ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൗദൂദിയുടെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയുയര്‍ത്തുന്ന പുസ്തകങ്ങളാണ് ഭൂരിപക്ഷവും. പല പുസ്തകങ്ങളും നിരോധിക്കപ്പെടുകയും നിയമനടപടികള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൗദൂദിയുടെ പര്‍ദ്ദ മാത്രം മലയാളത്തിലേക്ക് നാളിതുവരെയായി മൊഴിമാറ്റം ചെയ്യപ്പെടാത്തത് എന്തുകൊണ്ടെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. കേരളത്തിലെ മറ്റൊരു മുസ്ലിം പ്രസാധനാലയം ഈ ഗ്രന്ഥം മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചത് വായിച്ചപ്പോഴാണ് പര്‍ദ്ദ കേരളത്തിലെ തലമുതിര്‍ന്ന മൗദൂദികളെ വല്ലാതെ പരിക്കേല്‍പ്പിക്കുമെന്ന് മനസ്സിലായത്. (ഈ മലയാള വിവര്‍ത്തന ഗ്രന്ഥം പുറത്തിറക്കിയതിനെതിരെ മൗദൂദികള്‍ പുസ്തക പേറ്റന്‍റ് നിയമപ്രകാരം വാളോങ്ങിയതിനാല്‍ വിപണിയില്‍ ഇപ്പോള്‍ ലഭ്യമല്ല). കല, സാഹിത്യം എന്നിവയെ കുറിച്ച് മൗദൂദി ഗ്രന്ഥത്തില്‍ സ്വീകരിച്ച നിലപാടുകളില്‍ പലതും ഇവര്‍ പുറത്തുപയറ്റുന്ന നിലപാടുമായി ഒരു നിലക്കും പൊരുത്തപ്പെട്ടു പോകുന്നതല്ല. സ്ത്രീകളുടെ വീടകംവിട്ടുള്ള സഞ്ചാരത്തെയും സംഗീതാസ്വാദനത്തെയും മാത്രമല്ല, ഒരു വിധത്തിലുള്ള വാദ്യോപകരണങ്ങളുടെ ഉപയോഗവും അനുവദനീയമല്ല എന്ന നിലപാടാണ് പ്രസ്ഥാന സ്ഥാപകനായ മൗദൂദി സ്വീകരിച്ചിട്ടുള്ളത്.
മൗദൂദിയുടെ നിരവധി നിലപാടുകളെ അവഗണിക്കുകയും തിരുത്തുകയും ചെയ്ത കേരള മൗദൂദികള്‍ക്ക് മാധ്യമം ദിനപത്രത്തിന്‍റെ പിറവിയോടെയാണ് നയനിലപാടുകളില്‍ പലതും തള്ളിക്കളയുകയും വെള്ളം ചേര്‍ത്ത് നീട്ടുകയും ചെയ്യേണ്ടി വന്നത്. ബഹുസ്വര സമൂഹത്തില്‍ നില്‍ക്കണമെങ്കില്‍ പലതും ത്യജിക്കേണ്ടി വരുമെന്ന് അറിയുന്നതിനാലാണ് മൗദൂദിയുടെ പര്‍ദ്ദ പോലുള്ള പുസ്തകങ്ങള്‍ അകത്തൊളിപ്പിക്കേണ്ടി വരുന്നത്. നയനിലപാടുകളെ തള്ളിപ്പറയുക മാത്രമല്ല അടിസ്ഥാന ആദര്‍ശങ്ങളെ വെള്ളം ചേര്‍ത്ത് മയപ്പെടുത്തേണ്ടിയും വരുന്നത് ആദര്‍ശത്തോട് നീതി പുലര്‍ത്താത്തതിനാലാണ്. ഇസ്ലാമെന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും പ്രാപഞ്ചിക ദര്‍ശനത്തെ, രാഷ്ട്രീയാധികാരമെന്ന ചെറുബിന്ദുവിലേക്ക്, ചുരുക്കി അവതരിപ്പിക്കേണ്ടി വരുന്നതാണ് മൗദൂദികള്‍ക്ക് പറ്റിയ വലിയ തെറ്റ്. ആ തെറ്റിന്‍റെ പിഴയാണ് ഇന്ന് അവരനുഭവിക്കുന്ന വലിയ വെല്ലുവിളിയും. മൗദൂദിയുടെ മുഴുവന്‍ കാഴ്ചപാടും അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. കാരണം മൗദൂദിയന്‍ ചിന്താധാരകള്‍ ആധുനിക ബഹുസ്വര സമൂഹത്തില്‍ വിശിഷ്യാ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ മത സാമൂഹിക ചുറ്റുപാടിലേക്ക് യോജിച്ചതല്ല എന്നതു തന്നെ. ഒരു വ്യക്തിയുടെ വീക്ഷണത്തെ അടിസ്ഥാനമാക്കി പൊതുസമൂഹത്തിന്‍റെ ജീവിതത്തെ മാറ്റിയെടുക്കണമെന്ന് വന്നതാണ് പ്രശ്നങ്ങളുടെയെല്ലാം ഹേതു. ഇസ്ലാമെന്ന ലോകാവസാനം വരെയുള്ള ജീവിത ദര്‍ശനത്തെ തന്‍റെ പരിമിതമായ അറിവ് വെച്ച് വായിക്കാന്‍ ശ്രമിക്കുകയും, ആ ശ്രമത്തെ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയും ചെയ്തതില്‍ സംഭവിച്ച ന്യൂനതകളാണ് പുതിയ സമൂഹത്തെ അഭിസംബോധന ചെയ്യേണ്ടി വന്നപ്പോള്‍ മൗദൂദികള്‍ക്ക് സംഭവിച്ച തകര്‍ച്ച. ആ തെറ്റു തിരുത്താന്‍ മൗദൂദി പ്രസ്ഥാനം നടത്തുന്ന ശ്രമങ്ങള്‍ മറനീക്കി പുറത്തു വന്നതാവട്ടെ മാധ്യമം ദിനപത്രത്തിന്‍റെ പിറവി മുതലും.
കേരളീയ ഭൂരിപക്ഷത്തിന്‍റെ ഇടയില്‍ നിന്നുള്ള ഒരാളെ മുഖ്യ പത്രാധിപരാക്കി വെച്ചതുതന്നെ ബഹുസ്വര സമൂഹത്തോട് സ്വന്തം കാര്യം പറയാന്‍ തങ്ങള്‍ ശക്തരല്ലെന്ന കുറ്റബോധത്തില്‍ നിന്നാണ്. മുസ്ലിം സമുദായത്തില്‍ മൗദൂദികള്‍ ഒഴികെ മറ്റിതര സംഘടനകളെല്ലാം തന്നെ കൊള്ളാത്തവരും മോശക്കാരുമെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ആദ്യകാല മാധ്യമത്തിന്‍റെ ദൗത്യം. വായിക്കാനും ചിന്തിക്കാനും കഴിവുള്ളവര്‍ ഞങ്ങള്‍ മാത്രമാണെന്നും മറ്റുള്ളവരൊക്കെ ചൊറിമാന്തി അറബി കിത്താബുകളില്‍ അടയിരിക്കുന്നവരാണെന്നും പറയുകയാണ് അവരാദ്യം ചെയ്തത്. വൈക്കം മുഹമ്മദ് ബഷീര്‍, എന്‍ പി മുഹമ്മദ്, യു എ ഖാദര്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങി മുസ്ലിം നാമധാരികളായ എഴുത്തുകാര്‍ക്കൊന്നും ജമാഅത്ത് അവസരം നല്‍കിയിരുന്നില്ല. മാധ്യമം പിറന്നതു മുതല്‍ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ ഇവരൊക്കെ അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുകയും സാംസ്കാരിക സമ്മേളനത്തിലേക്ക് ക്ഷണിച്ച് വരുത്തുകയുമാണ് ചെയ്തത്. ഇത്രയും ആമുഖമായി ചേര്‍ത്തത് മാധ്യമം ദിനപത്രം ദുബൈവേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടത്തിയ ശ്രേഷ്ഠ മലയാളത്തെ ആദരിച്ച പരിപാടിയുടെ അര്‍ഥമില്ലായ്മ എടുത്തുകാട്ടാന്‍ വേണ്ടിയാണ്.
