ഹൈദരാബാദ് ആസ്ഥാനമായുള്ള ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഇംഗ്ലീഷിലും വിദേശ ഭാഷകളിലും പി.എച്ച്.ഡി., എം.എ., ബി.എഡ്., ബി.എ. കോഴ്‌സുകള്‍ക്കും കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് മെയിന്‍ കാമ്പസിലും ഷില്ലോങ്, ലക്‌നൗ കാമ്പസുകളിലുമാണ് കോഴ്‌സ് നടത്തുന്നത്. ഫെബ്രുവരി 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ. ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം.
ബിരുദ കോഴ്‌സുകള്‍: ബിഎ ഓണേഴ്‌സ് (ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), ബാച്ചിലര്‍ ഇന്‍ കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, ബിഎഡ് ഇംഗ്ലീഷ്.
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍: എം.എഡ്., എം.എ. (ഇംഗ്ലിഷ്, ലിംഗ്വിസ്റ്റിക്‌സ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്), മാസ്റ്റേഴ്‌സ് ഇന്‍ കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്.
പി.ജി. ഡിപ്ലോമ: ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, അറബിക്.
പി.എച്ച്.ഡി.: ഇംഗ്ലീഷ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, ലിംഗ്വിസ്റ്റിക്‌സ് ആന്റ് ഫൊണറ്റിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ ആന്റ് വേള്‍ഡ് ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍, സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ സ്റ്റഡീസ്, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഹിന്ദി, അറബിക് ലിറ്ററേച്ചര്‍, ഫ്രഞ്ച് സ്റ്റഡീസ്, റഷ്യന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ലിറ്ററേച്ചര്‍.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. തിരുവനന്തപുരം, അഹമ്മദാബാദ്, അലഹാബാദ്, ആനന്ദ്, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ജയ്പൂര്‍. ജമ്മു, കൊല്‍ക്കത്ത, ലക്‌നൗ, മംഗലാപുരം, മുംബൈ, നാഗ്പൂര്‍, പാട്‌ന, പൂനെ, റാഞ്ചി, ഷില്ലോങ്, വിജയവാഡ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഓണ്‍ലൈനായി ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഫിനാന്‍സ് ഓഫീസറുടെ പേരില്‍ ഹൈദരാബാദില്‍ മാറാവുന്ന 500 രൂപയുടെ ഡി.ഡി. (പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 250 രൂപ) സഹിതം വേണം അപേക്ഷിക്കാന്‍.
ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. രണ്ടു മണിക്കൂറാണ് പ്രവേശന പരീക്ഷാ സമയം. ഓണ്‍ലൈനായി ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം. യോഗ്യത: ബി.എ. (ഓണേഴ്‌സ്)-പ്ലസ്ടു. എം.എ., എം.സി.ജെ.-55 ശതമാനം മാര്‍ക്കോടെ ബിരുദം.
എം.എ. (ഇംഗ്ലീഷ്, ഹിന്ദി)-ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മാസ്റ്റേഴ്‌സ് ഇന്‍ കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സ്- ലിംഗ്വിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ടീച്ചിങ് ഇന്‍ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ എം.എ.
ബി.എഡ് (ഇംഗ്ലീഷ്)-50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ ബി.എ. അല്ലെങ്കില്‍ എം.എ. 50 ശതമാനം മാര്‍ക്കോടെ ബി.എ. പാസായി അവസാന വര്‍ഷ എം.എ. പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിലാസം: കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്-500007. ഫോണ്‍:040-27689447 . വെബ്‌സൈറ്റ്: www.efluniverstiy.ac.in
ഡെറാഡൂണില്‍ ഫോറസ്ട്രി എം.എസ്‌സി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ആന്റ് എജ്യുക്കേഷന് കീഴിലുള്ള ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ എം.എസ്‌സി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. കൂടാതെ, പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ ആറിനകം ലഭിക്കണം. മേയ് 20 ന് ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
ഫോറസ്ട്രി, വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്, സെല്ലുലോസ് ആന്റ് പേപ്പര്‍ ടെക്‌നോളജി എന്നിവയിലാണ് കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് എംഎസ്‌സി കോഴ്‌സുകള്‍ നടത്തുന്നത്. സെല്ലുലോസ് ആന്റ് പേപ്പര്‍ ടെക്‌നോളജിക്ക് 20 സീറ്റും മറ്റു കോഴ്‌സുകള്‍ക്കു 38 സീറ്റുകള്‍ വീതവുമാണുള്ളത്.
എം.എസ്‌സി. ഫോറസ്ട്രി: കെമിസ്ട്രി, ബോട്ടണി, ജിയോളജി, മാത്തമറ്റിക്‌സ്, ഫിസിക്‌സ്, സുവോളജി എന്നിവയില്‍ ബി.എസ്‌സി. അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറിലോ ഫോറസ്ട്രിയിലോ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
എം.എസ്‌സി. വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫോറസ്ട്രി എന്നിവയില്‍ ബിരുദമാണു യോഗ്യത.
എം.എസ്‌സി. എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്: ഫോറസ്ട്രി, അഗ്രിക്കള്‍ച്ചര്‍, എന്‍വയോണ്‍മെന്റ് സയന്‍സ്, എന്‍ജിനിയറിങ് ബിരുദം നേടിയവര്‍ക്കും സയന്‍സ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
എം.എസ്‌സി. സെല്ലുലോസ് ആന്റ് പേപ്പര്‍ ടെക്‌നോളജി: കെമിസ്ട്രി ഒരു വിഷയമായി പഠിച്ചു ബിരുദം നേടിയവര്‍ക്കും കെമിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബി.ടെക് നേടിയവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. കോഴ്‌സിന്റെ രണ്ടാം വര്‍ഷം സഹറാന്‍പൂറിലെ സെന്‍ട്രല്‍ പള്‍പ് ആന്റ് പേപ്പര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും പഠനം.
