കുങ്കുമപ്പൂപോലുള്ള മനസ്സ്
മുരീദ് അബൂയസീദുല്‍ ബസ്ത്വാമി(റ) ഹമദാന്‍ പട്ടണത്തില്‍ നിന്ന് ലേശം കുങ്കുമം വാങ്ങി. ജ•നാടായ ബസ്ത്വാമിലെത്തി കുങ്കുമപ്പൊതി അഴിച്ചുനോക്കിയപ്പോള്‍ അതിനകത്ത് രണ്ട് ഉറുമ്പുകള്‍ വെപ്രാളപ്പെടുന്നു. ഹമദാനിലെ കൂട്ടുകുടുംബത്തെക്കാണാതെ വെപ്രാളപ്പെടുകയായിരിക്കും അവ എന്ന് വിചാരിച്ച് ഖിന്നനായി ബസ്ത്വാമി ആ ഉറുമ്പുകളെ ഹമദാനില്‍ കൊണ്ടുവിടാനായി മാത്രം തിരിച്ചുപോയി. വിശുദ്ധ ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറതുല്‍ ഫാതിഹ പാരായണം ചെയ്തുകൊണ്ടാണ് ഗുരു സംസാരം ആരംഭിച്ചത്. ഈ അധ്യായത്തെക്കുറിച്ച് പലപ്പോഴും ഗുരു സംസാരിക്കാറുണ്ട്. സാധകന്റെ ചുണ്ടില്‍ സദാസമയവും ഈ സപ്തവാക്യങ്ങള്‍ ഒരു പ്രാര്‍ത്ഥനയായി ഉണ്ടാവണമെന്ന് […]