കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗളുരു ആണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഉന്നതപഠനം നടത്തുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. യോഗ്യത: സ്ട്രീം എസ്.എ: 2017-18 വര്‍ഷത്തില്‍ ശാസ്ത്രവിഷയങ്ങളില്‍ പ്ലസ് വണ്ണിന് ചേരുകയും പത്താം ക്ലാസില്‍ മാത്‌സിലും സയന്‍സ് വിഷയങ്ങളിലും 75 ശതമാനം മാര്‍ക്ക് നേടുകയും ചെയ്ത (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 65 ശതമാനം) വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്ക് നേടിയശേഷം (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50 ശതമാനം) 2019-20 വര്‍ഷത്തില്‍ അടിസ്ഥാനശാസ്ത്ര വിഷയത്തില്‍ ബി.എസ്‌സി./ ബി.എസ്./ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇന്റഗ്രേറ്റഡ് എം.എസ്‌സി./ ഇന്റഗ്രേറ്റഡ് എം.എസ്. എന്നിവയിലൊന്നില്‍ പ്രവേശനം നേടാത്തപക്ഷം സ്‌കോളഷിപ്പ് ലഭിക്കില്ല. സ്ട്രീം എസ്.എക്‌സ്: 2017- 18 അക്കാദമിക് വര്‍ഷം പ്ലസ്ടുവിന് ചേരുകയും 2018-19 വര്‍ഷം അടിസ്ഥാനശാസ്ത്ര വിഷയങ്ങളിലൊന്നില്‍ (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി) ബി.എസ്‌സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇന്റഗ്രേറ്റഡ് എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ്. കോഴ്‌സില്‍ പ്രവേശനം നേടാനാഗ്രഹിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവുന്നത്.പത്താം ക്ലാസില്‍ മാത്‌സിനും സയന്‍സ് വിഷയങ്ങളിലും കുറഞ്ഞത് 75 ശതമാനം മാര്‍ക്കും (എസ്.സി., എസ്.ടി., ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 65 ശതമാനം) പ്ലസ് ടുവില്‍ മാത്‌സിനും സയന്‍സ് വിഷയങ്ങളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50 ശതമാനം) വേണം. സ്ട്രീം എസ്.ബി: 2017-18 അക്കാദമിക് വര്‍ഷത്തില്‍ ) ബി.എസ്‌സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇന്റഗ്രേറ്റഡ് എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ് കോഴ്‌സില്‍ ചേരുകയും പ്ലസ് ടുവിന് മാത്‌സിനും സയന്‍സ് വിഷയങ്ങളിലും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50 ശതമാനം) നേടുകയും ചെയ്തവര്‍ക്ക് ഈ വിഭാഗത്തില്‍ അപേക്ഷിക്കാം. ബി.എസ്‌സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇന്റഗ്രേറ്റഡ് എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ് കോഴ്‌സില്‍ ഒന്നാംവര്‍ഷ അന്തിമ പരീക്ഷക്ക് കുറഞ്ഞത് 60 ശതമാനം (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50 ശതമാനം) മാര്‍ക്ക് വേണം.സ്‌കോളര്‍ഷിപ്പ് തുക: ബി.എസ്‌സി/ ബി.എസ്/ ബി.സ്റ്റാറ്റ്/ ബി.മാത്/ ഇന്റഗ്രേറ്റഡ് എം.എസ്‌സി/ ഇന്റഗ്രേറ്റഡ് എം.എസ് കോഴ്‌സിന്റെ ആദ്യ മൂന്നു വര്‍ഷം പ്രതിമാസം 5000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഗ്രാന്റ് 20,000 രൂപയും നാലും അഞ്ചും വര്‍ഷങ്ങളില്‍ പ്രതിമാസം 7000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഗ്രാന്റ് 28,000 രൂപയും ലഭിക്കും. ഓരോ അക്കാദമിക് വര്‍ഷവും പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍തന്നെ 60 ശതമാനം മാര്‍ക്ക് (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50 ശതമാനം) നേടുന്നവര്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് പുതുക്കിനല്‍കുകയുള്ളൂ. തെരഞ്ഞെടുപ്പ്: അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 2017 നവംബര്‍ അഞ്ചിന് രാജ്യത്തെങ്ങുമുള്ള കേന്ദ്രങ്ങളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും അഭിരുചിപരീക്ഷ നടക്കും.കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരുവനനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഒക്‌ടോബര്‍ രണ്ടാമത്തെ ആഴ്ചയോടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1000 രൂപയും എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 500 രൂപയുമാണ് ഫീസ്. ംംം.സ്ു്യ.ശശരെ.ലൃില.േശി ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 23.
നാഷണല്‍ ലോ സ്‌കൂളില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍
ബംഗളുരു ആസ്ഥാനമായുള്ള നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യാ യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ബിസിനസ് ലോയിലേക്കും ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ്, മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ്, എന്‍വയണ്‍മെന്റല്‍ ലോ, ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി റൈറ്റ്‌സ്, ചൈല്‍ഡ് റൈറ്റ്‌സ്, കണ്‍സ്യൂമര്‍ ലോ ആന്‍ഡ് പ്രാക്ടീസ്, സൈബര്‍ ലോ ആന്‍ഡ് സൈബര്‍ ഫോറന്‍സിക് എന്നിവയിലാണു ഡിപ്ലോമ കോഴ്‌സുകള്‍.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ബംഗളുരു, ഡല്‍ഹി, കൊല്‍ക്കത്ത, പൂന എന്നിവിടങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 1500 രൂപയാണ് അപേക്ഷാ ഫീസ്. ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: nis.ac.in ഫോണ്‍: 80 23160524.
മാരിടൈം അക്കാഡമിയില്‍ പി.ജി. ഡിപ്ലോമ
കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ദി ഏഷ്യാ മര്‍ക്കന്റൈല്‍ ആന്‍ഡ് മാരിടൈം അക്കാഡമിയില്‍ ഒരു വര്‍ഷ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം എടുത്തിട്ടുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. 40 സീറ്റുകളാണുള്ളത്. പ്രിലിമിനറി ടെസ്റ്റിന്റെയും, ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ആഴ്ചയില്‍ അഞ്ചു ദിവസവും ക്ലാസുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ammacademy.in എന്ന വെബ്‌സൈറ്റ് കാണുക. ഫോണ്‍: 08590036999, 0484 4036999.
റസല്‍
You must be logged in to post a comment Login