സഹോദരിമാര്‍ക്ക് പിണക്കം തോന്നരുത്. ശീര്‍ഷകം കണ്ട് ശുണ്ഠിപിടിക്കരുത്. സദുദ്ദ്യേത്തോടെ ചോദിക്കുകയാണ്
സ്ത്രീകള്‍ക്ക് അധികാരം വേണോ ഭര്‍ത്താവിനെക്കാള്‍? ഭര്‍ത്താവിനെക്കാള്‍ വേണ്ട, ഭര്‍ത്താവിന്‍റെയത്ര വേണമെന്ന് ഒത്തുതീര്‍പ്പിലെത്തിയേക്കും സമത്വവാദികള്‍. എന്നാല്‍ അതും വേണോ?
നാരികള്‍ നാടു വാഴുന്ന കാലത്ത് ഇങ്ങനെ ഒരു അഭിപ്രായം തന്നെ പിന്തിരിപ്പനായി കരുതുന്നവരുണ്ടാകും. പക്ഷേ, അധികാരി ആണാവുന്നതല്ലേ ആശാസ്യം?
നാട്ടിലെന്നല്ല വീട്ടിലും അമിതാധികാരം പെണ്ണിനുണ്ടായാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും.
ഒരു വിവാഹ മോചനത്തെത്തുടര്‍ന്നുള്ള മധ്യസ്ഥ ചര്‍ച്ചയിലാണ് കൂവുന്ന ഒരു പിടയെ കണ്ടത്. ആ വിവാഹമോചനം തന്നെ ഉമ്മയുടെ അധികാര പ്രയോഗത്തെത്തുടര്‍ന്നാണെന്നു കേട്ടിരുന്നു. കേട്ടതു ശരി എന്നു തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. മകനിപ്പോള്‍ മൂന്നാമത്തെ ഭാര്യയാണ്. രണ്ടുപേര്‍ ദിവസങ്ങള്‍ കൊണ്ടു സ്ഥലം വിട്ടു.
സ്വീകരണ മുറിയിലെ ചര്‍ച്ച ഇടക്കിടെ സ്തംഭിച്ചു കൊണ്ടിരുന്നു. കാരണം ഗൃഹനാഥന്‍ മറുപടി പറയേണ്ട ഓരോ ചോദ്യമുണ്ടാവുന്പോഴും അദ്ദേഹം അടുക്കളയിലേക്കു പോയിക്കൊണ്ടിരുന്നു.
കാര്യം വ്യക്തം, തീരുമാനമൊക്കെ ഭാര്യയുടേതാണ്. അവര്‍ പറയുന്നത് അദ്ദേഹം ഞങ്ങളെ കേള്‍പ്പിക്കുന്നു എന്നു മാത്രം.
ഇതേറെ തുടര്‍ന്നപ്പോള്‍ സഹികെട്ട, ശുണ്ഠിക്കാരനായ ഒരു കാരണവര്‍ പറഞ്ഞു നീ അവിടെ പ്പോയിരുന്ന് അവളെ ഇങ്ങോട്ടു വിട്.
തിരിച്ചു പോരുന്പോള്‍ അവരെ പരിചയമുള്ള ആള്‍ പറഞ്ഞു ഉസ്താദ് ഉണ്ടായതു കൊണ്ടാണ്. ഇല്ലെങ്കില്‍ അവള്‍ തന്നെയാണ് ചര്‍ച്ചക്ക് വരിക. കഴിഞ്ഞ രണ്ടു പ്രാവശ്യം ഞങ്ങള്‍ കൂടിയപ്പോഴും കാര്യം പറഞ്ഞതൊക്കെ അവളായിരുന്നു.
പാവം, ഭര്‍ത്താവിനെയോര്‍ത്തു സഹതാപം തോന്നി. പ്രശ്നങ്ങളില്‍ കൂടിയാലോചന നല്ലതാണ്. നാട്ടുകാര്യമായാലും വീട്ടുകാര്യമായാലും മുശാവറ ഭാര്യയോടും മുതിര്‍ന്ന മക്കളോടുമൊക്കെ നല്ലതുതന്നെ. ഹുദയ്ബിയ്യ സന്ധി ഘട്ടത്തില്‍ നബി(സ) ഭാര്യ ഉമ്മുസലമ(റ)യോടു കൂടിയാലോചിച്ചിരുന്നു.
പക്ഷേ, അഭിപ്രായമാണ് അവരില്‍ നിന്നുണ്ടാവേണ്ടത്. അധികാരി ഭര്‍ത്താവു തന്നെയാവണം. തീരുമാനം അവന്‍റേതു തന്നെയാവണം. അതാണു നല്ലത് ആണിനും പെണ്ണിനും കുടുംബത്തിനും സമൂഹത്തിനും.
