മാധ്യമം തൊടുത്ത ബൂമറാംഗ്
ഓര്‍മ ഒറ്റപ്രമേയമല്ല. വ്യക്തികളുടെ ഓര്‍മയല്ല സമൂഹത്തിന്റെ ഓര്‍മ. അതല്ല, ആള്‍ക്കൂട്ടത്തിന്റെ ഓര്‍മ. ഓര്‍മ ഒരു സ്വതന്ത്ര പ്രമേയവുമല്ല. ഓര്‍മകള്‍ നിര്‍മിതങ്ങളാണ്. ഓര്‍മകള്‍ സ്വാധീനത്തിന് വിധേയവുമാണ്. ഓര്‍മകളെക്കുറിച്ചല്ല, അവയുടെ രാഷ്ട്രീയത്തെ കുറിച്ചല്ല പക്ഷേ, ഈ ചൂണ്ടുവിരല്‍. അതിലേക്ക് വരും മുന്‍പ് നിങ്ങളുടെ ഓര്‍മയെ ഒട്ടും വിദൂരത്തിലല്ലാത്ത, അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ലാത്ത ഒരു സമീപ ഭൂതകാലത്തിലേക്ക് ക്ഷണിക്കുകയാണ്. പോയ രണ്ടാണ്ടുകളില്‍ ഈ ലോകം ജീവിച്ച ജീവിതത്തിലേക്കാണ് നിങ്ങളിപ്പോള്‍ ജാഗ്രതയോടെ ഓര്‍മകളെ തുറന്നുവിടേണ്ടത്. കൊവിഡായിരുന്നു. ലോകം ഭയന്നുപോയ കാലം. ആദ്യമായാണല്ലോ ഈ […]