ശ്രോഷ്ഠഭാഷാപദവി നേടിയ മലയാളത്തെ ആദരിക്കാന്‍ വേണ്ടി കേരളീയ സമൂഹത്തിലെ പതിനഞ്ച് പേരേയാണ് മാധ്യമം ക്ഷണിച്ചു വരുത്തിയത്. എം.ടി.വാസുദേവന്‍നായര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, ചിത്ര, യേശുദാസ്, ജി.മാധവന്‍നായര്‍, റസൂല്‍ പൂക്കുട്ടി എന്നിവര്‍ക്കൊപ്പം സിനിമാരംഗത്തു നിന്ന് മമ്മൂട്ടിയും, മോഹന്‍ലാലുമാണ് എത്തിയത്. മലയാള സിനിമ ഭാഷക്ക് നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തിയാണ് നടന്മാരായ മമ്മൂട്ടിയെയും, ലാലിനെയും ആദരിച്ചത്. (രണ്ടുപേരേയും ക്ഷണിച്ചത് ഫാന്‍സ് അസോസിയേഷനുകളെ തൃപ്തിപ്പെടുത്താനെന്ന് പലരും അടക്കം പറയുന്നത് നമ്മള്‍ കേട്ടിട്ടില്ല). മാധ്യമത്തിന്‍റെ നടത്തിപ്പുകാരായ ജമാഅത്തെ ഇസ്ലാമി മലയാള സിനിമാലോകത്തെ ആദരിക്കുന്പോള്‍ മറുപടി ലഭിക്കേണ്ട നിരവധി ചോദ്യങ്ങളുണ്ട്. മാതൃഭാഷയുടെ വികാസത്തിന് നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തിയാണെങ്കില്‍ കഥയ്ക്കും, തിരക്കഥയ്ക്കുമല്ലേ അവാര്‍ഡ് നല്‍കേണ്ടത്. ഇനി മലയാള ഭാഷയെ ലോകജനതക്ക് മുന്നില്‍ എത്തിച്ച കൊച്ചു കേരളമെന്ന ഒരു ദേശമുണ്ടെന്ന് ലോകജനതയെ ബോധ്യപ്പെടുത്തിയ സിനിമാ സംവിധായകര്‍ക്കല്ലേ ആദരവു നല്‍കേണ്ടത്. അങ്ങനെയാണെങ്കില്‍, അടൂര്‍ ഗോപാലകൃഷ്ണനേക്കാള്‍ എന്തു മഹത്വമാണ് നടീനടന്മാര്‍ക്കുള്ളത്. ലാലും, മമ്മൂട്ടിയും അഭിനയിച്ച സിനിമകളെയെല്ലാം മാധ്യമവും മൗദൂദികളും അംഗീകരിക്കുന്നു. അവര്‍ നല്‍കിയ സേവനങ്ങളെ ഞങ്ങള്‍ പുകഴ്ത്തുന്നൂ എന്നാണല്ലോ അവരെ ആദരിച്ചതിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. മോഹന്‍ലാലിന്‍റെ എത്ര സിനിമകള്‍ക്ക് മൗദൂദികള്‍ മൂല്യം കല്‍പ്പിച്ചു എന്നറിയാന്‍ അതിയായ താല്‍പര്യമുണ്ട്. കേരള അമീറിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അരങ്ങേറിയ പരിപാടിയില്‍ മുന്‍ അസിസ്റ്റന്‍റ് അമീറും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസും, ശാന്തപുരം ഇസ്ലാമിയ കോളേജ് പ്രിന്‍സിപ്പലും മീഡിയാ വണ്‍ സി ഇ ഒയും ഖര്‍ളാവിയുടെ നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ആളുമായ ഡോ. അബ്ദുസ്സലാം വാണിയന്പലവും ഉണ്ടായിരുന്നു എന്നതിനാല്‍ തന്നെ മൗദൂദികളുടെ മനസ്സറിഞ്ഞ ആദരമാണിത്. ഒരാളെ ആദരിക്കന്പോള്‍ അയാള്‍ ചെയ്ത സേവനങ്ങള്‍ അംഗീകരിക്കുന്നു, അത് സമൂഹത്തിന്ന് പിന്‍പറ്റാനും മാതൃകയാക്കാനും പറ്റുന്നതാണ് എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. ആ നിലക്ക് ഇവരുടെ സേവനങ്ങളില്‍ മാതൃകയാക്കാന്‍ പറ്റുന്നത് ഏതൊക്കെയെന്ന് പറയാന്‍ മൗദൂദികള്‍ക്ക് ബാധ്യതയുണ്ട്.
