1308

ഇതൊക്കെയാണ് ഒരു കുടിയന് പറയാനുള്ളത്

ഇതൊക്കെയാണ് ഒരു കുടിയന് പറയാനുള്ളത്

ഞാനും എന്റെ ഒരു സുഹൃത്തുമായി നടന്ന സംഭാഷണം: അയാളുടെ ചോദ്യത്തില്‍ നിന്നായിരുന്നു തുടക്കം: ‘സത്യം പറയണം. നിങ്ങള്‍ കുടിച്ചിട്ടുണ്ടോ? നിങ്ങള്‍ മദ്യത്തിന്റെ ദോഷങ്ങളും അപകടങ്ങളും പറയുന്ന ആളാണല്ലോ.’ ഞാനല്‍പനേരം മിണ്ടാതിരുന്നു. പിന്നെ മറുചോദ്യം ഉന്നയിച്ചു: ‘ഞാന്‍ മദ്യപിച്ചോ ഇല്ലയോ എന്നത് മദ്യത്തിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നുവോ?’ ‘നേരെ ചൊവ്വേ പറയൂ, മദ്യപിച്ചിട്ടുണ്ടോ?’ ‘മദ്യത്തിന്റെ രുചിയറിയാം. നിങ്ങള്‍ മദ്യപിക്കുമ്പോള്‍ അച്ചാറില്‍ വിരല്‍തൊട്ട് രുചിക്കാറില്ലേ? അതുപോലെ ഒരിക്കല്‍ ഒരു ചെറിയ ഗ്ലാസില്‍ വെള്ളത്തില്‍ കലക്കിയ മദ്യം ഞാനല്‍പം കുടിച്ചുനോക്കിയിട്ടുണ്ട്. സത്യം. അതുമുഴുക്കെ […]

എന്നിട്ടും കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരു’വിനെ വായിച്ചില്ല

എന്നിട്ടും കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരു’വിനെ വായിച്ചില്ല

ശബരിമലയില്‍ സമര മന്ത്രങ്ങള്‍ ഉച്ചസ്ഥായിയില്‍ ഉയരുകയും വാദപ്രതിവാദങ്ങള്‍ അന്തരീക്ഷത്തെ കലുഷിതമാക്കുകയും ചെയ്യുമ്പോഴാണ് കെ സുരേന്ദ്രന്റെ, വയലാര്‍ അവാര്‍ഡ് നേടിയ ‘ഗുരു’ എന്ന നോവല്‍ ഒരിക്കല്‍ കൂടി വായിക്കാനിരുന്നത്. ശബരിമല ശാസ്താവ് ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമായി പരിണമിക്കുമ്പോള്‍ ഗുരുവിന്റെ രാഷ്ട്രീയം പല കോണില്‍ നിന്ന് വായിക്കപ്പെടേണ്ടിയിരിക്കുന്നു. മനോഹരമായി അലങ്കരിച്ച വാതിലാണ് ശബരിമല ഉപരോധത്തില്‍ തുറന്ന് വെച്ചിട്ടുള്ളത്. വിശ്വാസത്തിന്റെ അലുക്കുകള്‍ അതില്‍ തൂക്കിയിട്ടുണ്ട്. ആചാരത്തിന്റെ വര്‍ണവിളക്കുകള്‍ തിളങ്ങി നില്‍ക്കുന്നു. അവിശ്വാസവും വിശ്വാസവും ഏറ്റുമുട്ടുന്നുവെന്ന് വാതില്‍പ്പടിയില്‍ കൊത്തിവെച്ചിരിക്കുന്നു. ആര്‍ക്കും അതില്‍ […]

