നരകത്തിലെ ‘നിസ്സാര’ നാളുകള്‍
ജൂതന്മാരില്‍ ചിലരെങ്കിലും സ്വന്തം പ്രവൃത്തികളില്‍ അപാകമുണ്ടെന്ന് അറിയുന്നവരായിരുന്നു. നരകം താണ്ടേണ്ടിവരും എന്നവര്‍ക്കറിയാമായിരുന്നു. പ്രവാചകന്മാരെ തള്ളിയതും കൊന്നതും വേദഗ്രന്ഥങ്ങള്‍ മാറ്റിത്തിരുത്തിയതുമൊക്കെ മനസിലുണ്ട്. എന്നിട്ടും അവര്‍ പശ്ചാതപിച്ചില്ല. നരകത്തില്‍ പോവേണ്ടിവരും. പക്ഷേ അതു വെറും എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം- ഇതായിരുന്നു അവരുടെ ഊഹം. അവര്‍ പരസ്പരം പറഞ്ഞു: നരകം ഞങ്ങളെ സ്പര്‍ശിക്കുകയാണെങ്കില്‍ തന്നെ ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും. ‘നബിയേ ചോദിക്കുക: അല്ലാഹുവുമായി വല്ല കരാറും നിങ്ങളുണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു കരാര്‍ ലംഘിക്കുകയില്ല. അതല്ല അല്ലാഹുവിന്റെ പേരില്‍ ഇല്ലാത്തത് പറയുകയാണോ നിങ്ങള്‍?'(സൂറത്തുല്‍ […]