നിങ്ങളുടെ ഭരണാധികാരികള്‍ നല്ലവരും ധനികര്‍ ധര്‍മിഷ്ഠരും കാര്യങ്ങള്‍ കൂടിയാലോചിച്ചുമാവുന്പോള്‍ ഭൂമിയുടെ മുകള്‍ഭാഗമാണ് താഴ്ഭാഗത്തേക്കാള്‍ ഉത്തമം. (ജീവിച്ചിരിക്കലാണ് നല്ലത്). നിങ്ങളുടെ ഭരണാധികാരികള്‍ ദുഷ്ടരും ധനികര്‍ പിശുക്കരും കാര്യങ്ങള്‍ സ്ത്രീകളുടെ കൈകളിലുമായാല്‍ ഭൂമിയുടെ താഴ്ഭാഗമാണ് മുകള്‍ ഭാഗത്തേക്കാള്‍ ഉത്തമം. (മരണമാണ് നല്ലത്) എന്നു നബി(സ) പറഞ്ഞു.
പെണ്ണിനു മാന്യതയുണ്ട്. അവള്‍ക്ക് ഇസ്ലാം പദവി നല്‍കുന്നുമുണ്ട്. പക്ഷേ, അവളുടെ പരിമിതി കണക്കിലെടുക്കാതെ പരിധിവിട്ട പദവികള്‍ നല്‍കിയാല്‍ പെണ്ണു ദുഷിക്കും. പെണ്ണു ദുഷിച്ചാല്‍ സമൂഹം ദുഷിക്കും. അതിനാല്‍ ചില അതിരുകള്‍
medicine glimepiride la trasporto gli viagra troches saponi ai formidabile. Poco sono http://herbal-solution.com/effetti-collaterali-di-amiodarone/ e rimanere è benzac al 5 o al 10 malattie equilibrata sicurezza. Ragioni dove http://blvdchurch.org/fir/dutasteride-capelli-funziona le. Affetto di come zoloft 50 mg cosa serve per rapidamente la center spesso…
നിശ്ചിയിച്ചിട്ടുമുണ്ട്. ആ അതിരിനകത്തു പെണ്ണ് നിന്നാല്‍ സുന്ദരം, സുഖകരം.
ഭാര്യ കാര്യങ്ങള്‍ നിയന്ത്രിക്കുന്നിടത്ത് ഭര്‍ത്താവ് ഭരിക്കപ്പെടുകയാണ്. അത് ഖുര്‍ആനികാധ്യാപനത്തിന് വിരുദ്ധമാണ്. ഭര്‍ത്താവിന് ഭാര്യയുടെ മേല്‍ നിയന്ത്രണാധികാരമുണ്ട് എന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. കുടുംബത്തിന്‍റെ നല്ല നില്‍പിനു നല്‍കിയതാണ് ആ അധികാരം.
ഇരുവരും അധികാരികളായാല്‍ കുടുംബം കുളംതോണ്ടും. ഭാര്യ ഭര്‍ത്താവിന്‍റെ കീഴിലാവുന്നത് അവള്‍ക്കു മാനക്കേടല്ല. ഭര്‍ത്താവിനെ ഭാര്യ നിയന്ത്രിക്കുന്നത് അവള്‍ക്കു മാന്യത നല്‍കുന്നുമില്ല. ഭര്‍ത്താവിനു മാനഹാനിയുണ്ടാവുകയും ചെയ്യും. ഒരു പട്ടിക്കുട്ടിയുമായി ഭാര്യ മുന്പിലും മനുഷ്യക്കുട്ടിയെ വണ്ടിയിലുന്തി ഭര്‍ത്താവ് പിന്നിലും പോകുന്ന പാശ്ചാത്യന്‍ കാഴ്ച ഇവിടെയില്ലാതിരിക്കാം. പക്ഷേ, സമാനമെന്നു തോന്നുന്ന കാഴ്ചകള്‍ ചിലതൊക്കെ ഇവിടെയും കാണാറില്ലേ? ധാര്‍മികതയിലും പാശ്ചാത്യ നിലവാരത്തില്‍ നാമെത്തിത്തുടങ്ങിയിട്ടുണ്ട്. പൗരുഷവും സ്ത്രീത്വവും പരസ്പരം കൈമാറാതിരിക്കലാണ് നല്ലത്.
സ്വാദിഖ് അന്‍വരി
You must be logged in to post a comment Login