ഇബ്‌നുബത്തൂത്ത എഴുതിയ കാഴ്ചകള്‍

ഇബ്‌നുബത്തൂത്ത എഴുതിയ കാഴ്ചകള്‍

ഇബ്‌നു ബത്തൂത്തയാണ് കോഴിക്കോടിന്റെയും മലബാറിന്റെയും വ്യാപാര പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു തരുന്നത്. അറേബ്യ, സിലോണ്‍, ജാവ, മഹല്‍ ദ്വീപ്, യമന്‍, പേര്‍ഷ്യ എന്നിവിടങ്ങളിലുള്ള ജനങ്ങളെ അദ്ദേഹം കോഴിക്കോട്ട് കണ്ടുമുട്ടി. കോഴിക്കോട്ടെ തുറമുഖം ലോകത്തെ ഏറ്റവും വലിപ്പമുള്ളതാണ്. കോഴിക്കോട്ടെ തുറമുഖാധിപന്‍ ബഹ്‌റൈന്‍കാരന്‍ ഇബ്‌റാഹിമാണ്. ഷാ ബന്ദര്‍ (തുറമുഖാധിപന്‍ )എന്നതാണ് ഇദ്ദേഹത്തിന്റെ സ്ഥാനപ്പേര്. ഖാളിയുടെ പേര് ഫഖ്‌റുദ്ദീന്‍ ഉസ്മാന്‍. ശിഹാബുദ്ദീന്‍ ഗാസറൂനി എന്ന പുണ്യവാളനും ഇവിടെ താമസിക്കുന്നു. ഇദ്ദേഹം അബൂ ഇസ്ഹാഖ് ഗാസറൂനിയുടെ പ്രതിനിധിയാണ്. ഗാസറൂനി എന്ന പേരിലുള്ള സൂഫീ മാര്‍ഗമാണ് […]

ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല

ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല

‘പൃത്ഥിയിലന്നു മനുഷ്യര്‍ നടന്നപ-/ദങ്ങളിലിപ്പോഴധോമുഖവാമനര്‍/ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍/ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍..’ (ഓണപ്പാട്ടുകാര്‍: വൈലോപ്പിള്ളി). തങ്ങളുടെ ‘ഇത്തിരിവട്ടങ്ങളില്‍’ ലോകം അവസാനിക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടവര്‍, അതറിയാതിരിക്കുമ്പോഴാണ്, ‘അധോമുഖവാമനര്‍’ ജീവിതമാകെ അടക്കിഭരിക്കാന്‍ ആരംഭിക്കുന്നത്. കാണേണ്ടതൊന്നും കാണുകയില്ലെന്ന് മാത്രമല്ല, കണ്ടതൊന്നും ശരിക്ക് ഉള്‍ക്കൊള്ളാനുമവര്‍ക്ക് കഴിയുകയില്ല. കണ്ണുകള്‍ തുറന്നു വെച്ചിട്ടുണ്ടെങ്കിലും, അവര്‍ എല്ലാം കാണേണ്ട ‘ഉള്‍ക്കണ്ണ്’ അടച്ചുവെച്ചിരിക്കുകയാണ്. തങ്ങളുടെ കാല്‍ചുവട്ടില്‍ ലോകം ആരംഭിച്ചുവെന്നതിനുമപ്പുറം അതവിടെ എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു എന്നാണവര്‍ കരുതുന്നത്. പഴയ വാമനന് കഥകളില്‍ പറയുംപോലെ ‘മൂന്നടി’ കൊണ്ട്, മൂന്ന് ലോകവും അളന്നെടുക്കാന്‍ കഴിഞ്ഞത്, അയാളുടെ കാലുകള്‍ ലോകത്തേക്കാള്‍ […]

ബയോളജി ഉപരിപഠനത്തിന് സംയുക്ത പ്രവേശന പരീക്ഷ

ബയോളജി ഉപരിപഠനത്തിന് സംയുക്ത പ്രവേശന പരീക്ഷ

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസും (എന്‍.സി.ബി.എസ്) ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോളജിക്കല്‍ സയന്‍സസും (ഡി.ബി.എസ്) സംയുക്തമായി നടത്തുന്ന ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഇന്‍ ബയോളജി ആന്റ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്) ഡിസംബര്‍ ഒമ്പതിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നവംബര്‍ 12നകം അപേക്ഷിക്കണം. ജീവനുള്ള പദാര്‍ത്ഥങ്ങളിലെ ഭൗതിക-രാസ ഘടകങ്ങളെക്കുറിച്ചു പഠിക്കുന്നതിനുള്ള ഇന്റര്‍ ഡിസിപ്ലിനറി ബയോളജി പ്രോഗ്രാമില്‍ പങ്കാളികളാകാനും സൗകര്യമുണ്ട്. രാജ്യത്തെ പതിനഞ്ചു മുന്‍നിര ഗവേഷണ സ്ഥാപനങ്ങള്‍ […]