1412

ഉള്ളിലുള്ളതിന്റെ ഓര്‍മകള്‍

ഉള്ളിലുള്ളതിന്റെ ഓര്‍മകള്‍

നമ്മുടെ ഉണ്മയെ മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഫിത്വ്റ. നിവര്‍ന്ന് നില്‍ക്കലും ഇരു പാദങ്ങളില്‍ നടക്കലും പ്രത്യേക രീതിയില്‍ ഭക്ഷണം കഴിക്കലും എല്ലാം നമ്മുടെ പ്രകൃതമാണ്. ഇവക്കൊന്നും നമുക്ക് പ്രയാസമില്ല. എന്നാല്‍ ഫിത്വ്റ ഇവ മാത്രമല്ല. നമ്മുടെ ഹൃദയത്തെയും തലച്ചോറിനെയും സംബന്ധിക്കുന്ന ചിലത് കൂടി ഉള്‍ക്കൊള്ളുന്നുണ്ടത്. വളരെ സമഗ്രമായ ഒരു അറിവാണത്. ഇത് ദൈവിക കരുണയുടെ ഒരു മാനിഫെസ്റ്റേഷന്‍ കൂടിയായാണ് നാം വിശ്വസിക്കുന്നത്. മനുഷ്യ വംശത്തിന് വളരെ പ്രധാനമായ ഒരു ദൗത്യം നല്കപ്പെട്ടതായും നാം വിശ്വസിക്കുന്നു. ഈ ഭൂമിയുടെ […]

മലബാറിലെ മതംമാറ്റങ്ങള്‍

മലബാറിലെ മതംമാറ്റങ്ങള്‍

ടിപ്പുവിന്റെ കാലത്ത് തുടങ്ങി 1921ല്‍ ബ്രിട്ടീഷുകാരുടെ കാലം വരെ നീണ്ട മലബാറിലെ മാപ്പിളമാരുടെ സമരങ്ങളെ കുറിച്ച് നിരവധി തിസീസുകള്‍ നമുക്ക് മുമ്പിലുണ്ട്. ചൂഷണങ്ങളും അവഗണനകളുമാണ് ഈ സമരങ്ങളുടെ മുഖ്യ ഹേതുവെന്നത് മനസ്സിലാക്കാനൊരു പ്രയാസവുമുണ്ടാവില്ല. മൈസൂരിയന്‍ ഭരണത്തില്‍, അവരുടെ റവന്യൂപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് നാട്ടിലെ നികുതി പിരിക്കുന്ന മൂപ്പന്‍മാരായ അത്തന്‍ കുരിക്കളും മണത്തല മൂപ്പനുമൊക്കെ ടിപ്പുസുല്‍ത്താനെതിരെ സമരം നയിച്ചത്. നികുതി പിരിവില്‍ തങ്ങളനുഭവിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിലായിരുന്നു ഈ സമരങ്ങള്‍. അതോടൊപ്പം ടിപ്പുവിനെതിരൊയ നീക്കങ്ങളും ഈ സമരത്തിനുണ്ടായിരുന്നു. മണത്തല മൂപ്പന്‍ […]

നല്ലവന്‍ പക്ഷേ, നേരറിഞ്ഞില്ല

നല്ലവന്‍ പക്ഷേ, നേരറിഞ്ഞില്ല

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അര്‍പ്പണമനസ്സോടെ ജീവിതം ഉഴിഞ്ഞു വെക്കുന്ന സാമൂഹിക പ്രവര്‍ത്തകരുണ്ട്. അവരില്‍ പലരും ഇസ്ലാംമത വിശ്വാസികളൊന്നുമായിരിക്കില്ല. ജീവിതകാലത്തു ചെയ്ത സാമൂഹിക സേവനങ്ങളിലൂടെ മരണാനന്തരവും അവര്‍ സ്മരിക്കപ്പെടുന്നു, തലമുറകള്‍ അവരോട് കടപ്പാടുള്ളവരായിത്തീരുന്നു. ഇസ്ലാം സ്വീകരിച്ചില്ലെന്ന കാരണം കൊണ്ട് അത്തരം സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് പാരത്രിക ലോകത്ത് പ്രതിഫലം നിഷേധിക്കുന്നത് എന്തുനീതിയാണ്? ‘അവിശ്വാസികള്‍ അനുവര്‍ത്തിച്ച കര്‍മങ്ങളിലേക്കു നാം തിരിയുന്നതും അവ വിതറപ്പെട്ട ധൂളിപോലെയാകുന്നതുമാണ്'(ഫുര്‍ഖാന്‍/23) എന്ന ഖുര്‍ആനിക ആശയത്തെ നാം എങ്ങനെ കാണും? പ്രസക്തമായ ചോദ്യമാണിത്. ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. സൈദ് മറ്റൊരാളെ ഒരു […]