ഫരീദ പറഞ്ഞതു തന്നെയാണ് പണ്ടൊരിക്കല്‍ വില്യം ിക്കോള്‍സണ്‍ പറഞ്ഞതും: “ാം തിച്ചല്ലെന്നറിയാന്‍ വേണ്ടിയാണ് മ്മള് വായിക്കുന്നത്.”
ഫരീദയുടെ ജീവിതത്തില്‍ എല്ലാം പെട്ടെന്നായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ ഋതുമതിയായി. അന്നു തുടങ്ങി ഉമ്മയുടെ വയറ്റില്‍ കാളല്‍. പെണ്ണിു ിറം കുറവാണ്. പൊന്നും പണവും കരുതി വച്ചിട്ടില്ല. ഇക്കാലത്തെ ചെറുപ്പക്കാര്‍ക്ക് പൊന്നല്പം കുറഞ്ഞാലും പെണ്ണ് ന്നാവണം. രണ്ടുമില്ലാത്തതു കൊണ്ട് കണ്ണ് കുഴിയിലാണ്ടുപോയ പെണ്‍കുട്ടികള്‍ ചുറ്റുവട്ടത്തുണ്ട്. ഉമ്മയുടെ തലയിലെ പെരുക്കം രാപ്പായയില് ഉപ്പയുടെ സ്വസ്ഥത കവര്‍ന്നു. അയാളുടെ അസ്വസ്ഥത വീടുവീടാന്തരം കയറിയിറങ്ങി മാക്സി വില്ക്കുന്നവര് ഇന്സ്റാള്മെന്റുകാരും ഭൂകച്ചവടക്കാരും ഉള്‍പ്പടെയുള്ള ‘കയറു’കള്‍ ഏറ്റെടുത്തു. എന്നിട്ടും പത്തുകഴിഞ്ഞ് പാരലല്‍ കോളജില്‍ പോയിത്തുടങ്ങിയപ്പോഴാണ് ഫരീദക്ക് കല്ല്യാണം ശരിയായത്. മണ്ണു വിറ്റ് പെണ്ണി കൊടുത്തയച്ച ദിവസമാണ് കണക്ക്. ഫരീദ ഒന്നു പ്രസവിച്ചു. ചെക്കന് അപ്പോള്‍ ഗള്‍ഫിലായിരുന്നു. ാല്‍പത് കുളിച്ചപ്പോഴാണ് അവന് കുട്ടിയെ കാണാന്‍ ലീവിത്തുെന്നത്. അടുത്ത കൊല്ലം പക്ഷേ, രണ്ടാമത്തെ കുട്ടിയെ കാണാന്‍ അറബി അവു ലീവ് അുവദിച്ചില്ല. അഞ്ചുകൊല്ലത്തേക്ക് ാട്ടിലേ പോവേണ്ട എന്നായിരുന്നു അറബിയുടെ ിലപാട്.
