ആദിയില്‍ രാജ്യങ്ങള്‍ ഉണ്ടായിരുന്നില്ല
‘പൃത്ഥിയിലന്നു മനുഷ്യര്‍ നടന്നപ-/ദങ്ങളിലിപ്പോഴധോമുഖവാമനര്‍/ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍/ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍..’ (ഓണപ്പാട്ടുകാര്‍: വൈലോപ്പിള്ളി). തങ്ങളുടെ ‘ഇത്തിരിവട്ടങ്ങളില്‍’ ലോകം അവസാനിക്കുന്നില്ലെന്ന് തിരിച്ചറിയേണ്ടവര്‍, അതറിയാതിരിക്കുമ്പോഴാണ്, ‘അധോമുഖവാമനര്‍’ ജീവിതമാകെ അടക്കിഭരിക്കാന്‍ ആരംഭിക്കുന്നത്. കാണേണ്ടതൊന്നും കാണുകയില്ലെന്ന് മാത്രമല്ല, കണ്ടതൊന്നും ശരിക്ക് ഉള്‍ക്കൊള്ളാനുമവര്‍ക്ക് കഴിയുകയില്ല. കണ്ണുകള്‍ തുറന്നു വെച്ചിട്ടുണ്ടെങ്കിലും, അവര്‍ എല്ലാം കാണേണ്ട ‘ഉള്‍ക്കണ്ണ്’ അടച്ചുവെച്ചിരിക്കുകയാണ്. തങ്ങളുടെ കാല്‍ചുവട്ടില്‍ ലോകം ആരംഭിച്ചുവെന്നതിനുമപ്പുറം അതവിടെ എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു എന്നാണവര്‍ കരുതുന്നത്. പഴയ വാമനന് കഥകളില്‍ പറയുംപോലെ ‘മൂന്നടി’ കൊണ്ട്, മൂന്ന് ലോകവും അളന്നെടുക്കാന്‍ കഴിഞ്ഞത്, അയാളുടെ കാലുകള്‍ ലോകത്തേക്കാള്‍ […]