മുസ്ലിം ലീഗുകാര്‍ രാജ്യസഭയില്‍ ചെന്നിട്ട് എന്ത് ചെയ്യാനാണ്.
മുസ്ലിം ലീഗുകാര്‍ രാജ്യസഭയില്‍ ചെന്നിട്ട് എന്തുചെയ്യാനാണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് ചോദിക്കാം. മൂന്ന് പതിറ്റാണ്ടിനിടെ ബി വി അബ്ദുള്ളക്കോയ എത്ര പ്രസംഗം നടത്തിയെന്ന് പാര്‍ട്ടിക്ക് ആത്മപരിശോധന നടത്താവുന്നതാണ്.
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പി ജെ കുര്യന്‍, ജോയി എബ്രഹാം, സി പി നാരായണന്‍
എന്നിവര്‍ വിജയിച്ചു. സംസ്ഥാനത്തു നിന്ന് നിലവില്‍ രാജ്യസഭയില്‍ ഉള്ള അംഗങ്ങള്‍ ഇനി പറയുന്നവരാണ്: വയലാര്‍ രവി,
എം പി അച്യുതന്‍, പി രാജീവ്, എ കെ ആന്റണി, ടി എന്‍ സീമ, കെ എന്‍ ബാലഗോപാല്‍.
കേരള നിയമസഭയില്‍ നിന്ന് ആദ്യമായി ഒരു മുസ്ലിം രാജ്യസഭയിലേക്ക് പോയത് 1960 ലാണ്, ഇബ്രാഹീം സുലൈമാന്‍ സേട്ട്.
കേരളപ്പിറവിക്കു മുമ്പ് തിരുകൊച്ചി നിയമസഭയില്‍ നിന്ന് എ അബ്ദുറസാഖും മദ്രാസ് അസംബ്ളിയില്‍ നിന്ന് സഖാവ് ഇ കെ
ഇമ്പിച്ചി ബാവയും രാജ്യസഭാംഗങ്ങളായിട്ടുണ്ട്. 1964 ല്‍ ലീഗിന്റെയും പി എസ് പിയുടെയും പിന്തുണയോടെ സാലെ
മുഹമ്മദ് സേട്ട് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയുണ്ടായി.
1967 മുതല്‍ 98 വരെ അഞ്ച് ടേമില്‍ ബി വി അബ്ദുല്ലക്കോയ രാജ്യസഭാംഗമായിരുന്നു. ഹമീദലി ഷംനാദ്(1970-79), അബ്ദുസ്സമദ്
സമദാനി(1994-2006) എന്നിവരും #ീര്‍ഘകാലം രാജ്യസഭയില്‍ ഉണ്ടായിരുന്നു. കൊരമ്പയില്‍ അഹമ്മദ് ഹാജിയും(1998-
2004), പി വി അബ്ദുല്‍ വഹാബും(2004-2010) ഒരേ ടൈം രാജ്യസഭയില്‍ ഇരുന്നവരാണ്.
കോണ്‍ഗ്രസില്‍ നിന്ന് വി എ സെയ്ദ് മുഹമ്മദും(1973-77), തലേക്കുന്നില്‍ ബഷീറും(1977-84) രാജ്യസഭാംഗങ്ങളായി.
കമ്യൂണിസ്റ് പാര്‍ട്ടിയില്‍ നിന്ന് സഖാവ് കെ ഇ ഇസ്മാഈല്‍ 2006- 12 കാലത്ത് രാജ്യസഭാംഗമായി.
2006 ല്‍ സമദാനിയുടെ കാലാവധി പൂര്‍ത്തിയായി. 2010 ല്‍ വഹാബും ഈ വര്‍ഷം ഇസ്മാഈലും പിരിഞ്ഞു. ഇതാദ്യമായി
രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് ഒരു മുസ്ലിം മെമ്പര്‍ ഇല്ലാതായി.