പതിട്ടൊം വയസ്സില്‍ രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയായി സസുഖം വാഴേണ്ടവള്‍ ഫരീദ; പക്ഷേ, ഞ്ചിെല് ഏകാന്തതയെന്ന തേരട്ടയുടെ അരിപ്പറിഞ്ഞു തുടങ്ങി. വീട്ടില്‍ മധ്യവയസ്കയായ അമ്മായിയമ്മ മാത്രമേയുള്ളൂ. മൂത്ത രണ്ടു ാത്തൂ•ാരുള്ളത് ഭര്‍ത്താക്ക•ാരോടൊപ്പം ഗള്‍ഫിലാണ്. അപൂര്‍വമായി വന്ന് കുശലാ്വഷണം ടത്തിപ്പോകാറുള്ള കുടുംബക്കാരും കൂട്ടുകാരും. രണ്ടുപേര്‍ക്കുള്ള വെപ്പും കുടിയും കഴിഞ്ഞ് കുട്ടികളെ ഉറക്കിയാല്‍ ഫരീദയുടെ ജീവിതം ശ്യൂം! അമ്മായിയമ്മ ഉച്ചക്കുറങ്ങാന്‍ കിടന്നാല്‍ പിന്നെ സന്ധ്യക്കേ എണീക്കൂ; അതും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള സീരിയലുകള്‍ കാണാന്‍ വേണ്ടി മാത്രം. ഒന്നും ചെയ്യാില്ലാത്തതുകൊണ്ട് ഫരീദയും അവര്‍ക്കൊപ്പം ഇരിക്കും. പക്ഷേ, ഒരു കൊല്ലം കൊണ്ട് അവള്‍ക്ക് കാര്യങ്ങള്‍ മടുത്തു. ഒരേ മുഖമുള്ള മുഷ്യര്‍, ഒരേ കഥ, ഒരൊറ്റ ജീവിതം. കാത്തു കാത്തിരുന്ന ജീവിതം ഇത്രയേയുള്ളൂ. ദിരാത്രങ്ങള്‍ പകര്‍ച്ചയില്ലാതെ കടന്നു പോകുന്നതിിടയില് വലുതാവാന്‍ മോഹിച്ചു ടന്ന ബാല്യകാലത്തേക്ക് തിരിച്ചു പോകാന്‍ ഫരീദ വല്ലാതെ കൊതിച്ചു പോയി. ശ്യൂതയുടെ തടവറയില്‍ അവള് ിറമുള്ള ആകാശം സ്വപ്ം കണ്ടു.
അമ്മായിയമ്മ ഉറക്കത്തിലേക്ക് വഴുതിവീണ മധ്യാഹ്നങ്ങളിലൊന്നില്‍ ഫരീദ ജാലകത്തിു പുറത്തേക്ക് മിഴിട്ടിരിക്കെയാണ് ഗേറ്റില്‍ പോസ്റ്മാന്‍ വന്നത്. അയാള്‍ മുഷിഞ്ഞ മുഖത്തോടെ വരാന്തയിലേക്ക് ഒരു ബുക്ക് വലിച്ചെറിഞ്ഞ് ധൃതിയില്‍ കടന്നു പോയി. എല്ലാ വ്യാഴാഴ്ചയും ഇതേ മുഖവുമായാണ് അയാള്‍ വരിക. ഒരിക്കലും അയാള്‍ ഒന്നു ചിരിക്കുക പോലും ചെയ്തിട്ടില്ല. അയാളെ പറഞ്ഞിട്ടെന്തു കാര്യം? ആഴ്ചതോറും കൃത്യമായെത്തുന്ന ഈ ബുക്ക് ഇവിടെയാരും വായിക്കാറില്ല. മൂന്നുകൊല്ലമായി താീ വീട്ടില്‍ വന്നിട്ട്. ഇതുവരെ ആ ബുക്കിന്റെ ഒട്ടിപ്പ് പോലും പൊട്ടിച്ച് ാക്കിയിട്ടില്ല. ആറുമാസത്തിലൊരിക്കല്‍ പഴയ സാധങ്ങള്‍ എടുക്കാന്‍ വരുന്ന രാജകുമാരി എന്ന അണ്ണാച്ചിത്തള്ളക്ക് അമ്മായിയമ്മ അതെല്ലാം വെറുതെ കൊടുക്കുകയാണ് പതിവ്. ഏതോ സംഘടയുടെ ആളുകള്‍ ിര്ബന്ധിച്ചപ്പോള് ിവൃത്തിയില്ലാതെ ഭര്‍ത്താവ് ഗള്‍ഫില്‍ ിന്ന് വരിസംഖ്യ അടച്ചതാണ്. ആര്‍ക്കും വേണ്ടാത്ത ഈ ബുക്ക് കൊണ്ടുവരാന്‍ വേണ്ടി മാത്രം ഇത്രയും വഴി വെയിലുകൊണ്ടു വരുന്ന പോസ്റ്മാന്റെ മുഖം കറുക്കുന്നതി കുറ്റം പറയാാവില്ല. എന്തിാണ് ഈ ബുക്കുകളൊക്കെ? ഇത് എഴുതുന്ന ആളുകള്‍ക്ക് വേറെ പണിയൊന്നുമില്ലാഞ്ഞിട്ടാണോ? എങ്കിലും ഏതൊക്കെയോ അറിയാത്ത മുഷ്യര്‍ കുറേ രേമിരുന്ന് കുത്തിക്കുറിക്കുന്നതല്ലേ. വെറുതെ ഒന്നു തുറന്നുാക്കിയാലെന്താ? ഫരീദയുടെ ഉള്ളില്‍ ആദ്യമായി പുസ്തകത്തോടുള്ള ഒരു കൌതുകം മുളപൊട്ടി.
