ശാഫിഈ കര്‍മശാസ്ത്രത്തിലെ ഖാളിയായി കിഴക്കന്‍ ആഫ്രിക്കന്‍ തീരദേശ പട്ടണമായ സാന്സിബാറിലേക്കുപോയ അഹ്മദ്ബ്ു അബീബക്കറുബ്ു സുമയ്യത്തിന്റെ ജീവിതമാണ് ‘സൂഫീസ് ആന്റ് സ്കോളേഴ്സ് ഓഫ് ദി സീ’ എന്ന പുസ്തകം.
അജ്മല്‍ തൊടുപുഴ
തെക്കു കിഴക്കന്‍ യമില് ഉത്ഭവിച്ച് ലോകം മുഴുവന്‍ വ്യാപിച്ച അലവീ സൂഫിധാരയുടെ രേെ തിരിച്ചുപിടിച്ച കണ്ണാടിയാണ് ആി കെ ബാംഗിന്റെ ‘സൂഫീസ് ആന്റ് സ്കോളേഴ്സ് ഓഫ് ദി സീ’. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളിലെ മുസ്ലിംസമൂഹങ്ങളിലേക്ക് ഇസ്ലാമിക ആത്മീയ ചിന്താധാരയുടെ ീരോട്ടം ടത്തിയ ‘അലവി’ സൂഫികളുടെ ചരിത്രമാണ് ഈ പുസ്തകം. ഇസ്ലാമിക സാഹോദര്യം അടിസ്ഥാമാക്കി പ്രബോധ പ്രവര്‍ത്തങ്ങള്‍ ടത്തിയ യമീ പണ്ഡിതരെ പൊതുവിലും അഹ്മദ്ബ്ു അബൂബക്റ്ബ്ു സുമയ്യത്തി സവിശേഷമായും ഗവേഷണ വിധേയമാക്കുകയാണ് ഗ്രന്ഥകാരി ചെയ്യുന്നത്.
വൈദേശിക ബന്ധങ്ങളില്‍ തുടങ്ങി സാംസ്കാരിക സാങ്കേതിക വിജ്ഞാത്തിന്റെ ഒട്ടവധി മേഖലകളിലെ കൊടുക്കല്‍വാങ്ങലുകള്‍ കൊണ്ടും മറ്റും ഫലഭൂയിഷ്ഠമായ വടക്കു പടിഞ്ഞാറന്‍ ഇന്ത്യന്‍തീരത്തെ ഒരു വ്യത്യസ്ത സാംസ്കാരിക പരിച്ഛേദമായി വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഇതര പ്രദേശങ്ങളില്‍ ിന്നു വ്യത്യസ്തമായി വളരെ ഉന്നതമായ ഒരു സാംസ്കാരിക അവബോധം ഈ തീരങ്ങളില്‍ തെളിഞ്ഞുകാണാം. പതിാലാം ൂറ്റാണ്ടിു മുമ്പേതന്നെ വൈദേശികരായ അകേം യാത്രികര്‍ ഈ തീരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളുടെ വ്യാപം ഇത്തരം യാത്രകളുടെ ഒരു പരിണത ഫലമായിരുന്നു. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്ലാമിക പ്രബോധത്തിന്റെ അലയൊലികള്‍ കൊടുങ്ങല്ലൂര്‍ തീരത്ത് മുഴങ്ങിയത് ഈ സാംസ്കാരിക ബന്ധത്തിന്റെ ഫലമായിരുന്നു എന്നത് ിസ്തര്ക്കമാണ്.
പതിട്ടൊം ൂറ്റാണ്ടോടെ മാറിമറിഞ്ഞ ഇത്തരം സൌഹൃദങ്ങള്‍ കോളിവത്കരണത്തിും അധികാരമോഹത്തിും വഴിമാറിയെങ്കിലും പൂര്‍വസൂരികള്‍ കോറിയിട്ട സാംസ്കാരിക രേഖപ്പെടുത്തലുകള്‍ ആ ജതയില്‍ മായാതെ ിലിന്നിരുന്നു. കിഴക്കന്‍ ആഫ്രിക്കയിലും വടക്കു പടിഞ്ഞാറന്‍ ഇന്ത്യന്‍ തീരങ്ങളിലും ബി സി കാലഘട്ടത്തില്‍ തന്നെ അറബികള്‍ക്ക് ബന്ധമുണ്ടായിരുന്നെന്നത് അവിതര്‍ക്കിതമാണ്. ആഫ്രിക്കന്‍ തീരമായ സന്‍സിബാറില്‍ ിന്നു പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ശിലാഫലകങ്ങളില്‍ പ്രാചീ അറബിലിപിയിലുള്ള രേഖകള്‍ ഈയിടെ കണ്ടെത്തിയിട്ടുമുണ്ട്.
പ്രവാചക കാലഘട്ടത്തില്‍ തന്നെ ിര്മിതമായ ഒട്ടവധി മസ്ജിദുകള്‍ ഇത്തരം തീരങ്ങളില്‍ കാണാാവും. അിതരസാധാരണമായ മതസൌഹാര്‍ദ്ദ പാരമ്പര്യം വിളിച്ചോതുന്ന ചേരമാന്‍പെരുമാള്‍ മസ്ജിദ് ഇത്തരം മസ്ജിദുകളില്‍ ഒന്നു മാത്രമാണ്. കിെയന് പട്ടണങ്ങളായ പേററ്, ലമൂ, മലിന്ദി, മൊംബാസ എന്നിവ അറബികളുടെ കരവിരുതിും ഗരാസൂത്രണ മികവിും മികച്ച ഉദാഹരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ തീരമായ സ്വാഹിലിയില്‍ ഇന്നും കാണാന്‍ കഴിയുന്ന ‘പത്തേമാരികളും’ ‘ഉരു’ക്കളും പണ്ടുമുതലേ യമീ പട്ടണമായ ഹള്വര്മൌത്തില് ിന്നും മലബാര്‍ തീരമായ ബേപ്പൂരുിന്നും കൈമാറ്റം ചെയ്യപ്പെട്ടവയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും മുഷ്യത്വപരവും (വൌാമിശ) ിര്മാണാത്മകവുമായിരുന്ന യമീ കാലഘട്ടത്തെ അത്യന്തം ആവേശത്തോടെയാണ് ആി കെ ബാംഗ് അവതരിപ്പിക്കുന്നത്. അക്കാലത്തെ ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതും ബാ അലവീ സൂഫി ചിന്തകുമായിരുന്ന അഹ്മദ്ബ്ു അബീബക്റ്ബ്ു സുമയ്യത്ത് (1861-1925) എന്ന ചരിത്രാായകന്റെ ജീവിതാഖ്യായികയായാണ് ഈ പുസ്തകത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുമയ്യത്തിന്റെ യാത്രകളെ ബാംഗ് ഇഴകീറി വിശകലം ചെയ്യുന്നുണ്ട്. ശാഫിഈ കര്‍മശാസ്ത്രത്തിലെ ഖാള്വിയായി കിഴക്കന്‍ ആഫ്രിക്കന്‍ തീരദേശപട്ടണമായ സന്‍സിബാറിലേക്ക് പോകുന്ന സുമയ്യത്തിന്റെ ജീവിതമാണു പ്രമേയം. യമീ തീരദേശപട്ടണമായ ഹളര്മൌത്തില് ജിച്ചു വളര്‍ന്ന സുമയ്യത്ത് ആഫ്രിക്കയിലെ സന്‍സിബാറില്‍ പോകാുണ്ടായ കാരണം, ഹള്വ്റമി പണ്ഡിതര്‍ക്ക് ലോകവ്യാപകമായി സ്വീകാര്യത ലഭിക്കാുള്ള കാരണം, ഇസ്ലാമിക ലോകത്ത് അലവി സൂഫീചിന്തകര്ക്കും ഗുരുക്ക•ാര്‍ക്കും ഉണ്ടായ സര്‍വ സ്വീകാര്യത, കൊളോണിയല്‍ പ്രഭുക്ക•ാരോട് ഹള്വ്റമി പണ്ഡിതര്‍ പുലര്‍ത്തിയ ിഷേധാത്മകമായ ിലപാട് എന്നിങ്ങ പതിട്ടുെം പത്തൊമ്പതും ൂറ്റാണ്ടില്‍ ടന്ന അധ്യാത്മിക ഇസ്ലാമിക മുന്നേറ്റത്തിന്റെ കൂടെയാണ് ‘സൂഫീസ് ആന്റ് സ്കോളേഴ്സ് ഓഫ് ദ സീ’ സഞ്ചരിക്കുന്നത്.
സാമൂഹിക ഉദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്കും ആത്മീയ വിമലീകരണത്തിും കടല്‍ കടന്നെത്തിയ ഇത്തരം സുമയ്യത്തുമാര് ചെലുത്തിയ സ്വാധീം ഒട്ടൊന്നുമായിരുന്നില്ല. മലബാര്‍ തീരത്തേക്ക് കടന്നുവന്ന അലവി സൂഫി ഗുരുവര്യും ശാഫിഈ കര്‍മശാസ്ത്ര പണ്ഡിതുമായിരുന്ന സയ്യിദ് അലവി മമ്പുറംതങ്ങളുടെ അധ്യാത്മിക പ്രവര്‍ത്തങ്ങളും ബാംഗ് ചര്‍ച്ച ചെയ്യുന്നുണ്ട്. പുസ്തകത്തിലെ അഞ്ചാം അധ്യായം തന്നെ മലബാറിലെ മുസ്ലിം ചരിത്രമാണ്.
ഇസ്തംബൂളില്‍ വച്ചാണ് മമ്പുറം തങ്ങളുടെ മകായ സയ്യിദ് ഫള്വ്ല്‍ തങ്ങളെ സുമയ്യത്ത് കണ്ടുമുട്ടുന്നത്. മമ്പുറം തങ്ങളുടെ ചരിത്രം ഏതാണ്ട് ചുരുക്കി ബാംഗ് ഈ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു. കേരളവും മലബാറും മലബാര്‍ മുസ്ലിംകളും ഈ അധ്യായത്തില്‍ കടന്നുവരുന്നുണ്ട്. അലവി സൂഫി പണ്ഡിതായ ഒരു വിശുദ്ധായാണ് ബാംഗ് മമ്പുറം തങ്ങളെ അവതരിപ്പിക്കുന്നത്. ധിഷണാശാലിയായ ഒരു സാമൂഹിക പരിഷ്കര്‍ത്താവായും, അതിസൂക്ഷ്മ ജീവിതം യിക്കുന്ന ഒരു വിശുദ്ധായും മലബാര്‍ മുസ്ലിംകളുടെ അവസാ വാക്കായും ബാംഗ് മമ്പുറം തങ്ങളെ വിവരിക്കുന്നു. ലോകത്താകമാമുള്ള അലവി സൂഫികള്‍ മമ്പുറം തങ്ങളെ ‘ഖുത്തുബുസ്സമാന്‍’ എന്നാണ് വിളിച്ചിരുന്നതെന്നും അവര്‍ പറയുന്നു.
മലബാര്‍ മുസ്ലിംകളോട് ജ•ിമാരുടെ ഉച്ഛിഷ്ടം ഭക്ഷിക്കരുതെന്നും ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കരുതെന്നും മറ്റും പറഞ്ഞ് ഇസ്ലാമിക സത്വത്തെ ഉദ്ബോധിപ്പിക്കുകയും ധീരമായി കൊളോണിയല്‍ വ്യവസ്ഥിതിക്കെതിരെ പോരാടുകയും ചെയ്യുന്ന ധീരായകായിരുന്നു മമ്പുറം തങ്ങളെന്ന് മുക്ക് ഈ പുസ്തകത്തില്‍ വായിക്കാവുന്നതാണ്. അതോടൊപ്പം മമ്പുറം തങ്ങളുടെ പല്ലക്ക് യാത്രയും അവിടുന്ന് കാണിച്ച ഒട്ടവധി അത്ഭുത പ്രവൃത്തികളും കടന്നുവരുന്നുണ്ട്. മമ്പുറം തങ്ങളും കോഴിക്കോട് ഭരണാധികാരിയായിരുന്ന ബ്രിട്ടീഷ് പ്രഭുവും തമ്മിലുള്ള പൊരുത്തക്കേടും ചര്‍ച്ചാവിഷയമാകുന്നുണ്ട്.
മമ്പുറം തങ്ങളുടെ വിയോഗത്തിു ശേഷം തികഞ്ഞ ആത്മീയ പണ്ഡിതും മമ്പുറം തങ്ങളുടെ പുത്രും അലവി സൂഫി പണ്ഡിതുമായിരുന്ന ഫള്വ്ല്‍ തങ്ങളെ ബ്രിട്ടീഷുകാര്‍ അറേബ്യയിലേക്ക് ാടുകടത്തിയതിന്റെ കാരണം ഗ്രന്ഥകാരി കാണാതിരുന്നിട്ടില്ല. തന്റെ പിതാവിപ്പാെേലെ കൊളോണിയല്‍ വ്യവസ്ഥയെ വെല്ലുവിളിച്ചതായിരുന്നല്ലോ അദ്ദേഹവും. ആത്മജ്ഞാത്തിന്റെയും വ്യക്തിപ്രഭാവത്തിന്റെയും സംഗമമായ ഫള്വ്ല്‍ തങ്ങള്‍ മക്കയില്‍ ിന്ന് ഇസ്തംബൂളിലേക്ക് പോവുകയും അവിടെ വച്ച് യാദൃഛികമായി സുമയ്യത്തി കണ്ടുമുട്ടുകയും ചെയ്യുന്നു. ഫള്വ്ല്‍ തങ്ങളില്‍ ിന്ന് പ്രകടമായ കറാമത്തിന്റെ (അത്ഭുതപ്രവൃത്തി) പിന്‍ബലത്തില്‍ സുമയ്യത്ത് ഫള്ല് തങ്ങളോട് വളരെയധികം അടുക്കുന്നു.
ാടുകടത്തപ്പെട്ട് ഇസ്തംബൂളില്‍ എത്തിയ സയ്യിദ് ഫള്വ്ല്‍ തുര്‍ക്കിയിലെ ്യായാധിപന്മാരില് ഒരാളായി അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ സുല്‍ത്താന്റെ ഉപദേശക വൃന്ദത്തില്പോലും ഇടം പിടിക്കുന്നുണ്ട് തങ്ങള്‍. കിഴക്കന്‍ ആഫ്രിക്കയിലും യമീ പട്ടണങ്ങളിലും ഇന്ത്യന്‍ മലബാര്‍ തീരങ്ങളിലും സ്വാധീം ചെലുത്തിയ അലവി സൂഫിസരണിയുടെ പ്രചാരണവും പ്രവര്‍ത്തവും ‘ിയോ സൂഫിസം’ എന്ന തലക്കെട്ടിലാണ് ഗ്രന്ഥകാരി അവലോകം ചെയ്യുന്നത്. ഇസ്ലാമിക സാഹോദര്യത്തെ സൂഫിസത്തിന്റെ പാതയിലൂടെ അലവിസാഹോദര്യമാക്കി ( അഹമ്ശ ആൃീവേലൃവീീറ) യമികള്‍ മാറ്റിയെന്ന് ബാംഗ് ആരോപിക്കുന്നു. അധ്യാത്മിക പ്രവൃത്തികളില്‍ എന്ന പോലെ സാമൂഹിക പ്രശ്ങ്ങളിലും ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്നവരായിരുന്നു അലവി സൂഫികള്‍. പ്രവാചകന്റെ പൌത്ര•ാര്‍ എന്ന രക്തബന്ധവും ആത്മജ്ഞാത്തിന്റെ സൂഫിപരമ്പരയില് കൊരുത്ത ആത്മീയ ബന്ധവും കൂടി തീര്‍ത്ത പ്രൌഢി അലവികളെ സര്വസ്വീകാര്യരാക്കി മാറ്റി.
അലവി സൂഫിധാരയുടെ അവിഭാജ്യഘടകമായിരുന്ന സാര്‍വത്രിക വിദ്യാഭ്യാസം, താരതമ്യേ ഉയര്‍ന്ന വിദ്യാഭ്യാസ സംവിധാങ്ങള്‍ ഉണ്ടായിരുന്ന യമില് കാര്യമായ ചലങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും കിഴക്കന്‍ ആഫ്രിക്കയിലും മലബാറിലും സൃഷ്ടിച്ച മുന്നേറ്റം വിപ്ളവകരമായിരുന്നു. സ്വാഹിലി തീരത്തെ ഉപരിവര്ഗമായിരുന്ന ‘വാഗ്വുവായെ’ പോലും പിറകിലാക്കി അറബി സാഹിത്യപഠത്തിും ഇസ്ലാമിക പ്രബോധത്തിുമായി സ്വാഹിലിയില്‍ പാഠശാലകള്‍ സ്ഥാപിക്കുകവഴി അലവികള്‍ ആഫ്രിക്കന്‍ തീരങ്ങളില്‍ യഥാര്‍ത്ഥത്തില്‍ വിജയഗാഥ രചിക്കുകയായിരുന്നു.
ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയ ഉദ്ധാരണത്തിായി അലവികള്‍ ദിക്റ് ഹല്‍ഖ (ചലലറ ലുഃഹമിമശീിേ)കളും മൌലിദ് ആഘോഷങ്ങളും സംഘടിപ്പിച്ചു. ഇത്തരം സമുദ്ധാരണ പ്രവര്‍ത്തങ്ങള്‍ തദ്ദേശീയരില്‍ ആത്മീയ ഉണര്‍വും സ്വത്വബോധവും ഉണ്ടാക്കിയതായി ബാംഗ് അഭിപ്രായപ്പെടുന്നു. സ്വാഹിലി തീരത്തെ ‘വാഗ്വുവാ’ ഗോത്രം ടത്തിവന്നിരുന്ന മൌലിദുകളായിരുന്നു അക്കാലമത്രയും ഉന്നതമായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അതീവ ലളിതവും ആകര്‍ഷകവുമായി ചിട്ടപ്പെടുത്തിയ ആത്മീയ രചകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു അലവികള്‍. സുമയ്യത്തിന്റെ ആഗോള ഇസ്ലാമിക ബന്ധങ്ങളിലൂടെ ആഫ്രിക്കന്‍ തീരത്ത് ടന്ന വോത്ഥാം വേണ്ടവിധം ചരിത്രത്തില്‍ പരാമര്ശിക്കപ്പെട്ടിട്ടില്ലെന്ന് ബാംഗ് പരിതപിക്കുന്നുണ്ട്.
പതിട്ടൊം ൂറ്റാണ്ടിന്റെ അന്ത്യപാദത്തോടെ ശിഥിലമാകാന്‍ തുടങ്ങിയ യൂറോപ്യന്‍ കോളിവത്കരണത്തെ ഒന്നുകൂടി ദുര്‍ബലപ്പെടുത്താന്‍, ഇസ്ലാമിക ചിന്താശക്തിയെയും ബൌദ്ധിക ധിഷണയെയും പാകപ്പെടുത്താന്‍ ഉതകുന്ന സാമൂഹിക ശക്തിയും അധ്യാത്മിക മികവും അലവി സൂഫിധാരക്കുണ്ടായിരുന്നു എന്ന് ബാംഗ് അടിവരയിട്ട് ഓര്‍മപ്പെടുത്തുന്നുണ്ട്.
ഇബ്ു സുമയ്യത്ത് വ്യാപരിച്ച മേഖല കേവലം അധ്യാത്മികം മാത്രമായിരുന്നില്ല, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം, കൃഷി, സാങ്കേതിക വിദ്യ ഇങ്ങ അദ്ദേഹം കൈവെക്കാത്ത മേഖലകള്‍ കുറവായിരുന്നു. തികഞ്ഞ ആത്മീയതയില്‍ മുഴുകിക്കൊണ്ട് തന്നെ രാഷ്ട്രീയവും, സാമൂഹികവും വ്യക്തിപരവുമായ മേഖലകളില്‍ തന്റെ വ്യക്തിപ്രഭാവം ചെലുത്താന്‍ സുമയ്യത്ത്ി കഴിഞ്ഞു.
പരിപക്വരായ പണ്ഡിത ശ്രേഷ്ഠരായിരുന്നു അക്കാലത്ത് പ്രബോധ പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരുന്നത്. ലോകം ചുറ്റിസഞ്ചരിച്ച ഹള്വ്റമി സയ്യിദുമാര്‍ക്ക് വര്‍ദ്ധിച്ചുവരുന്ന യൂറോപ്യന്‍ കോളിവാഴ്ചയുടെയും സാംസ്കാരിക അധിിവേശത്തിന്റെയും കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അതുമൂലമാണ് അവര്‍ പ്രബോധം ചെയ്ത ഇസ്ലാമിക അന്തഃസത്തയോടൊപ്പം പാര്‍ശ്വവത്കരിക്കപ്പെടാന്‍ സാധ്യതയുള്ളവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജതയുടെ സമുദ്ധാരണവും ടത്തിയത്. രാഷ്ട്രീയമായ യാതൊരു ലക്ഷ്യവും അവര്‍ക്ക് ഇല്ലായിരുന്നെങ്കിലും പലപ്പോഴും കോളിവിരുദ്ധ ആശയങ്ങള്‍ ഹള്വ്റമികളില് പ്രകടമാവാുണ്ടായ കാരണവും ഇതായിരുന്നെന്ന് ബാംഗ് അഭിപ്രായപ്പെടുന്നു.
പതിട്ടുെം പത്തൊമ്പതും ൂറ്റാണ്ടുകളില് വിപ്ളവം കുറിച്ചെങ്കിലും ഇരുപതാം ൂറ്റാണ്ടില്‍ ഈ മുന്നേറ്റം അത്രകണ്ട് കാണാാവുന്നില്ല എന്ന് ഗ്രന്ഥകാരി അഭിപ്രായപ്പെടുന്നുണ്ട്. ജാധിപത്യവത്കരിക്കപ്പെട്ട മതവിദ്യാഭ്യാസം യമീ പണ്ഡിതരുടെ സംഭാവയാണെന്ന് ബാംഗ് തറപ്പിച്ചു പറയുന്നു.
ഇന്ത്യന്‍ മഹാസമുദ്രതീരത്തെ സങ്കീര്‍ണവും വൈവിധ്യപൂര്‍ണവുമായ രാഷ്ട്രീയ സാമൂഹിക ബൌദ്ധിക രൂപപ്പെടുത്തലുകളെ ബാംഗ് വിശദമായി പഠവിധേയമാക്കിയിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ടത്തിയ ഇരുപത്തൊന്നാം ൂറ്റാണ്ടിലും തുറന്ന വായയ്ക്ക് ഉതകുമാറ് ഉറച്ച തെളിവുകളും സുശക്തമായ ഗവേഷണ പ്രവര്‍ത്തങ്ങളും ഈ പുസ്തക രചയെ ശ്രദ്ധേയമാക്കുന്നു. പണ്ഡിതരുടെയും സാധാരണക്കാരുടെയും ശ്രദ്ധ ഒരേപോലെ പിടിച്ചുപറ്റുന്ന ആഖ്യാ ശൈലിയാണ് ഈ പുസ്തകത്തെ വേറിട്ട് ിര്ത്തുന്നത്. ആ ിലക്ക് ചരിത്ര വഴികളിലൂടെ സൂഫികള്‍ ടത്തിയ യാത്രകളുടെ ചിട്ടയായ എഴുത്താണ് ‘സൂഫിസ് ആന്റ് സ്കോളേഴ്സ് ഓഫ് ദ സീ’.
ഇത്തരം അനൂല്യ കൃതികളുടെ വിവര്‍ത്തനവും തയ്യാറാക്കി പ്രസിദ്ധീകരിക്കണം
My name is muhammad ubaid
I am very happy to read risala in online.When comparing other magazines It is very helpful for knowing new world and islamic culture.If it possible please start ENGLISH magazines like resala. it will be very helpfull for knowing about islam and culture accross the world.
നിറയെ അക്ഷരതെറ്റുകള്‍, അപൂര്‍ണമായ വാക്കുകള്‍ എന്നിവ സുഖകരമായ വായനക്ക് തടസമാകുന്നു…. പ്രത്യേകം ശ്രദ്ധിക്കുമല്ലോ!