ഹോസ്പിറ്റാലിറ്റി ജെ.ഇ.ഇ.: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
അതിഥിസല്‍ക്കാര മേഖലയിലും ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ രൂപപ്പെടുത്തിയെടുക്കുന്ന ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി.എസ്‌സി. ത്രിവത്സര പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഈ കോഴ്‌സ് ആറ് സെമസ്റ്ററുകളിലായിട്ടാണ് നടത്തുന്നത്. പ്രവേശനം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (എന്‍.സി.എച്ച്.എം.സി.ടി.)യില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ്. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥാപനങ്ങളിലും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിലും കോഴ്‌സ് നടത്തിവരുന്നു. […]