തപാലിലെത്തുന്ന ഒരു ആുകാലികത്തിന്റെ ഒട്ടിപ്പ് തുറക്കുന്നതിന്റെ ബുദ്ധിമുട്ട് അവളറിഞ്ഞു. കവറില്‍ കടും വര്‍ണങ്ങളില്‍ ഒന്നും പിടികിട്ടാത്ത ചില ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്കിടയിലെ വാക്കുകള്‍ അവള് വായിക്കാന്‍ ശ്രമിച്ചു; സാമ്രാജ്യത്വം, ഭീകരത, അരികുവത്കരണം. എന്തൊക്കെയാണ് പടച്ചോ ഇതൊക്കെ! ഇതൊക്കെ മുഷ്യ•ാര്‍ക്ക് വായിക്കാന്‍ പറ്റുമോ? അവള് രാഷ്ട്രതന്ത്രം പഠിച്ചിരുന്നില്ല. സ്വന്തം ചരിത്രം പോലും അവള്‍ക്ക് അജ്ഞാതമായിരുന്നു. സാമൂഹിക സ്ഥാപങ്ങള്‍ എന്നു കേട്ടാല്‍ അവള് കുന്തം വിഴുങ്ങിയ പോലെ ില്ക്കും. ാം ചോംസ്കി, ഫൂക്കോ ഇത്യാദി പേരുകള്‍ കേട്ടാല്‍ അവള് ‘അതെന്താ, തിന്നുന്ന വല്ല സാധങ്ങളുമാണോ’ എന്ന് തിരിച്ചു ചോദിക്കും. അവള് വായിച്ച ഏക സാഹിത്യം ബഷീറിന്റെ പാത്തുമ്മയുടെ ആടാണ്. അതും ഹൈസ്കൂളിലെ മലയാളം സെക്കന്റിന്റെ പരീക്ഷയെഴുതാന്‍.
ആദ്യമൊക്കെ അവള് തപ്പിയും തടഞ്ഞും വായിച്ചു ാക്കി. പറ്റുന്നില്ല. ഒരക്ഷരം പോലും പിടികിട്ടാതെ അവള്‍ക്ക് ശ്വാസം മുട്ടി. കണ്ണുകള്‍ കം വച്ചു. പുസ്തകം വലിച്ചെറിയാാരുങ്ങിയതാണ്. എന്നാല്‍ ഏതോ ഉള്‍പ്രേരണയില്‍ അവള് താളുകള്‍ മറിച്ചു കൊണ്ടിരുന്നു. പരിചിതമായ ചില വാക്കുകള്‍ കണ്ട് അവള്‍ക്ക് ആശ്വാസം തോന്നി.