ഒരു വകുപ്പും കൂടുതല്‍ കിട്ടാത്ത അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുത്തതിന് ലീഗ് കൊടുക്കേണ്ടി വന്ന വിലയാണ്
രാജ്യസഭാംഗത്വം. കുഞ്ഞാലിക്ക് വെച്ചത് കുഞ്ഞുമാണി കൊണ്ടു പോയി.
മുസ്ലിം ലീഗുകാര്‍ രാജ്യസഭയില്‍ ചെന്നിട്ട് എന്തുചെയ്യാനാണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് ചോദിക്കാം. മൂന്ന് പതിറ്റാണ്ടിനിടെ
ബി വി അബ്ദുള്ളക്കോയ എത്ര പ്രസംഗം നടത്തിയെന്ന് പാര്‍ട്ടിക്ക് ആത്മപരിശോധന നടത്താവുന്നതാണ്.
വഹാബിനെപോലുള്ള മുതലാളിമാര്‍ക്ക് പണം കൊടുത്തു വാങ്ങാന്‍ സമുദായത്തെയും പാര്‍ട്ടിയെയും കരുവാക്കണോ
എന്ന് നിഷ്പക്ഷ മതികള്‍ ആലോചിക്കാവുന്നതാണ്. ഏതായാലും ആര്‍ക്കും പരിഭവമില്ല. പരാതിയുമില്ല. രാജ്യസഭാ
സീറ്റിന്റെ കാര്യത്തില്‍ സാമുദായിക സംഘര്‍ഷവും ഉണ്ടായിട്ടില്ല.
രിസലയുടെ ഉയര്‍ച്ചയില്‍ ഞാന്‍ സണ്ടോഷികുന്നു അള്ളാഹു രിസാല ഉയര്‍ച്ചയില്‍ നിന്നും ഉയര്ച്ചയിലെകെ ഉയര്തട്ടെ അമീന്‍
മുസലം ലീഗ് കേരളീയ സമൂഹത്തില്‍ ഉണ്ടാക്കികൊണ്ടിരികുന്ന മുസ്ലീം വിരോധം വളരെ അപകടകരമാണ്
മുസ്ലിം ലീഗുകാര്‍ അധികാര കസേര കിട്ടിയാല്‍ പിന്നെ സമുദായവും , സമൂഹവും എന്നൊന്നും അവര്‍ക്ക് അറിവില്ലാത്ത കാര്യമായാണ് തോന്നുന്നത് , അധികാരത്തിനു വേണ്ടി , എന്തും ചെയ്യാന്‍ മടികാത്തവരാന് ലീഗ് അധികാരികള്‍ എന്നാണു തോന്നി പോകുന്നത് ,ബാബരി മസ്ജിട്ന്റെ പതനവും , ഗോദ്ര കലാപവും , അസ്സാം കൂട്ടകൊലയും , എല്ലാം വിരല്‍ ചൂണ്ടുന്നത് അധിരാകാരം ഉണ്ടെങ്കില്‍ എന്തും ആകാമെന്ന നിലയിലാണ് ഇന്നുള്ളത്.., പ്രവാസ കാര്യം കൈക്കാര്യം ഉള്ള സമയത്ത് ഹജ്ജ് കോട്ട സ്വന്തം മകന്റെ സ്താപണത്തിനു വിട്ട കാര്യവും , വിദ്യാഭ്യാസം കൊണ്ട് വഹാബികള്‍ സുന്നി സ്ഥാപനം കയ്യേറാന്‍ കൂടു നിന്നതും , കോഴിക്കോടെ പള്ളികള്‍ അധിക്കാരം ഉപയോഗിച്ച് വഹാബി പുരോഹിതര്‍ക്ക് പിടിച്ചെടുക്കാന്‍ കൂടു നിന്നതും , ഏഏഏ മുസ്ലിം ലീഗുകാര്‍ ഭരണം നടത്തുന്ന കാലത്താണ് ,,..
ഇതൊന്നും ഇത്ര പെട്ടന്ന് മറക്കാന്‍ കഴിയില്ല
മുസ്ലിം ലീഗിന് കിട്ടേണ്ടത് കിട്ടി
.