നാടകവും സിനിമയും തിരക്കഥയുമൊക്കെയായി വന്ന നിരവധി ചെറുപ്പക്കാരെ ഇസ്ലാമിക സംസ്ക്കാരത്തിന്ന് നിരക്കാത്ത മേഖലയും നടപടിയുമെന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചവരായിരുന്നു മൗദൂദികള്‍. ഇവരാണ് ഇന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. മൗദൂദികളുടെ മക്കളായിരുന്നു ആ ചെറുപ്പക്കാരില്‍ പലരും. നാടകത്തില്‍ അഭിനയിച്ചതിന്, കാണാന്‍ പോയതിന് വീട്ടില്‍ നിന്നും ഇറക്കിവിട്ട, മഹല്ലില്‍നിന്ന് ഒറ്റപ്പെടുത്തിയ ഏത്ര സംഭവങ്ങളുണ്ട് നാട്ടില്‍.
ബഹുസ്വര സമൂഹത്തിന്‍റെ അകത്തളങ്ങളിലേക്ക് കടക്കാന്‍ ഇത്തരം കപടവേഷങ്ങള്‍ എടുത്തണിയേണ്ടിവരും മൗദൂദികള്‍ക്ക്.
മറ്റൊരു വിരോധാഭാസം ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ഇതൊന്നും അനുവദനീയമല്ല എന്നതാണ് .വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യോഗത്തില്‍ ഇതര സമുദായത്തിലെ സ്ത്രീകളുമൊത്ത് വേദി പങ്കിടാം. അവരുടെ കൂടെ നാടൊട്ടുക്കും സിന്ദാബാദ് വിളിച്ച് ഒരുമിച്ച് യാത്രചെയ്യാം. സോളിഡാരിററിയുടെയും മാധ്യമത്തിന്‍റെയും ബാനറിലും ഇതൊക്കെയും ആവാം. എന്നാല്‍ പ്രബോധനത്തിലും ആരാമത്തിലും ഇതൊന്നും പറ്റില്ല. അവിടെ മൂല്യത്തിന്‍റെ അളവുകോല്‍ ഒന്നു വേറെത്തന്നെ. മാധ്യമത്തിലെ പരസ്യത്തില്‍ സ്ത്രീ വിവസ്ത്രയും അര്‍ദ്ധവസ്ത്രയും ഒക്കെയാവുന്പോള്‍ ആരാമത്തിലും പ്രബോധനത്തിലും ആ സ്ഥാനത്ത് പൂന്പാറ്റയും കടലുമൊക്കെയാണ് ഉണ്ടാവുക. എല്ലാം കാണുന്നതും വാങ്ങുന്നതും ഒരേ ആള്‍ക്കാര്‍. ഒരേ കുടക്കീഴില്‍ നിന്നും പുറത്തിറങ്ങുന്ന ഈ വൈരുധ്യത്തെ എന്തുപേരിട്ടാണ് നാം വിളിക്കുക. എല്ലാറ്റിന്‍റെയും നേതൃത്വമാകട്ടെ ഒരേ കൈകളില്‍ ഭദ്രവും. കപടവിശ്വാസത്തിന്‍റെ മാരകവിഷത്തെപ്പറ്റിയുള്ള വേദാജ്ഞകള്‍ മൗദൂദികളോട് നാം വെറുതെ പറയുന്നതാണ്. മൗദൂദിസം പൊതുസമൂഹത്തില്‍ വില്പനക്ക് വച്ച് ചൂളയിട്ട് ആളെ ആകര്‍ഷിക്കുന്പോള്‍ ഇതൊന്നും അവരുടെ ചെവിയില്‍ കേറൂല.
മാധ്യമത്തിന്‍റെ കീഴില്‍ മീഡിയാ വണ്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അമീര്‍ ടി.ആരിഫലിയുടെ പ്രസംഗം ഇപ്രകാരമായിരുന്നു വന്‍കിട പരസ്യക്കാര്‍ വരെ ഞങ്ങള്‍ക്കുവേണ്ടി മാറിചിന്തിക്കേണ്ടിവരും.പുതിയൊരു പരസ്യസംസ്ക്കാരത്തിനു രൂപം നല്‍കേണ്ടി വരും. സംഭവിച്ചതാകട്ടെ ചാനല്‍ നടത്തിപ്പുകാര്‍ മാറിചിന്തിച്ച് പരസ്യക്കാരോട് നമസ്കാരം പറഞ്ഞതാണ്. കണ്ണീര്‍ സീരിയലും സിനിമയും മാത്രമല്ല, മീഡിയാ വണ്ണിലെ പരസ്യംപോലും അത്യാഭാസമായി.