അടുക്കള. അങ്ങാടി. ചീര. മുരിങ്ങ, പപ്പായ, പരസ്യം, പാക്കറ്റ്…
അടുക്കളയിലെ അധിിവേശത്തെക്കുറിച്ചുള്ള ഒരു ലേഖം വായിച്ചപ്പോള്‍ അതിലെ രാഷ്ട്രീയം അവള്‍ക്ക് പിടികിട്ടിയില്ലെങ്കിലും അടുക്കളയില്‍ അറിയാതെ സംഭവിക്കുന്ന ആപത്തുകളെക്കുറിച്ച് അവള് ബോധവതിയായി. തിക്കും ചിലതൊക്കെ വായിച്ചാല്‍ മസ്സിലാകുമെന്ന ബോധം അവളെ വലയം ചെയ്തു. അടുക്കളയിലെ കഥ പുതിയ കഥകള്‍ തേടാുള്ള ജിജ്ഞാസ അവള്‍ക്കു ല്കി. അന്നു മുതല്‍ എല്ലാ ആഴ്ചയും അവള് ആുകാലികത്തിന്റെ ഒട്ടിപ്പ് പ്രതീക്ഷയോടെ പൊളിച്ചു. ചിലതൊക്കെ ഒരു ഖണ്ഡിക മുന്നോട്ട് പോയി വഴിമുട്ടിയെങ്കിലും തിക്കു പറ്റുന്ന ചിലതെല്ലാം അവള് എല്ലാ ആഴ്ചയും കണ്ടെത്തി.
ഒരു പിതാവ് മക വളര്‍ത്തുന്ന വിധം.
നട്ടു നയ്ക്കുന്ന വിധം.
കാറ്റ് മൂളുമ്പോള്‍ കാതോര്‍ക്കേണ്ട വിധം.
ഏകാകിിയുടെ ശലഭങ്ങള്‍ പറക്കുന്ന വിധം…
ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും സാമ്രാജ്യത്വവും അധിിവേശവും മാത്രമല്ല അസ്തിത്വവാദവും അപിര്മ്മാണവും വരെ മസ്സിലാക്കാന്‍ കഴിയുന്ന വിധം അവളുടെ ഭാഷക്ക് ചിറകുമുളച്ചു. ചേമഞ്ചേരിക്കും ചെങ്കോട്ടക്കാവിുമപ്പുറം ആകാശം പരന്നുകിടക്കുകയാണെന്ന് അവള് അതിശയത്തോടെ അറിഞ്ഞു.
ചിറകു വിടര്‍ന്ന കാലത്താണ് ഫരീദയെ ഞാന്‍ കണ്ടുമുട്ടുന്നത്. ബഷീര്‍ മുതല്‍ പൌലോ കൊയ്ലോ വരെ അവളപ്പോഴേക്കും വായിച്ചിരുന്നു. പത്താം തരത്തോടെ മടക്കി വച്ച പഠം അവള് വിദൂരവിദ്യാഭ്യാസ രീതിയില്‍ പുരാരംഭിക്കുകയും ഹയര്‍സെക്കണ്ടറി പാസ്സാകുകയും ചെയ്തിരുന്നു. മാത്രമല്ല ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദമെടുക്കാന്‍ അവള് രജിസ്റര്‍ ചെയ്തിരുന്നു.
എന്തുകൊണ്ടാണ് സാഹിത്യം മുഖ്യ വിഷയമായെടുത്തത് എന്ന എന്റെ ചോദ്യത്ത്ി അവളുടെ മറുപടി ഇതായിരുന്നു
“ജോലി ടോല്ല ഞാന്‍ ബിരുദമെടുക്കുന്നത്. ഏകാന്തതയുടെ തടവറയില്‍ പുറം ലോകമറിയാതെ ഒടുങ്ങുമായിരുന്ന എന്റെ ജീവിതത്ത്ി എിക്കപ്പുറമുള്ള ജീവിതത്തിലൂടെ കടന്നു പോകാന്‍ അവസരമൊരുക്കിയത് വായയാണ്. വായിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ബിരുദമെടുക്കുന്നത്. ഭാഷ എിക്കു ചിറകു ല്കി. സാഹിത്യം എിക്ക് ഒരു ആകാശം തന്നേക്കും.”
ഫരീദ പറഞ്ഞതു തന്നെയാണ് പണ്ടൊരിക്കല്‍ വില്യം ിക്കോള്‍സണ്‍ പറഞ്ഞതും:
“ാം തിച്ചല്ലെന്നറിയാന്‍ വേണ്ടിയാണ് മ്മള് വായിക്കുന്നത്.”
You must be logged in to post a comment Login