കുറ്റവാളിയാണു ഞാന്‍. എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ? നോക്ക് എന്റെ ശരീരം. മുഴുവന്‍ വ്രണമാണ്. റബ്ബില്‍ നിന്നും ഒളിച്ചോടാന്‍ നോക്കിയപ്പോള്‍ കിട്ടിയ ശിക്ഷ. ഈ ലോകത്തു ആരെയാണ് പുണ്യാത്മാവെന്നു വിളിക്കുക?
പുല്ലമ്പാറ ശംസുദ്ദീന്‍
കുറ്റവാളിയാണു ഞാന്‍. എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ? നോക്ക് എന്റെ ശരീരം. മുഴുവന്‍ വ്രണമാണ്. റബ്ബില്‍ നിന്നും ഒളിച്ചോടാന്‍ നോക്കിയപ്പോള്‍ കിട്ടിയ ശിക്ഷ. ഈ ലോകത്തു ആരെയാണ് പുണ്യാത്മാവെന്നു വിളിക്കുക?
ഖളിര്‍ നബി(അ)യുടെ പുഞ്ചിരി പൌര്‍ണ്ണമി പൂനിലാവുപോലെ പരന്നൊഴുകി. ആ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കെ അദ്ദേഹം പറഞ്ഞു:
“ലുഖ്മാനെ ഖുതുബായി തെരഞ്ഞെടുത്തിരിക്കുകയാണ് അല്ലാഹു. ഇന്നു മുതല്‍ ഔലിയാക്കളുടെ നേതാവാണ് അങ്ങ്. ഇതുവരെ ഉണ്ടായിരുന്നയാള്‍ പരലോകം പൂകി. ഇനി താങ്കള്‍. ഉടനെ മക്കയിലെത്തണം. മയ്യിത്തു നിസ്കാരത്തിനു നേതൃത്വം നല്‍കേണ്ടത് താങ്കളാണ്.
“ഈ സിറിയയില്‍ നിന്നങ്ങനെ ഉടനെ മക്കയിലെത്തും.” – ലുഖ്മാന്‍.
വിഷമിക്കേണ്ട.
അതിന് കഴിവുള്ളവനാണ് അല്ലാഹു. ഇപ്പോള്‍ താങ്കള്‍ ഖുതുബ് കൂടിയാണല്ലോ. ഖുതുബുകള്‍ക്ക് അല്ലാഹു ആ കഴിവ് കൂടി നല്‍കിയിട്ടുണ്ട്.
“അപ്പോള്‍ ഞാനെന്തു വേണം.”
‘ഇസ്മുല്‍ അഅ്ളം ഉച്ചരിച്ചുകൊണ്ട് ഒന്നു കണ്ണടക്കുകയേവേണ്ടൂ. എത്തേണ്ടിടത്ത് എത്തിക്കൊള്ളും.”
ലുഖ്മാന്‍(റ)വിന് അതൊക്കെ സാധ്യമായിരുന്നു. മക്കയിലെത്തിയപ്പോള്‍ ഔലിയാക്കളുടെ ഒരു വന്‍സദസ്സുതന്നെ. പുതിയ ഖുതുബിനെയും കാത്തിരിക്കുകയായിരുന്നു അവര്‍. ലുഖ്മാന്‍ (റ) എത്തുമ്പോഴേക്ക് മയ്യിത്ത് പൊതിഞ്ഞുകഴിഞ്ഞിരുന്നു. പിന്നെ നിസ്കാരം. ഉടനെ ഖബറടക്കവും. പ്രാര്‍ത്ഥനകള്‍ക്കു ശേഷം പുതിയ ഖുതുബിന്റെ അധ്യക്ഷതയില്‍ ഔലിയാക്കളുടെ സമ്മേളനം നടന്നു.