ബംഗ്ലാദേശില്‍ മൗദൂദി നേതാവ് മുല്ലയെ തൂക്കിലേറ്റിയ അതേദിവസം തന്നെ ദുബായില്‍ കേരള അമീറിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ഈ ശ്രേഷ്ഠാരാധന കേരള മൗദൂദികളെ ഞെട്ടിച്ചു. കേരളത്തിലടക്കം പ്രവര്‍ത്തകര്‍ പള്ളിയിലും തെരുവിലും പ്രതിഷേധവുമായി ഒത്തുകൂടുന്പോഴായിരുന്നു ദുബൈയിലെ പതിനാലാംരാവ്. ജമാഅത്ത് നേതാക്കന്മാര്‍ നടന്മാരെ ആലിംഗനം ചെയ്യുന്ന വാര്‍ത്തയും ചിത്രവും മാധ്യമം കേരളത്തില്‍ അച്ചടിക്കാതിരുന്നത് പോലും ഈ പ്രതിഷേധത്തെ ഭയന്നാണത്രെ.
ഈ വൈകൃതത്തെയല്ലേ കാപട്യമെന്ന് വിളിക്കുക.? വേറിട്ടവഴിക്ക് സഞ്ചരിക്കുന്പോള്‍ പലതും ത്യജിക്കേണ്ടി വരും. .ഇസ്ലാമിക ചരിത്രം അതാണ് വരച്ചു കാണിച്ചു തരുന്നത്. എന്നാല്‍ ഒരേ ആദര്‍ശത്തിന്‍റെ വക്താക്കള്‍ പലയിടത്തും പലതിനോടും രാജിയാവേണ്ടി വരിക എന്നതില്‍പരം വിരോധാഭാസം മറ്റെന്താണുള്ളത്? മുഖം നഷ്ടപ്പെട്ട ആദര്‍ശത്തിലെ അണികള്‍ക്കും വിശ്വാസത്തെകര്‍ച്ച സംഭവിക്കുന്നത് ഇതുകൊണ്ടാണ്. കലയെയും സാഹിത്യത്തെയും ഇസ്ലാമിക ചൈതന്യംകൊണ്ട് അടയാളപ്പെടുത്തേണ്ടവര്‍ നിലവിലുള്ള മാലിന്യത്തില്‍ (പ്രബോധനത്തിന്‍റെ നിലപാടു പ്രകാരം ) കിടന്ന് മൂല്യം പള്ളിയില്‍ പോയി പറയുന്നതില്‍പ്പരം അല്‍പ്പത്തവും നാണക്കേടും മറ്റെന്താണുള്ളത്? നടക്കാത്ത കാര്യം പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന നിലക്ക് തള്ളുന്നത് മലയാളത്തില്‍ മുന്പേയുള്ളതാണ്. മൗദൂദികള്‍ക്ക് പ്രവാചക മതം നടക്കാത്ത കാര്യമായി മാറിയിട്ടുണ്ട്. സന്പത്തും പദവിയും സുഖസൗകര്യങ്ങളും മാത്രം ഉന്നം വെക്കുന്ന നേതൃത്വത്തിന്‍റെ അപഥസഞ്ചാരം തടുക്കാനായില്ലെങ്കിലും ചൂണ്ടിക്കാണിക്കാനുള്ള ചൂണ്ടുവിരലെങ്കിലും പണയപ്പെടുത്താതിരിക്കുക.
അമ്മാര്‍ കീഴുപറമ്പ്
ഇസ്ലാമെന്ന ലോകാവസാനം വരെയുള്ള ജീവിത ദര്‍ശനത്തെ തന്‍റെ പരിമിതമായ അറിവ് വെച്ച് വായിക്കാന്‍ ശ്രമിക്കുകയും, ആ ശ്രമത്തെ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയും ചെയ്തതില്‍ സംഭവിച്ച ന്യൂനതകളാണ് പുതിയ സമൂഹത്തെ അഭിസംബോധന ചെയ്യേണ്ടി വന്നപ്പോള്‍………….
യാദര്‍ത്ഥത്തില്‍ ആരെയാണ് ഉദ്ദേശിച്ചത് ?
