കലക്കിക്കളയുന്ന സത്യം
നന്മയും തിന്മയും കൂട്ടിക്കലര്‍ത്തരുത്. രണ്ടുംകൂടി ഒരുപോലെ ഒരാളില്‍ ഉണ്ടാവില്ല. ഒന്നുകില്‍ നന്മ കൂടുതലാവും. അപ്പോള്‍ തിന്മ സ്ഥിരമായുണ്ടാകില്ല. അതല്ലെങ്കില്‍ തിന്മയേറിയ ജീവിതമാവും. നന്മയുടെ ലാഞ്ചന എവിടെയെങ്കിലുമൊക്കെയുണ്ടാവും. സത്യസന്ധരായി വേഷമിടുന്നവര്‍ പെരുമാറ്റ രീതികളും ജീവിത ശൈലികളുംകൊണ്ട് പല കള്ളത്തരങ്ങളെയും ജനങ്ങള്‍ക്കുമുമ്പില്‍ മറച്ചുപിടിക്കുന്നു. അല്ലെങ്കില്‍ അവ സത്യമാണെന്ന് തോന്നിപ്പിക്കുന്നു. അറിവുള്ളവര്‍ ഇല്ലാത്തവരെ പിഴപ്പിക്കുന്നത് ഇങ്ങനെയാണ്. ഖുര്‍ആന്റെ താല്‍പര്യം കാണുക: ‘സത്യത്തെ അസത്യവുമായി നിങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്. അറിഞ്ഞുകൊണ്ട് സത്യത്തെ(യാഥാര്‍ത്ഥ്യത്തെ) മറച്ചുവെക്കുകയുമരുത്’ (സൂറത്തുല്‍ബഖറ/ 142). ശരിയും തെറ്റും ഒന്നല്ല. സത്യവും കളവും ഒരു […]