നേതാവാണെങ്കിലും ഫഖീറാണ് ലുഖ്മാന്‍( ((റ). ഉദ്ദേശിക്കുന്നിടത്തു ഉദ്ദേശിക്കുമ്പോള്‍ എത്തുന്ന ഫഖീര്‍. തോളില്‍ ഒരു മാറാപ്പും തൂക്കി ഒട്ടും മതിപ്പ് തോന്നാത്ത ഒരു വേഷം. ആളുകള്‍ക്ക് കല്ലെറിയാനും കളിയാക്കാനും ഇതൊക്കെ ധാരാളം. അവര്‍ക്കറിയില്ല, സര്‍വ്വാധിനാഥനായ റബ്ബിന്റെ ഖുതുബിനെയാണ് ദ്രോഹിക്കുന്നതെന്ന്.
റബ്ബിന്റെ സൃഷ്ടികളെ പരിഹസിക്കുന്നവരാണ് പരമ പാമരന്മാര്‍. അവര്‍ ദ്രോഹിക്കുന്നത് സ്രഷ്ടാവിനെയാണെന്ന് അവര്‍ അറിയുന്നില്ല. ഓരോ സൃഷ്ടിപ്പിനു പിന്നിലും അല്ലാഹുവിന് മഹത്തായ ലക്ഷ്യങ്ങളുള്ളതും ഇവര്‍ക്കറിയില്ല. ഇവരാണ് തുറന്ന് കണ്ണുകളുള്ള അന്ധ•ാര്‍.
***
അന്തരീക്ഷം നല്ല ചൂടുണ്ട്. കഠിനമായ ദാഹം തോന്നുന്നു. പതിവില്ലാത്ത വിധം തൊണ്ട വരളുന്നു. ഒന്നിരിക്കാന്‍ എവിടെയും തണലില്ല.
അപ്പോഴാണ് ഒരു പിന്‍വിളി.
“യേ, ലുഖ്മാന്‍ ഒന്നു നില്‍ക്കൂ.”
തിരിഞ്ഞുനോക്കിയപ്പോള്‍ ഹൃദ്യമായ പുഞ്ചിരിച്ചുകൊണ്ട് ഒരു വൃദ്ധന്‍. പരമ ഭക്തനാണ് ഒറ്റനോട്ടത്തില്‍ തന്നെ. കൈയിലൊരു വടിയും തസ്ബീഹുമുണ്ട്.
“ആവശ്യം വന്നാല്‍ ഖുതുബിനെന്താ ചോദിച്ചൂടെ. ആഗതന്‍ ചോദിച്ചു.
“എന്താവശ്യം?”
“ഇങ്ങനെ ദാഹിച്ചു തളര്‍ന്നു നില്‍ക്കണോ?”
“ദാഹം എന്റെ റബ്ബ് തന്നത്. അതവന്‍ തന്നെ എടുത്തോളും.”
“ആ ഉറപ്പിലാണല്ലേ, അതാണ് ഞാന്‍ വന്നത്.”
“എന്തിന്?”
“താങ്കളുടെ ദാഹം മാറ്റാന്‍ തന്നെ.”
കൈയ്യിലിരുന്ന വെള്ളപ്പാത്രം ലുഖ്മാന്‍ (റ)വിന്റെ മൂന്നിലേക്കു നീട്ടി; തിളങ്ങുന്ന ഒരു സ്വര്‍ണ്ണപാത്രം നിറയെ ഒരു വിശിഷ്ട പാനീയം.
“കുടിച്ചോളൂ ലുഖ്മാന്‍.”
അയാള്‍ ധൃതികാട്ടി.
“എന്താണിത്?”
“ഖുതുബുകള്‍ക്ക് അല്ലാഹു കൊടുക്കുന്നതാ. സ്വര്‍ഗീയ പാനീയം. എന്താ ഒരു ആശങ്ക.”
“ഇതു സ്വര്‍ണത്തളികയല്ലേ.?”
“അതെ.”
“മദ്യത്തിന്റെ മണവുമുണ്ടല്ലോ.”