സഹതാപം ഉണ്ട് സുഹൃതെ………..നിന്റെ ലേഖനം വായിച്ചപ്പോള്………
ഈ അമ്മാര് കീഴുപറന്പ് മാധ്യമത്തില് നിന്ന് സാന്പത്തിക ക്രമക്കേട് കാരണം പുറത്താക്കപ്പെട്ടയാളാണ് എന്നതും ശ്രദ്ധേയമാണ്.
അല്ല….മൌദൂദിയുടെ പർധ എന്ന പുസ്തകം വായിച്ചു സ്വയം രാജിവെച്ചു പോരുകയായിരുന്നു…ഇപ്പോൾ തികഞ്ഞ മൗദൂദി ഭക്തനായി ജീവിക്കുന്നു….!
രിസാലേ നിന്റെ അമ്മാറിനും കഷണ്ടിക്കും മരുന്നില്ല
സിറാജ് പത്രത്തിൽ വരുന്ന പരസ്യങ്ങളും അതിലെ നഗ്നതയും ..
mr ammar vivaramillayma oru thettalla, pakshe vivarakkedu vilichu parayuka ennathu oru valiya thettu thanneyannu,eppozhum jamaathu virodham vechu nadakkunna thanikkonnum athu manassilavilla, ningal mudi originalo duplicato ennu anweshichu nadakkooo, athannu nallathu
അപ്പം അഡൂര്‍ ഉണ്ടായിരുന്നേല്‍ പരിപാടി അംഗീകരിക്കപ്പെടുമായിരുന്നുല്ളേ, അദ്ദേഹത്തിന് അന്ന് അസുഖമായി ആശുപത്രിയിലായതിനാല്‍ വരാന്‍ സാധിക്കാതെ പോയതാണത്രേ. എല്ലാ പ്രശ്നവും ഇതോടെ തീര്‍ന്നില്ളേ.
adoor asukham moolam vannilla…addhehathe veettil poyi aadharichu..ammarji ippozhum sampathika kramakkedu okke nadathunnundo
ഈ ആർട്ടിക്കിൾ വായിച്ചു ആരേലും ജമാഅത്തെ ഇസ്ലാമി വിട്ടു പുറത്തു വരും എന്നു തോന്നുന്നില്ല.
അത്രക്കും ബാലിശമായ കാര്യങ്ങൾ എഴുതി വെച്ചിരിക്കുന്നു .
അണികൾ ചോരുന്നത് എവിടെ നിന്നാണു എന്നു ഈ വക ആർട്ടിക്കിൾ എഴുതുന്നവരും മറ്റും ഇടക്കൊക്കെ ഒന്നു ഓർക്കുന്നത് നല്ലതാണു .
മുടി കൊണ്ടു വന്നതു മുതൽ AP കൂടാരത്തിൽ നിന്നും പോയവർക്കു ഒരു കണക്കും ഇല്ല.
ആദ്യം ഈ ചോർച്ച അടക്കാൻ നൊക്കൂ .അല്ലെങ്കിൽ രിസാല വായിക്കാൻ ആരും അവശേഷിക്കില്ല .
സഹോദരാ താങ്കള്‍ക്ക് വിമര്‍ശിക്കാം പക്ഷെ ഒട്ടും നിലവാരം ഇല്ലാതെ പോയല്ലോ
താങ്കള്‍ തന്നെ സമ്മതിക്കുന്നു ഇതു വയിചെട്ടു ഒരു ജമാതുകാരനും മാറ്റം ഉണ്ടാകെല്ല എന്ന് പിന്നെ എന്തിനാ സമയവും പണവും ചിലവാക്കുന്നത്………
ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം തുറന്നു കാട്ടിയ ലേഖനം, രിസലക്കും ലേഖകനും അഭിനന്ദനങ്ങൾ ,
ഇത് വായിച്ചു ഏതെങ്കിലും ജമാത് പ്രവര്തകാൻ രാജിവേച്ചാൽ അവനു ചിന്തിക്കാൻ ബുദ്ധി ഉണ്ട് , അത് ആരുടെ മുന്പിലും അടിയറവു വെച്ചിട്ടില്ല എന്ന് മനസ്സിലാക്കാം , ,,,,,,ഇത് വായിച്ചിട്ടും അതിൽ തന്നെ കടിച്ചു തൂങ്ങി നിൽക്കുന്നവർ കാപട്യത്തിന് കൂട്ട് നിൽക്കുന്നവർ എന്നല്ലാതെ ജനം എന്ത് വിലയിരുത്താന ?????
രാജി വെച്ച് മുടിവെള്ളം കുടിക്കാൻ വരുമെന്ന് സ്വപ്നം കണ്ടിരുന്നോ
ജമാലുദ്ധീൻ മങ്കടയെ പള്ളിയില നിന്നും പുറത്താക്കിയപ്പോൾ , ആയതും ഹദീസും തുരു തുരാ ജമത് ഭക്തരിൽ നിന്നും ഒഴുകുകയായിരുന്നു, ……….ഈ സിനിമാ നടനെ കേട്ടിപ്പിടിക്കുന്നതിനും അംബിക സോണി എന്നാ പെണ്ണിനെ വനങ്ങുന്നതിനും ഒരു ആയതും ഹദീസും ജമാതു ഭക്തർ ഓതിയത് കണ്ടില്ല ?
രിസാല മഹാല്ലുകളില്‍ പുതിയ പള്ളികള്‍ പണിത് വിഭാകീയതയുണ്ടാക്കി കത്തിക്കുത്തും കൊലപാതകവും നടത്തുന്ന സ്വന്തം അണികളെ നേരെയാക്കാന്‍ ഒരു ലേഖനം എഴുതിയെങ്കില്‍ എത്ര നന്നായിരുന്നു…
ആര്‍ട്ടിക്കിള്‍ ഒന്നു വായിക്കാന്‍ ശ്രമിച്ചു നോക്കി. ലേഖനത്തിന്റെ തുടക്കം തന്നെ കല്ലു വെച്ച നുണ കൊണ്ടായതു കൊണ്ട് എന്റെ ശ്രമം ഞാന്‍ പിന്‍വലിച്ചു. ഈ ലേഖകന്‍ എഴുതുന്നു
“ഇന്ത്യന്‍ ഭരണകൂടത്തിനും ജനാധിപത്യത്തിനും വെല്ലുവിളിയുയര്‍ത്തുന്ന പുസ്തകങ്ങളാണ് ഭൂരിപക്ഷവും. പല പുസ്തകങ്ങളും നിരോധിക്കപ്പെടുകയും നിയമനടപടികള്‍ നേരിടുകയും ചെയ്തിട്ടുണ്ട്.” മൗദൂദി സാഹിബിന്റെ ഭൂരിപക്ഷം പുസ്തകങ്ങളും എന്റെ കയ്യിലുണ്ട്. അതില്‍ ഏതെങ്കിലും ഒന്ന് ഇപ്പറഞ്ഞ ഗണത്തിലുണ്ടെങ്കില്‍ ലേഖനം വായിക്കാമായിരുന്നു.
ലേഖകനും വാരികയ്ക്കുമെതിരെ ഉറഞ്ഞു തുള്ളുന്ന മൌദൂദീ കുഞ്ഞാടുകളേ , നിങ്ങള്‍ ലേഖനത്തിന്റെ പ്രതിപാദ്യവിഷയത്തെക്കുറിച്ചെന്തേ ഒന്നും ഉരിയാടത്തത് ?
ശ്രേഷ്ടഭാഷാ പദവി നേടിയ മലയാളത്തെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് ജമാഅത്ത് അമീറിന്റേയും വേണ്ടപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ പൊന്നാടയണിയിച്ച് ആദരിക്കാന്‍ മാത്രമെന്ത് സംഭാവനയാണ് മമ്മുട്ടിയും മോഹന്‍ലാലും മലയാള ഭാഷക്ക് നല്‍കിയത് ? അതിനുത്തരമെന്തെങ്കിലുമുണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് തരൂ.
ഇങ്ങനെ കുറച്ചു ‘ചോരിയന്മാരുണ്ട്’ അവര്‍ക്കൊക്കെ ഇടം കൊടുക്കാന്‍ കുറെ ‘മസാല’ പ്രസിദ്ധീകരണങ്ങളും.ഇങ്ങനെ വിവാദ വ്യവസായം നടത്തി നിങ്ങള്‍ എത്ര കാലം മുന്നോട്ടു പോകും? രിസാല പടുത്തുയര്‍ത്തിയ അന്ത വിശ്വാസ സാമ്രാജ്യത്തിന്റെ മുടിക്കെട്ടു അഴിഞ്ഞു വീഴുന്ന ശബ്ദമാണ് ചക്രവാളത്തില്‍ മുഴങ്ങുന്നത്…..മറ്റുള്ളവരോടുള്ള ദേഷ്യവും,അസൂയയും ഇങ്ങനെ കുറെ അമ്മാര് മാരെക്കൊണ്ട് കരഞ്ഞു തീര്‍ക്കുക…………..
