By രിസാല on October 20, 2018
1305, Article, Articles, Issue, വർത്തകൾക്കപ്പുറം
2018 ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉന്നത നീതിപീഠം ഇതുപോലെ വിവാദക്കൊടുങ്കാറ്റില്‍പെട്ട ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടി എന്ന് മാത്രമല്ല, ഭരണകൂടത്തിന്റെ അദൃശ്യകരങ്ങള്‍ ജഡ്ജിമാരുടെമേല്‍ അപകടകരമാംവിധം ദുസ്വാധീനം ചെലുത്തുകയാണെന്ന മുറവിളി ജുഡീഷ്യറിയുടെ അകത്തളത്തില്‍നിന്ന് തന്നെ ഉയര്‍ന്നുകേട്ടു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ നടത്തിയ ഒരു മുന്നറിയിപ്പാണ് ഓര്‍മയിലേക്ക് കടന്നുവന്നത്. ‘ഖൗറശരശമൃ്യ, ഉീി’ േണൃശലേ ഥീൗൃ ഛയശൗേമൃ്യ’ നീതിന്യായ സംവിധാനമേ, നിങ്ങള്‍ സ്വമേധയാ ചരമഗീതം എഴുതരുതേ എന്നായിരുന്നു കൃഷ്ണയ്യര്‍ക്ക് കേണപേക്ഷിക്കാനുണ്ടായിരുന്നത്? മറ്റേത് […]
By രിസാല on October 20, 2018
1305, Article, Articles, Issue, അടയാളം
നിസ്തുലമായ ഹൃദയശുദ്ധിക്കും സ്തുത്യര്‍ഹമായ കര്‍മോത്സുകതക്കും പ്രപഞ്ചാധികാരി അവന്റെ ഇഷ്ടദാസന് നല്കിയ അംഗീകാരമായിരുന്നു മിഅ്റാജ്. ഔന്നിത്യത്തിന്റെ പടവുകളിലേക്ക് അടിമയെ രാപ്രയാണം നടത്തിച്ച നാഥന് എത്ര പരിശുദ്ധന്! ഭൗതികതയുടെ പരിസരത്തുനിന്ന് ഉയര്‍ന്ന് ആത്മീയതയുടെ വിഹായസിലേക്കും അവിടുന്ന് സൃഷ്ടികള്‍ക്ക് പരിചിതമല്ലാത്ത മറ്റൊരിടത്തേക്കുമായിരുന്നു ആ പ്രയാണം. വിജയത്തിന്റെയും സ്വീകാര്യതയുടെയും പൂര്‍ണതയുടെയും അകങ്ങളിലേക്കുള്ള അഭൗതിക പ്രയാണം. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഭൗമപരിസരം വിട്ട് സപ്തവാനവും താണ്ടിയുള്ള ഈ സഞ്ചാരം അഭൗതിക പ്രയാണമല്ലാതെ മറ്റെന്താണ്? തന്നിലേക്കടുക്കാന്‍ തന്റെ സ്നേഹിതര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അല്ലാഹു അവസരം നല്‍കുക. സ്നേഹ ഭാജനത്തിന് […]
By രിസാല on October 20, 2018
1305, Article, Articles, Issue, നീലപ്പെൻസിൽ
സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധി പ്രസ്താവനകളാണ് അടുത്തിടെ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആധാര്‍ തിരിച്ചറിയല്‍ രേഖക്ക് ഭരണകൂടം കല്പിച്ച നിഷ്കര്‍ഷതയെ അസാധുവാക്കി കൊണ്ടുള്ള കോടതി വിധിയാണ് സെപ്തംബര്‍ 27ന് വന്നത്. കോടാനുകോടി ജനങ്ങളുടെ ബയോ മെട്രിക് വിവരങ്ങളെ ക്രോഡീകരിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഭരണകൂടം ജനങ്ങളുടെ മേല്‍ നടത്തുന്ന ഒളിനിരീക്ഷണം (പൗരന്റെ സാമൂഹികമായും രാഷ്ട്രീയമായുമുള്ള ചലനങ്ങളെ അവരറിയാതെ നിരീക്ഷിക്കുന്നത്) ആണ്. ആധാര്‍ ഒരു മണി ബില്‍ ആയി കൊണ്ടുവന്നതിനാല്‍ രാജ്യസഭയില്‍ ആധാറിനെ എതിര്‍ക്കാനും […]
By രിസാല on October 20, 2018
1305, Article, Articles, Issue
കത്തിക്കാളുന്ന സൂര്യനില്‍ നിന്ന് ഒരാളെ മറയ്ക്കാനും ഉള്ളം തണുപ്പിക്കുന്ന തണലേകാനും മൂവര്ണക്കൊടിയ്ക്കാകുമോ? നമ്മുടെ ദേശീയ പതാകയുടെ ബാഹ്യരേഖകള്‍ സങ്കല്പ്പിക്കാന് ധൈര്യം കാണിച്ചവര്‍ ചിലപ്പോള്‍ ഇങ്ങനെയും സ്വപ്നം കണ്ടു കാണും-സമാശ്വസിപ്പിക്കുന്ന പതാക, ഒരൊറ്റ കാഴ്ചയിലൂടെ സുരക്ഷിതത്വം തോന്നിപ്പിക്കുന്ന, നിങ്ങളെ കാത്തുരക്ഷിക്കുന്ന ഒന്ന്! ഷാരൂഖ് അങ്ങനെയാണ് മൂവര്‍ണക്കൊടിയെ കണ്ടത്. ഒരു ദിവസത്തെ കഠിനമായ അധ്വാനത്തിനു ശേഷം അയാള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളെല്ലാം മുമ്പേ കഴിഞ്ഞു പോയിരുന്നു. റെയില്‍വേസ്റ്റേഷനില്‍ മുഴുവന്‍ ദിവസവും ചുമടെടുക്കുകയായിരുന്നു അയാള്‍. വഴിയില്‍ നിറമുള്ള ഒരു തുണിക്കഷ്ണം […]
By രിസാല on October 20, 2018
1305, Article, Articles, Issue, റീഡിംഗ് റൂം
തൊട്ടയല്‍പ്പക്കത്തുള്ള രാജ്യം ആ കാരണംകൊണ്ടുതന്നെ നമ്മുടെ ശത്രുവായിരിക്കുമെന്നൊരു ചാണക്യ സൂത്രമുണ്ട്. അതിന്നുമപ്പുറത്തെ രാജ്യം ശത്രുവിന്റെ ശത്രുവായതുകൊണ്ട് മിത്രമാകും. അതായത് പാകിസ്താനും ചൈനയും ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ ഇന്ത്യയുടെ ശത്രുപക്ഷത്തായിരിക്കും. പാകിസ്താനുമപ്പുറത്തായതുകൊണ്ട് അഫ്ഗാനിസ്താന് മിത്രമാകും. ലോകപോലീസായ അമേരിക്കയുടെ കാര്യം വരുമ്പോള്‍ ചാണക്യന്റെ സിദ്ധാന്തത്തില്‍ ചെറിയ ഭേദഗതി ആവശ്യമായി വരും. കണ്ണെത്താ ദൂരത്തുകിടക്കുന്ന ചെറു രാജ്യത്തെപ്പോലും പ്രത്യേകിച്ചൊരു കാരണവുംകൂടാതെ അമേരിക്ക ശത്രുവായി മുദ്രകുത്തും. ഈ ശത്രുവിനെ നേരിടാന്‍ ഇടത്താവളം ആവശ്യമുള്ളതുകൊണ്ട് അതിന്റെ അയല്‍ രാജ്യത്തെ മിത്രമാക്കും. ശത്രുവിനെ അമേരിക്ക ഞെക്കിക്കൊല്ലും. മിത്രവും […]