By രിസാല on July 11, 2018
1292, Article, Articles, Issue, കവര്‍ സ്റ്റോറി
‘ഈ മനോഹര താഴ്വരയിലേക്ക് വസന്തം തിരിച്ചുവരും. പുഷ്പങ്ങള്‍ ഇതള്‍ വിടര്‍ത്തും. രാക്കുയിലുകള്‍ മടങ്ങിവന്ന് പാടും” 2003 അവസാനത്തില്‍ ശ്രീനഗറിലെത്തിയ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ശുഭാപ്തി പ്രകടിപ്പിച്ചു. കശ്മീരികള്‍ക്ക് ശുഭപ്രതീക്ഷകള്‍ നല്കുന്ന കുറെ നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ വാജ്പേയിക്ക് കഴിഞ്ഞു. ലാഹോറിലേക്കുള്ള ബസ് യാത്ര, ശ്രീനഗര്‍ – മുസഫറാബാദ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കല്‍, ജനറല്‍ മുഷറഫിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗ്ര ഉച്ചകോടി, അഡ്വാനിയുടെ പാക് സന്ദര്‍ശനവും ‘ഖാഇദെ അഅ്സമി’നെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളും, എല്ലാറ്റിനുമൊടുവില്‍ ഗവര്‍ണര്‍ ഭരണത്തിനു അറുതിവരുത്തി നിയമസഭയിലേക്കുള്ള […]
By രിസാല on July 11, 2018
1292, Article, Articles, Issue
തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വിജയം ഒട്ടും അപ്രതീക്ഷിതമല്ല. ഒന്നാം ഘട്ടത്തില്‍ തന്നെ അതുണ്ടാകുമോ അതോ ആര്‍ക്കും അമ്പത് ശതമാനത്തിലധികം വോട്ട് ലഭിക്കാതെ, മുമ്പിലെത്തിയ രണ്ട് പേര് തമ്മില്‍ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുമോ എന്നത് മാത്രമായിരുന്നു ചോദ്യം. മൂന്ന് സാധ്യതകളാണ് പ്രവചിക്കപ്പെട്ടത്. ഉര്‍ദുഗാനിസത്തിന്റെ സമ്പൂര്‍ണ വിജയമാണ് ഒന്നാമത്തേത്. ആദ്യഘട്ടത്തില്‍ തന്നെയോ രണ്ടാം ഘട്ടത്തിലൂടെയോ പ്രസിഡന്റായി ഉര്ദുഗാന് വരിക. അദ്ദേഹത്തിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യത്തിന് പാര്‍ലിമെന്റിലും ഭൂരിപക്ഷമുണ്ടാകുക. രാജ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായി ഒരു ഇടപെടലുമില്ലാതെ ഭരണം കൊണ്ടുപോകാനും തനിക്ക് […]
By രിസാല on July 11, 2018
1292, Article, Articles, Issue
ശക്തിയാര്‍ജിക്കുന്ന ക്രിസ്ത്ര്യന്‍ താലിബാനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മെഹ്ദി റാസ ഹസന് നല്കുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. മെഹ്ദി പുറത്തിറക്കിയ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന ഖലീഫയുടെ നേതൃത്വത്തില്‍ ബൈബിളിനെ അടിസ്ഥാനമാക്കുന്ന മൗലികവാദികളെന്നോ ക്രിസ്ത്യന്‍ താലിബാന് എന്നോ വിശേഷിപ്പിക്കാവുന്നവര്‍ അമേരിക്കന്‍ ഭരണകൂടത്തെ മതവത്കരിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ നയങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കാന്‍ ഇസ്ലാമിക പ്രയോഗങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മുസ്ലിം വ്യക്തി നിയമമായ ശരീഅത്തിന്റെ ബൈബിള്‍ പതിപ്പ് അവര്‍ ആവശ്യപ്പെടുന്നുവെന്ന് മെഹ്ദി പറയുന്നു. ട്രംപ് […]
By രിസാല on July 11, 2018
1292, Article, Articles, Issue
പെരുന്നാള്‍ ആഘോഷിക്കാനുള്ള പുതുവസ്ത്രങ്ങളും വാങ്ങി ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലെ വീട്ടിലേക്ക് ട്രെയിനില്‍ പുറപ്പെട്ട പതിനാറുകാരന് ജുനൈദ്, വര്‍ഗീയവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ നിന്ന്, ഗോ സംരക്ഷണവാദികളെന്ന പേരില്‍ രംഗത്തിറങ്ങുന്ന അക്രമിക്കൂട്ടം കാസിമെന്ന 45കാരനെ വധിച്ചതിന്റെയും അതിന് സംസ്ഥാനത്തെ പോലീസ് അരുനിന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ അക്രമം ചെറുക്കാന്‍ ശ്രമിച്ച 65 വയസ്സുള്ള സമിയുദ്ദിന്‍ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. കാസിമിനെയും സമിയുദ്ദിനെയും വര്‍ഗീയവാദികള്‍ ആക്രമിക്കുക മാത്രമല്ല ചെയ്തത്, ഈ രണ്ട് […]
By രിസാല on July 11, 2018
1292, Article, Articles, Issue
ഇസ്രയേല്‍ പട്ടാളം തൊടുത്തുവിട്ട കണ്ണീര്‍വാതക ഷെല്ല് വായില്‍ തറച്ച് ദയനീയമായി ആര്‍ത്തുപായുന്ന ഫലസ്തീന് യുവാവിന്റെ തീ നൊമ്പരം നാം കണ്ടു. മുറിവേറ്റുവീണ സഹോദരങ്ങളെ ശുശ്രൂഷിക്കാന്‍ ഓടുന്നതിനിടയില്‍ വെടിയേറ്റുവീണ ആരോഗ്യ പ്രവര്‍ത്തകയുടെ ചേതനയറ്റ ശരീരവും ലോകം കണ്ടു. ഒരു മതം മനുഷ്യനെ പച്ചയില്‍ കൊല്ലുന്നതിന്റെ ചിത്രങ്ങളാണിതൊക്കെ. ഈ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഇങ്ങനെ 120 പേര് കൊലക്കിരയായെന്നാണ് ഔദ്യോഗിക കണക്കുകള്‍. മുപ്പത്തെട്ടായിരത്തിലധികം പേര്‍ക്ക് മുറിവേറ്റിട്ടുമുണ്ട്. അര നൂറ്റാണ്ടിലേറെക്കാലമായി ഈ അരുംകൊലകള്‍. അതിര്‍ത്തികള്‍ വെട്ടിപ്പിടിച്ചും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും അത്യാധുനിക […]