“എല്ലാ മനുഷ്യരെയും പോലെയാണോ ഖുതുബ്? അവര്‍ക്കവന്‍ തോന്നിയത് കൊടുക്കും. അതറിയാത്ത ആളല്ലല്ലോ ലുഖ്മാന്‍.”
“ലുഖ്മാന്‍ (റ)വന്നയാളെ തുറിച്ചു നോക്കി. ഉടനെ ചോദിച്ചു.
“താങ്കള്‍ ആരാണ്?”
“ഇതെന്തു ചോദ്യമാണ് ലുഖ്മാന്‍! നിങ്ങള്‍ക്കൊന്നുമറിയില്ലേ?”
“ശരി, അല്ലാഹുവിന്റെ ദാസ•ാര്‍ ചോദിക്കുന്നതെന്തും അവന്‍ നിവര്‍ത്തിച്ചു തരുമെന്നു നിങ്ങള്‍ക്കറിയാമല്ലോ?”
“എനിക്കറിയാം.”
“എന്നാല്‍ നില്‍ക്കൂ.”
ലുഖ്മാന്‍ (റ) അല്ലാഹുവിനോടു പറഞ്ഞു: “നീ തന്ന ദാഹം ഞാന്‍ പൊറുക്കാം. ദാഹിച്ചു മരിച്ചാലും. എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ എനിക്കിപ്പോള് വലിയ പ്രശ്നം അതല്ല. നീ ശപിച്ച ഒരുത്തനുണ്ടല്ലോ. അവനെ നീ എന്നോടടുപ്പിക്കരുത്. ആ ഇബ്ലീസിനെ.”
വന്നയാള്‍ ഞെട്ടി. അപ്രതീക്ഷിത ആഘാതം പോലെയായി അയാള്‍ക്ക് ആ പ്രാര്‍ത്ഥന. അയാള്‍ തിരിഞ്ഞോടി.
“ഞാന്‍ തോറ്റു ലുഖ്മാന്‍, ഞാന്‍ തോറ്റു.” എന്നു പറഞ്ഞാണ് ഓട്ടം.
“അല്‍ഹംദുലില്ലാഹ്!
ലുഖ്മാന്‍ സമാധാനിച്ചു.
ദാഹം കെട്ടു. അപ്പോ അതൊരു പരീക്ഷണമായിരുന്നു. നീരൊഴുക്കുള്ള ഒരു മലഞ്ചെരുവിലാണിപ്പോള്‍. വെള്ളം കുടിച്ചു. വുളു ചെയ്ത് നിസ്കരിച്ചു. നന്ദിയുടെ സുജൂദുകള്‍.
കുറെ നടന്നു ചെന്നപ്പോള്‍ ഘോരവനം. ജലത്തില്‍ വീണ മത്സ്യത്തെപ്പോലെ മനസ്സ് സന്തോഷത്തിലാണ്ടു. വള്ളിക്കുടിലുകള്‍ വകഞ്ഞുമാറ്റി മുന്നോട്ടു നടന്നു. ഖുതുബിന്റെ വരവറിഞ്ഞു പക്ഷികള്‍ പാട്ടുപാടി. ക്രൂരമൃഗങ്ങളും വിഷജന്തുക്കളും വഴിമാറി. അല്ലാഹുവിന്റെ പ്രിയപ്പെട്ടവനാണു ലുഖ്മാന്‍(റ). പ്രപഞ്ചത്തിന്റെ കരുത്തുറ്റ ആണി. അല്ലാഹുവിനെ സ്നേഹിക്കുന്നവരെ എല്ലാ ജീവികളും ആദരിക്കും.
കുറെ നടന്നു ചെന്നപ്പോള്‍ വള്ളിക്കുടിലുകള്‍ക്കിടയില്‍ ഒരു മനുഷ്യന്‍. കാടുവള്ളികളും മുള്‍പടര്‍പ്പുകളും അദ്ദേഹത്തെ പൊതിഞ്ഞു കിടക്കുന്നു. ഇലാഹി സ്മരണയില്‍ മുഴുകിയിരിക്കയാണ്.
