മുസഫര്‍നഗര്‍; ഇരകളുടെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ വിധി പറയുന്നു
വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക വേദികളില്‍ നിത്യേന വ്യവഹരിക്കാപ്പെടാറുള്ള പ്രഹേളിക യഥാര്‍ഥത്തില്‍ ആസൂത്രിതമായ വംശവിഛേദന പ്രക്രിയയാണെന്ന് പല പഠനങ്ങളും സമര്‍ഥിച്ചിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ പരമാവധി കൊന്നൊടുക്കാനും അവരുടെ ധനമാനാദികള്‍ ആവുംവിധം കൊളളയടിക്കാനും ഭരണകൂട മെഷിനറിയുടെ സഹായത്തോടെ, ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ നടപ്പാക്കുന്ന ക്രൂരവും ഹീനവുമായ കൂട്ടക്കൊലയെയാണ് വര്‍ഗീയ കലാപമെന്ന് വിളിച്ച് സാമാന്യവത്കരിക്കുന്നതെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആരറ പതിറ്റാണ്ടിന്‍െറ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. പതിനായിരിക്കണക്കിന് വംശവിഛേദനശ്രമങ്ങള്‍ രാജ്യത്ത് നടമാടിയിട്ടും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളിലൊന്നുപ്പോലും […]