സര്‍ഗവേദി


ക്യാമറ

വീടിന്റെ അകത്തളങ്ങളില്‍ അടിച്ചുവാരിക്കൊണ്ടിരിക്കുന്ന മകള്‍ ബാത്ത്റൂമില്‍ എന്തോ പരതുന്നതു കണ്ട അമ്മ മകളോട് : എന്താ മോളേ, ബാത്റൂമില്‍ തിരയുന്നത്?
മകള്‍ : അമ്മേ… ഞാന്‍ ഏട്ടന്‍ ഇവിടെ ഒളിക്യാമറ വച്ചിട്ടുണ്ടോ എന്ന് നോക്കുകയാണ്.

സ്തുതി

ആശുപത്രിക്കിടക്കയില്‍ ആ വൃദ്ധയുടെ ഞെരുക്കം നിലച്ചപ്പോള്‍ ഡോക്ടര്‍ വന്ന് മരണം സ്ഥിരീകരിച്ചു.
ഇതു കണ്ടു നിന്നിരുന്ന മകന്‍ മനസ്സില്‍ മന്ത്രിച്ചു.
“ദൈവത്തിന് സ്തുതി! എന്റെ ജോലിഭാരം കുറച്ചതിന്.”

കെട്ടുകള്‍

ഗോവണിയില്‍ നിന്ന്

തെന്നി വീണപ്പോഴാണ്
ജീവനുള്ള പല്ല്
മൂന്നു ചുറ്റും ചുറ്റി
പുരയുടെ ഓടി•ല്‍
വലിച്ചെറിഞ്ഞത്
ജീവിതത്തില്‍
ആദ്യത്തെ നഷ്ടം
അതായിരുന്നു..

വാക്കുകളിലെ വിടവ്
വളരുന്നതും കാത്ത്
കണ്ണാടിയില്‍ രൂപം
നോക്കിയിരിക്കും…
എന്റെ പ്രതിരൂപത്തിന്
ദൈന്യത നിറഞ്ഞ
ക്രൂരമുഖം…
നഷ്ടത്തെയോര്‍ത്ത്
വിലപിക്കുന്ന
കണ്ണുനീര്‍ തുള്ളികള്‍
വളഞ്ഞു പുളഞ്ഞ,
ജീവിതത്തിനും
ഒരുനേര്‍ രേഖയായ്…

വക്കുടഞ്ഞ പാത്രം
വിശന്നു കരയുമ്പോള്‍
വീണ്ടും വീണ്ടും
അടുപ്പില്‍ തിളച്ചു
കൊണ്ടിരിക്കുന്ന
വെള്ളത്തിനറിയാം…

കുറെ കാലമായി
നടന്നു തളര്‍ന്ന
എന്റെ കാലുകള്‍
കെട്ടിയിടാന്‍-
സമയമായി…!?

നനയാത്ത ഓര്‍മ്മ

പള്ളിമൂലയില്‍
ഓരം പറ്റിയിരുന്നു
ഞാന്‍
കൊഴിഞ്ഞു വീണ
ഓര്‍മകളെ
പെറുക്കാന്‍

കര്‍ക്കിടകനാളില്‍
തൂമ്പയില തലയില്‍ വച്ച്
സ്ളൈറ്റ് പൊട്ട് സഞ്ചിയിലാക്കി
ചോറ്റു പാത്രവും തൂക്കി
വലിഞ്ഞു നടന്നു.

ഇല്ലത്ത് വീട്ടിനുമുന്നില്‍
ചെളിനിറഞ്ഞ കുഴിയില്‍
ഞാന്‍ ഒഴുക്കിയ
കടലാസു വഞ്ചി
ഇടിമിന്നല്‍ പേടിച്ച്
കമ്പിളിക്കുള്ളില്‍
ചുരുണ്ടുകിടന്ന
ചാപ്പപ്പുര

ബാലവാടിക്കരികില്‍
പുളിയച്ചാര്‍ തിന്ന
ചാപ്പപ്പീടിക

ശൂന്യമായ നന്നങ്ങാടിയില്‍
എന്റെ
ഓര്‍മകളെ
പെറുക്കിയിട്ടു.

You must be logged in to post a comment Login