യോഗ്യതാ പരീക്ഷയില്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ 50 ശതമാനം മാര്‍ക്കും സംവരണ വിഭാഗങ്ങള്‍ 45 ശതമാനം മാര്‍ക്കും നേടിയിരിക്കണം. കോഴ്‌സ് ഫീസ് 96,000 രൂപ. ഡെറാഡൂണ്‍, ജബല്‍പൂര്‍, ബംഗളൂരു, കൊല്‍ക്കത്ത, ചണ്ഡീഗഡ്, ന്യൂഡല്‍ഹി, ലക്‌നോ, ജോധ്പൂര്‍, സിംല, റാഞ്ചി, കോയമ്പത്തൂര്‍, ജോര്‍ഹട്ട് എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രങ്ങള്‍.
എഴുത്തുപരീക്ഷയില്‍ സയന്‍സ്, അരിത്തമാറ്റിക്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, കംപ്യൂട്ടേഷണല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, ഇന്റര്‍പ്രറ്റേഷന്‍ ഓഫ് ടേബിള്‍സ്, ഗ്രാഫ്, ജനറല്‍ നോളജ്, കറന്റ് അഫയേഴ്‌സ്, ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹെന്‍ഷന്‍, വൊകാബുലറി, ഗ്രാമര്‍, ഇഡിയംസ് എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ വരും. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ചോദ്യ പേപ്പറിന്റെ മാതൃക വെബ്‌സൈറ്റിലുണ്ട്. അപേക്ഷാ ഫീസ്: ഒരു കോഴ്‌സിന് 1,200 രൂപയാണ് അപേക്ഷാ ഫീസ്. ഒന്നിലധികം കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ അതിനനുസരിച്ചുള്ള ഫീസ് അടക്കണം.
ഓണ്‍ലൈനായി ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ചു വേണം അപേക്ഷാ ഫീസ് അടക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fridu.edu.in എന്ന വെബ്‌സൈറ്റ് കാണുക.
ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് 2019 ജനുവരിയില്‍ പ്രവേശനത്തിനായുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ 2018 ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കു മാത്രമാണ് അവസരം. 2019 ജനുവരി ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജനുവരി ഒന്നിനു മുമ്പോ 2007 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല.
പ്രവേശന പരീക്ഷക്കുള്ള ഫോമും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപക്കും എസ്.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിച്ചാല്‍ 555 രൂപക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഫോം ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാന്‍ഡാന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01578) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ഡി ഡി കത്ത് സഹിതം കമാന്‍ഡന്റിന് അയക്കണം. രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 ആണ് വിലാസം.
കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവര്‍ അപേക്ഷകള്‍ പൂരിപ്പിച്ച് മാര്‍ച്ച് 31ന് മുമ്പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ സാക്ഷ്യപ്പെടുത്തിയ കത്തും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പും അയക്കണം.
മദ്രാസ് ഐ.ഐ.ടിയില്‍ സമ്മര്‍ ഫെലോഷിപ്പ്
വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന അക്കാദമിക്ക് നിലവാരമുള്ള പഠന, ഗവേഷണ മേഖലകളുമായി ബന്ധപ്പെടുത്തുന്നതിന് ഐ.ഐ.ടി. മദ്രാസ് അവസരമൊരുക്കുന്നു. രണ്ടു മാസത്തെ ഈ സമ്മര്‍ ഫെലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്‍ഡും ലഭിക്കും. മൂന്നാം വര്‍ഷ ബി.ടെക്, ഒന്നാം വര്‍ഷ എം.ടെക്, എം.എസ്‌സി., എം.എ., എം.ബി.എ. കോഴ്‌സുകളില്‍ പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മേയ് 16ന് ആരംഭിക്കുന്ന കോഴ്‌സ് ജൂലൈ 15നു സമാപിക്കും. പ്രതിമാസം 6000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ്.
ഐ.ഐ.ടിയിലെ എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ്, സയന്‍സ് ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://sfp.iitm.ac.in എന്ന വെബ്‌സൈറ്റ് കാണുക.
ഐ.ഐ.ടികളില്‍ മാനേജ്‌മെന്റ് പഠനം
സാങ്കേതിക, ശാസ്ത്ര വിദ്യാഭ്യാസ മേഖലകളില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ.ഐ.ടികളില്‍ മാനേജ്‌മെന്റ് പഠനത്തിന് ഇപ്പോള്‍ അവസരം. മാനേജ്‌മെന്റ് അഭിരുചി പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (ക്യാറ്റ്) മികച്ച സ്‌കോര്‍ നേടിയവര്‍ക്കാണ് അഡ്മിഷന്‍ ലഭിക്കുക. ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖം, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ നടത്തിയാണ് തിരഞ്ഞെടുക്കുക.
ബോംബെ, ഡല്‍ഹി, കാണ്‍പുര്‍, ഖൊരഗ്പുര്‍, ചെന്നൈ, റൂര്‍ക്കി എന്നീ ഐ.ഐ.ടികളിലാണ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാം ഉള്ളത്. ഇതില്‍ ബോംബെ ഐ.ഐ.ടിയില്‍ മാസ്റ്റര്‍ ഓഫ് മാനേജ്‌മെന്റ് പ്രോഗ്രാമും മറ്റിടങ്ങളില്‍ എം.ബി.എ. പ്രോഗ്രാമുമാണ് ഉള്ളത്. ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷിക്കണം. ഫസ്റ്റ് ക്ലാസ് ബിരുദധാരികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
റസല്‍
thozhilvazhikal@gmail.com
You must be logged in to post a comment Login