […]