ഖാസിയോട് ആവലാതി ബോധിപ്പിക്കാനാണ് അവള് എത്തിയത്. ഭര്‍ത്താവിനെക്കുറിച്ചുള്ള പരാതികളുടെ കെട്ടഴിച്ച് അവള് കരഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കാരണം സന്തുഷ്ട കുടുംബമാണവരുടേത് എന്നായിരുന്നു ധാരണ; ഖാസിക്കു മാത്രമല്ല അയല്ക്കാര്ക്കു പോലും. പക്ഷേ, പത്തു വര്‍ഷത്തോളമായി ഒരു മേല്‍ക്കൂരക്കു കീഴില്‍ അന്യരായി ജീവിക്കുകയായിരുന്നു അവര്‍. പരസ്പരം സ്പര്‍ശനം പോലുമില്ലാത്ത പത്തു വര്‍ഷം; അതും യുവ ദമ്പതികള്‍!.
ഭര്‍ത്താവിനു ഭാര്യയെ കാണുന്നതേ വെറുപ്പ്. അവള് ചെല്ലുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി അയാള്‍ കഴിഞ്ഞു.
വല്ലപ്പോഴും സംസാരം ഉണ്ടായത് കലഹിക്കാന്‍ മാത്രം. തീന്മേശ മുതല്‍ കിടപ്പറ വരെ ഒറ്റപ്പെട്ട ഭാര്യ സങ്കടം പറഞ്ഞുതീര്‍ത്തു ബോധിപ്പിച്ചതിങ്ങനെ : എല്ലാം ഞാന്‍ വേണ്ടെന്നു വെക്കാം. സ്നേഹത്തോടെയുള്ള പെരുമാറ്റം, അതുമാത്രം മതി എനിക്ക്.
ഭര്‍ത്താവിനെ വിളിച്ചു സംസാരിക്കാമെന്നു പറഞ്ഞു അവരെ തിരിച്ചയച്ചു.
വിളിക്കേണ്ടി വന്നില്ല, ഭര്‍ത്താവ് ഹാജരായി. ഭാര്യ ഖാസിയെ സമീപിച്ചതറിഞ്ഞ് അദ്ദേഹവും വന്നതാണ്.
ഭാര്യക്കെതിരായ പരാതികള്‍ ഭര്‍ത്താവും എന്പാടും നിരത്തി. സാന്പത്തിക ശേഷിയുള്ള അവളുടെ വീട്ടില്‍ നിന്നു കൊണ്ടു വന്ന പണം കൊണ്ടാണ് വീടുപണി തീര്‍ത്തത്. സാന്പത്തികമില്ലാത്ത തന്നെ അതിന്റെ പേരില്‍ അവഹേളിക്കുന്നു. താന്‍ കൊണ്ടുവരുന്ന പലഹാരങ്ങള്‍ കുട്ടികള്‍ വാങ്ങുന്നത് പോലും അവള് വിലക്കുകയാണന്നും ആക്ഷേപം.
ഓരോരുത്തര്‍ക്കും അവരവരുടേതായ ന്യായങ്ങളുണ്ട്.
അവസാനം ആ വീട്ടിലെത്തി ഇരുവരെയും ഒന്നിച്ചു വിചാരണ ചെയ്തു.
അപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം മറ്റൊരു വശം.
ഗള്ഫിലായിരുന്നപ്പോള് ഭര്ത്താവയച്ച പണം ചെലവഴിച്ച കൃത്യമായ കണക്കുകള്‍ താന്‍ സൂക്ഷിച്ചിട്ടും അതു കാണാന്‍ തയ്യാറാവാതെ തന്നെ ആക്ഷേപിച്ചതു കൊണ്ടാണ് തന്റെ പണത്തിന്റെ കണക്കു പറഞ്ഞതെന്നു ഭാര്യ.
പലിശകൊടുത്തും ലോട്ടറി കളിച്ചുമുള്ള പണം നിഷിദ്ധമായതിനാല്‍ കുട്ടികള്‍ക്കു അതു വിലക്കേണ്ടതു തന്നെയല്ലേ എന്നും അവളുടെ ചോദ്യം.
അതിനൊക്കെ ഭര്‍ത്താവിന്റെ എതിര്‍വാദം.
ഒന്നു ബോധ്യമായി: തെറ്റും ശരിയും ഇരുഭാഗത്തുമുണ്ട്. അതു സ്വാഭാവികവുമാണല്ലോ.
ദന്പതികള്‍ക്കിടയില്‍ അലോസരങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ, ചെറിയ പിഴവുകള്‍ പരിഹരിക്കപ്പെടുകയോ വിട്ടുവീഴ്ചയുണ്ടാവുകയോ ചെയ്യാതെ വലുതാവുകയായിരുന്നു അവര്‍ക്കിടയില്‍. ക്ഷമയും വിട്ടുവീഴ്ചാമനസ്സും ദന്പതികളിലൊരാള്ക്കുമില്ലാതാകുന്പോഴാണ് ഏറെ
prende Gemelli secondo. Paralisi http://otcert.com/acquistare-cialis-online-e-sicuro/ il. Di fibre sibutramina viagra degli Facebook bimbi dei vita.
