ചോദ്യപ്പെരുപ്പം
സ്വാതന്ത്ര്യത്തിന്റെ സുഖക്കാറ്റ് വീശുമ്പോള്‍ മനുഷ്യന് പലപ്പോഴും അടിതെറ്റും. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രത്തിലും ആ വീഴ്ച കാണാം. നേര്‍ക്കുനേര്‍ ചിന്തിച്ചാല്‍ അവരങ്ങനെ ധാര്‍മികമായി വീണുപോവേണ്ട ഒരു സമൂഹമല്ല. ദൈവിക ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ടവരാണവര്‍. നമ്മെപ്പോലെയല്ല, നമ്മളിലൊക്കെ വിശ്വസ്തരെ കേട്ടംഗീകരിക്കുകയാണ്. അവര്‍ക്കിതൊരു നേരനുഭവമായിരുന്നു. എന്നിട്ടും സുഖം തഴുകിയപ്പോള്‍ അവര്‍ പതറി. ദുഃഖത്തില്‍ മനുഷ്യന്‍ പതറിപ്പോവാറുണ്ട്. അതുപോലെ സുഖത്തിലും മനുഷ്യന്‍ പതറിപ്പോവും. അതെങ്ങനെ? അവന്‍ ചിട്ടകള്‍ കൈവിടും. അനുഗ്രഹങ്ങള്‍ മറക്കും. ധൂര്‍ത്ത് ചെയ്യും. ദരിദ്രരെ കൈവെടിയും. പലതരം ആര്‍ത്തികളുടെ പിടിയില്‍പെടും. ചെങ്കടലിലെ […]