മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

മാനേജി’ല്‍ അഗ്രി- ബിസിനസ് മാനേജ്‌മെന്റ്

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് (MANAGE) 2018-20 വര്‍ഷത്തിലെ അഗ്രി ബിസിനസ് മാനേജ്‌മെന്റ് പ്രോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രി ബിസിനസ് മേഖലയിലെ മികച്ച മാനേജര്‍മാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രോഗ്രാം എ.ഐ.സി.ടി.ഇ. അംഗീകരിച്ചിട്ടുണ്ട്. 2018 ജൂലൈയില്‍ ആരംഭിക്കുന്ന ഈ പ്രോഗ്രാം 5 മാസം വീതം ദൈര്‍ഘ്യമുള്ള 7 സെമസ്റ്ററുകളിലായി നടത്തും. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ സി.ജി.പി.എ. വാങ്ങി അഗ്രിക്കള്‍ച്ചറല്‍ സയന്‍സസിലോ അഗ്രിക്കള്‍ച്ചറല്‍ അനുബന്ധ വിഷയത്തിലോ ബാച്ചിലര്‍ ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിഷയങ്ങളുടെ പട്ടിക, പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. ഇത് www.manage.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഐ.സി.എ.ആര്‍. അംഗീകാരമുള്ള ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ്, എന്‍ജിനീയറിങ്, പ്യുവര്‍ സയന്‍സസ്, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ക്യാറ്റ് 2017ലെ സാധുവായ സ്‌കോര്‍ ഉണ്ടായിരിക്കണം. വ്യവസ്ഥകള്‍ക്കു വിധേയമായി ബിരുദകോഴ്‌സിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

www.manage.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. വെബ്‌സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുത്തും പൂരിപ്പിച്ച് അയക്കാം. അപേക്ഷാഫീസ് 1200 രൂപയാണ്. പട്ടികവിഭാഗക്കാര്‍ക്ക് 600 രൂപയും. ‘Manage Hyderabad’ എന്ന പേരില്‍ ഡി.ഡി. ആയി ഫീസടയ്ക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ജനുവരി 31നകം ലഭിക്കത്തക്കവിധം Principal Co-ordinator-PGDM (ABM), National Institute of Agricultural Extension Management (MANAGE), Rajendra Nagar, Hyderabad-500030 എന്ന വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. ക്യാറ്റ് 2017 സ്‌കോറും ഈ തീയതിക്കകം അറിയിക്കണം. ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. അവര്‍ക്കുള്ള അഭിമുഖം ഏപ്രിലില്‍ നടത്തും. ഗ്രൂപ്പ് ഡിസ്‌കഷനും ഉണ്ടാകും. പ്രവൃത്തിപരിചയം, അക്കാദമിക് മികവ് എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് പട്ടിക തയാറാക്കുക. ഏപ്രില്‍ മാസത്തോടെ അന്തിമ പട്ടിക തയാറാക്കും. കൂടുതല്‍ വിവരങ്ങള്‍ www.manage.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

മദ്രാസ് ഐ.ഐ.ടിയില്‍ ഹ്യുമാനിറ്റീസ് പഠനം
മാനവിക, സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിനു രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ മദ്രാസ് ഐ.ഐ.ടിയില്‍ അവസരം. മദ്രാസ് ഐ.ഐ.ടിയുടെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സാണ് ഈ മേഖലയില്‍ മികച്ച പഠന അവസരം വാഗ്ദാനം ചെയ്യുന്നത്. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എച്ച്.എസ്.ഇ.ഇ.) വഴിയാണ് പ്രവേശനം. ഏപ്രില്‍ 15നാണ് എച്ച്.എസ്.ഇ.ഇ. ഡിസംബര്‍ 14 മുതല്‍ ജനുവരി 24 വരെ അപേക്ഷിക്കാം.

എച്ച്.എസ്.ഇ.ഇയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ബംഗളൂരു, ഭോപ്പാല്‍, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണു മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍. ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് എച്ച്.എസ്.ഇ.ഇ. വഴി കുട്ടികളെ തിരഞ്ഞെടുക്കുന്നത്. രണ്ടു വിഷയങ്ങള്‍ക്കും കൂടി 46 സീറ്റുകളാണുള്ളത്. അഞ്ചു വര്‍ഷത്തെ കോഴ്‌സിന്റെ ആദ്യ രണ്ടു വര്‍ഷം പൊതു വിഷയങ്ങളാണു പഠിക്കേണ്ടത്. തുടര്‍ന്ന് അഭിരുചിയുടേയും പഠന നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ കോഴ്‌സ് തെരഞ്ഞെടുക്കാം.

ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫീസ് 2,200 രൂപ. പട്ടികജാതിവര്‍ഗക്കാര്‍ക്ക് 1,100 രൂപ. പെണ്‍കുട്ടികള്‍ക്ക് അപേക്ഷാ ഫീസില്ല. ഓണ്‍ലൈനായും ഓണ്‍ലൈനായി ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാങ്ക് ശാഖയിലും ഫീസ് അടയ്ക്കാം. ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ രണ്ടര മണിക്കൂറാണ് എച്ച്.എസ്.ഇ.ഇ. 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാം. ഇക്കൂട്ടര്‍ സെപ്റ്റംബര്‍ 30നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാര്‍ക്കിന്റെയും പ്രായത്തിന്റെയും കാര്യത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.

സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാര്‍ച്ച് 14 മുതല്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രില്‍ 15നാണ് എച്ച്.എസ്.ഇ.ഇ. മേയ് രണ്ടാം വാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

മേല്‍വിലാസം: ചെയര്‍മാന്‍, എച്ച്.എസ്.ഇ.ഇ.2018, ജെ.ഇ.ഇ. ഓഫീസ്, ഐ.ഐ.ടി. മദ്രാസ്, ചെന്നൈ-600036. ഫോണ്‍: 044-22578220.

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. യുദ്ധത്തിലോ തിരഞ്ഞെടുപ്പ് ജോലിക്കിടയിലോ, മരണപ്പെട്ട കേന്ദ്ര സായുധസേനകളിലെയും ആസാം റൈഫിള്‍സിലെയും സേനാംഗങ്ങളുടെ ഭാര്യയ്‌ക്കോ ആശ്രിതര്‍ക്കോ, ധീരതാ അവാര്‍ഡുകള്‍ ലഭിച്ച വിമുക്ത കേന്ദ്ര സായുധസേനാ ഭടന്മാരുടെയോ, ആസാം റൈഫിള്‍സിലെ ഭടന്മാരുടെയോ ആശ്രിതര്‍/ഭാര്യ, ഗവണ്‍മെന്റ് സേവനത്തിനിടെ അംഗവൈകല്യം സംഭവിച്ചവരുടെ ആശ്രിതര്‍, ഓഫീസര്‍ റാങ്കിന് താഴെയുള്ള, വിമുക്ത കേന്ദ്ര സായുധസേനാ ഭടന്മാരുടെയോ, ആസം റൈഫിള്‍സിലെ ഭടന്മാരുടെയോ ആശ്രിതര്‍/ഭാര്യ എന്നിവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എന്‍ജിനിയറിങ്, മെഡിസിന്‍, ഡെന്റല്‍, വെറ്ററിനറി, ബി.ബി.എ, ബി.സി.എ, ബി.ഫാര്‍മ, ബി.എസ്‌സി. (നഴ്‌സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എം.ബി.എ., എം.സി.എ. എന്നീ പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്.

പുതിയ അപേക്ഷകരില്‍ പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി അല്ലെങ്കില്‍ തതുല്യം എന്നിവക്കുള്ള കുറഞ്ഞ പ്രവേശന യോഗ്യത 60 ശതമാനം മാര്‍ക്കാണ്. പുതുക്കിയ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് ഓരോ അക്കാദമിക് വര്‍ഷത്തിലും കുറഞ്ഞ മാര്‍ക്കായ 50 ശതമാനം ലഭിച്ചിരിക്കണം. ഒരു കുടുബത്തില്‍ രണ്ടു കുട്ടികള്‍ക്ക് വരെയാണ് സ്‌കോളര്‍ഷിപ് അനുവദിക്കുക. ദേശീയ സ്‌കോളര്‍ഷിപ് പോര്‍ട്ടലിലൂടെ വെബ് സൈറ്റില്‍ ഡിസംബര്‍ 15നകം അപേക്ഷിക്കണം.

റസല്‍

You must be logged in to post a comment Login