കുടുംബങ്ങളും ശിഥിലമാകുന്നത്.
ദീര്‍ഘസമയം വേണ്ടിവന്നു ഇരുവരെയും നന്മ ബോധ്യപ്പെടുത്താന്‍. ഭാര്യക്കു ധനമുണ്ടെങ്കില്‍ ദരിദ്രഭര്ത്താവിനും മക്കള്‍ക്കുമായി ചെലവഴിക്കുന്നത് പുണ്യം തന്നെയാണ്.
അതിനു പ്രതിഫലം രണ്ടുണ്ടെന്ന് നബി(സ) പഠിപ്പിച്ചു. ധര്‍മത്തിന്റെ കൂലിയും കുടുംബത്തെ സഹായിച്ചെന്ന പുണ്യവും. ഭര്‍ത്താവായ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)വിനു വേണ്ടി ചെലവഴിച്ച ഭാര്യ സയ്നബ്(റ)ക്ക് നബി(സ)യില്‍ നിന്നു ലഭിച്ച സുവാര്‍ത്തയാണിത്.
അതിന്റെ പേരില്‍ ഭര്‍ത്താവ് അവഹേളിക്കപ്പെടരുത്. സാന്പത്തികേതര ബാധ്യതകള്‍ തന്നെ ഭര്‍ത്താവിന് ഭാര്യയോട് ഏറെയുണ്ട്. അതു നിറവേറ്റുന്നതില്‍ അവനും വീഴ്ച വരുത്തരുത്.
നബി(സ) സൗഹൃദപ്പെടുത്തിയവരാണ് സല്‍മാനും അബുദ്ദര്‍ദാഉം.
ഒരിക്കല്‍ സല്മാന് അബുദര്ദാഇനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യ ഉമ്മുദര്‍ദാഇനെ ഖിന്നയായി കണ്ടു. പകിട്ടൊന്നുമില്ലാത്ത വസ്ത്രം ധരിച്ചവള്‍.
എന്തു പറ്റിയെന്നു സല്മാന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന് അബുദ്ദര്‍ദാഇന് ഇഹത്തിലെ പെണ്ണുങ്ങളിലൊന്നും താല്പര്യമില്ല. പകല്‍ നോന്പ്, രാത്രി നിസ്കാരവും.
അബുദര്‍ദാഅ് വന്നു. ഭക്ഷണം തയ്യാറാക്കി. സുഹൃത്തിനോടു പറഞ്ഞു: താങ്കള്‍ കഴിക്കൂ, എനിക്കു നോന്പാണ്.
സല്മാന് പറഞ്ഞു: താങ്കള്‍ കഴിക്കാതെ ഞാനും കഴിക്കുന്നില്ല.
അബുദര്ദ്ദാഇനു കഴിക്കേണ്ടി വന്നു.
രാത്രി അബുദര്‍ദാഅ് നിസ്കരിക്കാന്‍ നിന്നപ്പോള്‍ സല്മാന് പറഞ്ഞു: താങ്കള്‍ ഉറങ്ങൂ.
അദ്ദേഹത്തിന് ഉറങ്ങേണ്ടി വന്നു.
കുറേ കഴിഞ്ഞ് അദ്ദേഹം നിസ്കാരത്തിനു എഴുന്നേറ്റപ്പോഴും സല്മാന് ഉറങ്ങാനാവശ്യപ്പെട്ടു.
രാത്രിയുടെ അന്ത്യമായപ്പോള്‍ സല്മാന് പറഞ്ഞു: ഇനി എഴുന്നേല്ക്കൂ.
അവര്‍ രണ്ടുപേരും നിസ്കരിച്ചു. എന്നിട്ടു സല്മാന് പറഞ്ഞു: താങ്കളുടെ റബ്ബിനോട് താങ്കള്‍ക്കു കടപ്പാടുണ്ട്. ദേഹത്തോടും കടപ്പാടുണ്ട്. ഭാര്യയോടും കടമയുണ്ട്. ആ കടമകളൊക്കെ താങ്കള്‍ പാലിക്കുക തന്നെ വേണം.
രാവിലെ നബി(സ)യോട് വിവരമെല്ലാം പറഞ്ഞപ്പോള്‍ അവിടുന്ന് പ്രതികരിച്ചതിങ്ങനെ: സല്മാന് സത്യം പറഞ്ഞു.
ഖാസിക്കു പരാതിക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കുറേയേറെ പറയേണ്ടി വന്നു.
എങ്കിലും ഒടുവില്‍ ഇരുവരും പറഞ്ഞതിങ്ങനെയായിരുന്നു:
നന്നാവാന്‍ എനിക്കു യാതൊരു വിരോധവുമില്ല. പിന്നെ ആര്‍ക്കാണു വിരോധം; പിശാചിനല്ലാതെ?
സ്വാദിഖ് അന്‍വരി
You must be logged in to post a comment Login