സന്തോഷത്തോടെ സലാം ചൊല്ലി. സലാം മടക്കിക്കൊണ്ടദ്ദേഹം ചോദിച്ചു:
“ആരാ?”
“ഒരു ഫഖീറാണ്.”
“ഫഖീറ•ാര്‍ക്ക് കാട്ടിലെന്താ?”
“അല്ലാഹുവിനിഷ്ടപ്പെട്ടവരെ കാണാനുള്ള ചുറ്റലിലാ.”
” അതിനെന്തിനാ കാടുചുറ്റുന്നത്?”
“അങ്ങയെപോലുള്ള പുണ്യാത്മാക്കളെ കാണാന്‍.
ഇതുകേട്ട് അദ്ദേഹം ഒന്നു ഞെട്ടി.
“ഞാന്‍ പുണ്യാത്മാവോ? ഞാനോ, ആരു പറഞ്ഞു?
കുറ്റവാളിയാണു ഞാന്‍. എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ? നോക്ക് എന്റെ ശരീരം. മുഴുവന്‍ വ്രണമാണ്. റബ്ബില്‍ നിന്നും ഒളിച്ചോടാന്‍ നോക്കിയപ്പോള്‍ കിട്ടിയ ശിക്ഷ. ഈ ലോകത്തു ആരെയാണ് പുണ്യാത്മാവെന്നു വിളിക്കുക അതു റബ്ബിന്റെ നിശ്ചയമല്ലേ? അല്ലാഹുവിന്റെ സത്വം പരലോകത്തു വച്ചു കാണുംവരെ എങ്ങനെ ഉറപ്പിക്കാനാണിതൊക്കെ?”
“അങ്ങയുടെ വ്രണം മാറാന്‍ ഞാന്‍ മരുന്നു തരട്ടെ.”
“ആദ്യം എന്റെ ഹൃദയത്തിലെ വ്രണങ്ങള്‍ ചികിത്സിക്കൂ. അതു കഴിഞ്ഞു മതി മറ്റുള്ളതൊക്കെ.”
അദ്ദേഹം ലുഖ്മാന്‍ (റ)വെ തന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ടു ചോദിച്ചു: “എന്നെ പരീക്ഷിക്കുകയാണല്ലേ?”
“അല്ല, ഞാന്‍ കാര്യമായിട്ട് ചോദിച്ചതാ.
താങ്കളെ എനിക്കു കാട്ടിത്തന്ന അല്ലാഹുവിനാണ് സര്‍വ്വ സ്തുതികളും. ഇനി ഞാന്‍ പൊയ്ക്കോട്ടെ” ലുഖ്മാന്‍ (റ) ചോദിച്ചു.
“അങ്ങനെ അങ്ങു പോയാലോ? എനിക്കെന്തെങ്കിലും ഉപദേശം?”
“ഞാനെന്ത് പറയാനാ.”
“അനുഭവമാണ് പാഠം. അത് പറഞ്ഞാല്‍ മതി.”
“കഴിവതും ജനങ്ങള്‍ക്ക് മുമ്പില്‍ അത്ഭുതങ്ങള്‍ കാട്ടാതിരിക്കുക. അത് കണ്ടാല്‍ അവര്‍ നമ്മെ സ്വൈരം കെടുത്തും.”
“താങ്കളുടെ ഉപദേശം ഞാന്‍ ശിരസ്സാവഹിക്കുന്നു. നമ്മളിപ്പോള്‍ പരസ്പരം ഗുരുവും ശിഷ്യനുമായി. അല്‍ഹംദുലില്ലാഹ്!”
ലുഖ്മാന്‍(റ) നടന്നു.
തുടരും
You must be logged in to post a comment Login