രിസാലയുടെ ലേഖനങ്ങള്‍ ജമാ-അത്ത് കൂടാരത്തില്‍ ശരിക്കും ആഖാതം ഏല്‍പിച്ചിടുണ്ട്. ഭഹുസ്വരതാ നാടകം എല്ലാവരും അറിയട്ടെ
ഇന്നിറങ്ങുന്ന മാധ്യമം പത്രം ശ്രദ്ടിച്ചുനോക്കൂ. സിനിമക്ക് പ്രത്യേക കോളം കാണാം, സഭ്യതക്ക് നിരക്കാത്ത പല സിനിമകളുടെയും നടിമാരുടെയും അവലോകനങ്ങൾ കാണാം,ഗോസിപ്പുകൾ കാണാം.പലിശധിഷ്ട്ടിത ബാങ്കുകളുടെ പരസ്യങ്ങൾ കാണാം.പലിശധിഷ്ട്ടിത സർക്കാർ പദ്ദതികളുടെ പരസ്യങ്ങൾ കാണാം പത്തുവര്ഷം മുന്നെവരെ ഈ പത്രത്തിൽ ഇതൊന്നും ഉണ്ടായിരുന്നില്ല, അന്നിതെല്ലാം ഹറാമാക്കിയ വഴിത്തിരിവ് പത്രമായിരുന്നു.പിന്നെ ഇടക്ക് വെച്ചെവിടെയോ വീണ്ടും തിരിഞ്ഞുപോയി
ബംഗ്ലാദേശില്‍ മൗദൂദി നേതാവ് മുല്ലയെ തൂക്കിലേറ്റിയ അതേദിവസം തന്നെ ദുബായില്‍ കേരള അമീറിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയ ഈ ശ്രേഷ്ഠാരാധന കേരള മൗദൂദികളെ ഞെട്ടിച്ചു. കേരളത്തിലടക്കം പ്രവര്‍ത്തകര്‍ പള്ളിയിലും തെരുവിലും പ്രതിഷേധവുമായി ഒത്തുകൂടുന്പോഴായിരുന്നു ദുബൈയിലെ പതിനാലാംരാവ്. ജമാഅത്ത് നേതാക്കന്മാര്‍ നടന്മാരെ ആലിംഗനം ചെയ്യുന്ന വാര്‍ത്തയും ചിത്രവും മാധ്യമം കേരളത്തില്‍ അച്ചടിക്കാതിരുന്നത് പോലും ഈ പ്രതിഷേധത്തെ ഭയന്നാണത്രെ.
നിങ്ങള്‍ േഎഴുതിയെഴുതി കുഴങ്ങും. ജമാഅത്തെ ഇസ്ലാമിയും അതിന്‍റെ പോഷക ഘടകങ്ങളും നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇത്തരം വാറോലകളൊക്കെ വായിച്ചു രസിക്കുന്ന മാനസികാവസ്ഥയിലൊന്നുമല്ല കേരളത്തിലെ ഉല്‍ബുദ്ധജനത….. അസുയപ്പെട്ടിട്ടൊന്നും കാര്യമില്ല.
1. പർദ്ദ വിവർത്തനം ചെയ്യുക.
2. അടുത്ത പരിപാടി അടൂരിന് അസുഖമില്ലാത്ത സമയത്ത് നടത്തുക.
3. മോഹൻലാൽ അഭിനയിച്ച മൂല്യമുള്ള സിനിമകളുടെ പേര് പറയുക.
4. പ്രബോധനം, ആരാമം പരിപാടികളിൽ സ്ത്രീകൾ ഉൾപെട്ട ഫോട്ടോ പ്രസിദ്ധപ്പെടുത്തുക.
5. മീഡിയ വണ്‍, മാധ്യമം എന്നിവ മാസ്ക് ചെയ്ത പരസ്യവും മാസ്ക് ചെയ്യാത്ത പരസ്യവും ലേഖകന് അയച്ചു കൊടുക്കുക.
എന്നാൽ പ്രശ്നം തീരുമോ???
Very good article. This is what Jamaath Islami is…
HAIR SUNNI….HA HA
Different comments with different name and same photo!!!!
HA…haa..hhhaa…Oru Moududhyamam……bale …besh