By രിസാല on November 13, 2018
1308, Article, Articles, Issue, വർത്തകൾക്കപ്പുറം
141985ലെ ഷാബാനുബീഗം കേസിന്റെ വിധിയിലെ ശരീഅത്ത് വിരുദ്ധ ഉത്തരവുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ മുസ്ലിം സമൂഹം ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ ഇറങ്ങിയ ഘട്ടത്തില്‍ സംഘ്പരിവാറിന്റെയും ചില പുരോഗമന വക്താക്കളുടെയും മുന്‍കൈയാല്‍ ഇവിടെ തുറന്നുവിട്ട ്യു’ശരീഅത്ത് വിവാദം’ ഇന്ത്യയുടെ രാഷ്ട്രീയഗതി തന്നെ മാറ്റിയെഴുതിയ കഥ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡിെന്റ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിവാഹമോചിതയായ ഷാബാനുവിന് ക്രിമിനല്‍ നടപടി ചട്ടം 125ാം വകുപ്പ് അനുസരിച്ച് മുന്‍ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന് ജീവനാംശം നല്കാന് […]
By രിസാല on November 13, 2018
1308, Article, Articles, Issue, നീലപ്പെൻസിൽ
തൊഴില്‍ സുരക്ഷിതത്വം മാധ്യമ പ്രവര്‍ത്തനത്തിലെ അനിവാര്യ ഘടകമാണ്. എന്നാല്‍ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഇടങ്ങള്‍ക്കനുസരിച്ച് വെല്ലുവിളികളുടെ സ്വഭാവത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രളയാനന്തര കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ശബരിമല വിവാദവും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ വാഗ്ദാനം നല്കിയ സുരക്ഷയെ മറികടന്നുകൊണ്ട് നിയമപാകര്ക്കുമുന്നില് വെച്ചാണ് അക്രമാസക്തമായ ജനക്കൂട്ടത്തെ മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിടേണ്ടിവന്നത്. ശബരിമലയുടെ വിവിധ പ്രദേശങ്ങളില്‍ വഴി തടയാനും, സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് എതിര്‍ക്കാനും തെരുവിലിറങ്ങിയ ‘ഭക്തജനങ്ങള്‍’ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ […]
By രിസാല on November 12, 2018
1308, Article, Articles, Issue, അടയാളം
ഇസ്ലാം മുന്നോട്ടുവെക്കുന്ന സമഗ്രമായ ജീവിതപദ്ധതിയില്‍ മനുഷ്യനുമായി ബന്ധമുള്ള ഒന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, ആത്മീയം തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍വതലസ്പര്‍ശിയാണ് ഇസ്ലാം. ഇസ്ലാമിന് വിധേയപ്പെട്ടവരെന്ന നിലക്ക് ആ ജീവിതവ്യവസ്ഥയെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരുമാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് പൗരന്റെ സുരക്ഷിതത്വത്തിലും സമാധാനത്തിലും അധിഷ്ഠിതമായതാണ്. അവരുടെ സുരക്ഷക്ക് വിഘാതം വരുത്തുന്ന ഒരു സമീപനത്തിനോടും ഇസ്ലാം അനുഭാവം പ്രകടിപ്പിക്കുന്നില്ല. ഇസ്ലാമിന്റെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും അവര്‍ക്ക് സുരക്ഷയേകുന്നതുമാണ്. ഈ നിയമനടപടികള്‍ കേവലം […]
By രിസാല on November 12, 2018
1308, Article, Articles, Issue, സർവസുഗന്ധി
എന്തുകൊണ്ടാണ് ഇസ്രയേല്‍ ജനം ഇങ്ങനെ ഉടയതമ്പുരാനാല് ശുശ്രൂഷിക്കപ്പെടുന്നത്? എത്രമാത്രം നന്ദികേട് അവര്‍ കാണിച്ചു. എന്നിട്ടും ദയാനിധിയായ നാഥന് അവരെ കൈവിടുന്നില്ല. ആകാശത്തുനിന്നും കടലിന്റെ മധ്യത്തിലൂടെ കടന്നു പോകാന്‍ വഴി, നിരന്തരമായ പ്രവാചകാഗമനം… ഇങ്ങനെ എണ്ണിത്തീര്‍ക്കാനാവാത്ത ഭാഗ്യങ്ങള്‍ വാങ്ങിയ ജനതയാണവര്‍. അവര്‍ പെട്ടെന്ന് പാഠം പഠിക്കും. പക്ഷേ, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്ക് എല്ലാം മറക്കും. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കും. അനുഗ്രഹം വരുന്നു, നിഷേധിക്കുന്നു. ഇങ്ങനെയായിരുന്നു അവരുടെ ചാക്രികചരിത്രം. ‘നാം നിങ്ങളോട് പറഞ്ഞതോര്ക്കൂ: നിങ്ങള്‍ ഈ നാട്ടില്‍ പ്രവേശിക്കുക. […]
By രിസാല on November 12, 2018
1308, Article, Articles, Issue, കവര്‍ സ്റ്റോറി
ബഷീര്‍, സാഹിത്യരചയിതാക്കളില്‍ അപൂര്‍വമായി മാത്രം കാണുന്ന പ്രത്യേക മനോനിലയുടെ അവകാശിയാണ്. എഴുത്തിലും ജീവിതത്തിലും ഒരുപോലുള്ള കര്‍തൃത്വ സാന്നിധ്യം വിരളമാണ്. കഥകള്‍ എഴുതിയ വ്യക്തിത്വവും മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ ഇരുന്ന ശക്തിയും രണ്ടായിരുന്നില്ല. ബഷീറിന്റെ രചനകളില്‍ കാണുന്ന സംഘര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതം അഭിമുഖീകരിച്ച സംഘര്‍ഷങ്ങള്‍ തന്നെയാണ്. പാത്തുമ്മയുടെ ആടിന് എഴുതിയ മുഖവുരയില്‍ (1-3-1959) ബഷീര്‍ സ്വന്തം ഭ്രാന്തിനെക്കുറിച്ച് ഹാസ്യാത്മകമായി പറയുന്നുണ്ട്: ”ബഷീറിന് ഭ്രാന്തുവന്നു! ഞങ്ങള്‍ക്കെന്താണ് വരാത്തത്?’ ചില സാഹിത്യകാരന്മാര് വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ? യോഗ്യന്മാര്ക്ക് ചിലതൊക്കെ വരും.”(ബഷീര്‍ […]