കപടഭാഷകരുടെ മൃദുലഭാവനകള്‍
ദാദ്രിയില്‍ നിന്നും ഹാപ്പറിലേക്കെത്തുമ്പോള്‍, ‘തിരക്കഥ’യില്‍ ഒരു മാറ്റവുമില്ല, നടപ്പിലാക്കുന്നതില്‍ അല്‍പം വ്യത്യാസമുണ്ടെന്ന് മാത്രം! ഇന്ത്യയുടെ തലസ്ഥാനമായ ‘ഡല്‍ഹി’, മനുഷ്യത്വത്തിന്റെ തല വെട്ടുന്നത് ഒരുള്‍ക്കിടിലത്തോടെ കാണുന്നതിന്നു പകരം, അനല്‍പമായ പുളകത്തോടെ അതാസ്വദിക്കുന്നുവോ എന്ന് തോന്നിപ്പിക്കുംവിധമാണ്, ഭരണനിര്‍വഹണം മുന്നോട്ടുപോകുന്നത്. രണ്ടായിരത്തി പതിനഞ്ചില്‍ മുഹമ്മദ് അഖ്‌ലാക്കിനെ ഫ്രിഡ്ജില്‍ ബീഫ് ഉണ്ടെന്നാരോപിച്ചായിരുന്നു അടിച്ചുകൊന്നത്. അന്ന് ഇന്ത്യയാകെ ഇളകിമറിഞ്ഞു. ആവിഷ്‌കാരസ്വാതന്ത്ര്യമെന്നാല്‍ പാട്ടും ആട്ടവും മാത്രമല്ല, ആത്മാഭിമാനത്തോടെ സ്വന്തം ഭക്ഷണം ആര്‍ക്കും കഴിക്കാനുള്ള അവകാശം കൂടിയാണെന്ന്, നിസ്സംശയം ജനാധിപത്യവാദികളായ പ്രതിഭാശാലികള്‍ പ്രഖ്യാപിച്ചു. ‘അധികാരം’ നല്‍കിയ പുരസ്‌കാരങ്ങള്‍ […]