ചെറുത്തുനില്‍പ്പിന് ഒരാമുഖം
ഇബ്രാഹിം അബൂസുറയ്യ, ഒരു ചിത്രമാണ്. വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകള്‍. നാലുവിരലുകള്‍ അതിജയത്തിന്റെ മുദ്രയാല്‍ ആകാശം തൊടുന്നു. വിരിഞ്ഞ ൈകകള്‍ക്കിടയില്‍ മുഖം. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. കൂട്ടുപുരികത്തിന് താഴെ ഒരു വംശത്തിന്റെ അവസാനിക്കാത്ത കൊടുംവേദനകളെ ദഹിപ്പിച്ച, എന്തിന് എന്ന് മനുഷ്യരാശിയോട് ചോദ്യം തൊടുക്കുന്ന നിസ്സഹായമെങ്കിലും ക്ഷമിക്കാത്ത കണ്ണുകള്‍. മരണമുഖത്ത് മാത്രം, ധീരനായ മനുഷ്യനില്‍ സംഭവിക്കുന്ന നിര്‍ഭാവം. ഉടല്‍ മറച്ച് കറുത്ത ബനിയന്‍. മുകളിലെ ആകാശം പോലെ നരച്ച […]