പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴിയിറച്ചി എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയിലെ വിഷാംശം ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും.
പഴങ്ങള്‍:
മാങ്ങ
കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍ വാങ്ങിക്കഴിക്കരുത്.
തൊലിയില്‍ ചാരനിറമോ വെളുത്ത പൊടി അടിഞ്ഞ് കിടക്കുന്നതോ കണ്ടാല്‍ അവ കൃത്രിമമായി പഴുപ്പിച്ചതാണ്.
മാങ്ങയില്‍ കറുത്ത പാടുകള്‍ കാല്‍സ്യം കാര്‍ബൈഡിന്റെ സൂചനയാണ്.
ടാപ്പിലെ ഒഴുക്കു വെള്ളത്തില്‍ നന്നായി കഴുകണം.
തൊലി ചെത്തിമാറ്റിയ ശേഷം മാത്രം ഉപയോഗിക്കുക.
കഴിയുന്നതും നമ്മുടെ നാട്ടില്‍ മാങ്ങയുടെ സീസണല്ലാത്ത സമയത്ത് മാമ്പഴം വാങ്ങാതിരിക്കുക.
മുന്തിരി
തൊലിപ്പുറത്ത് മഞ്ഞയോ, വെളുത്തതോ ആയ പൊടി കീടനാശിനിയുടെ സൂചനയാണ്.
ടാപ്പിലെ ഒഴുകുന്ന വെള്ളത്തില്‍ ഓരോ മുന്തിരിയും പ്രത്യേകമെടുത്ത് കഴുകി വൃത്തിയാക്കണം.
നാരങ്ങാനീരിലോ, വിനാഗിരിയിലോ, ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത വെള്ളത്തിലോ 10 മിനിറ്റെങ്കിലും മുക്കിവെച്ചശേഷം ശുദ്ധവെള്ളത്തില്‍ കഴുകി ഉപയോഗിക്കുക.
തൊലി നീക്കിയ ശേഷം മാത്രമേ മുന്തിരി കുട്ടികള്‍ക്ക് കൊടുക്കാവൂ.
ചീഞ്ഞ മുന്തിരി ഉപയോഗിക്കരുത്.
ആപ്പിള്‍
കീടനാശിനി പറ്റിപ്പിടിച്ചിരിക്കാനിടയുള്ള ഞെട്ട് ഭാഗം ചെത്തിക്കളയണം.
ചൂടുവെള്ളത്തില്‍ നന്നായി കഴുകണം.
അല്‍പം നഷ്ടം വന്നാലും തൊലി ചെത്തി ഉപയോഗിക്കുന്നതാണ് ഉത്തമം.
സ്റ്റിക്കറും പശയും ആവരണ മെഴുക്കും നീക്കിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം കഴിക്കുക.
തൊലി ചെത്തിമാറ്റിയ ശേഷം മാത്രം കുട്ടികള്‍ക്ക് കൊടുക്കുക.
പച്ചക്കറി
ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത ചെറുചൂടുവെള്ളം 2% വാളമ്പുളി വെള്ളം, വിനാഗിരി, നാരങ്ങാനീര് എന്നിവയില്‍ ഏതിലെങ്കിലും ഒന്നില്‍ 20 മിനിറ്റ് മുക്കിവെച്ച ശേഷം ശുദ്ധ ജലത്തില്‍ കഴുകി ഉപയോഗിക്കുക.
തക്കാളി, മുളക് തുടങ്ങിയ ഞെട്ടുള്ള പച്ചക്കറികള്‍ ഞെട്ട് നീക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
കാബേജിന്റെ പുറത്തെ 34 ഇലകള്‍ നീക്കം ചെയ്യണം.
ഏലക്കയുടെ പുറംതൊലി കളയുക.
തൊലി കളയാവുന്ന പച്ചക്കറികള്‍ തൊലി മാറ്റിയ ശേഷം മാത്രം ഉപയോഗിക്കുക.
കേടായ പഴങ്ങളും പച്ചക്കറികളും വില കുറച്ച് കിട്ടിയാലും വാങ്ങരുത്.
മത്സ്യം
ദുര്‍ഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മത്സ്യം വാങ്ങരുത്. എന്നാല്‍ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ല.
ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കില്‍ മത്സ്യം ശുദ്ധവും പുതിയതുമാണ്.
കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്.
അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീന്‍ വാങ്ങരുത്.
ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക.
വിരലമര്‍ത്തിയ ഭാഗം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ മത്സ്യം പഴകിയതാണ്.
ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക.
വീട്ടിലെ ഫ്രിഡ്ജില്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഐസ് കട്ടകള്‍ വിതറിയിടണം.
ചെകിളയും തലയും ഉപയോഗിക്കരുത്.
ചിക്കന്‍
കോഴിയിറച്ചിയുടെ സ്വാഭാവിക നിറത്തില്‍ മാറ്റം കണ്ടാല്‍ വാങ്ങരുത്.
ദുര്‍ഗന്ധമുള്ള കോഴിയിറച്ചി ഉപയോഗിക്കരുത്.
ഉപ്പോ മഞ്ഞളോ ചേര്‍ത്ത വെള്ളത്തില്‍ വൃത്തിയായി കഴുകണം.
പാചകം ചെയ്യുന്നതിന് മുമ്പ് കോഴിയിറച്ചിയില്‍ തൂവലോ രോമമോ പറ്റിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.
പൊരിച്ച ചിക്കന്‍ വീണ്ടും പൊരിക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ കോഴിയിറച്ചിയിലെ മാംസ്യം കരിഞ്ഞുണ്ടാകുന്ന പദാര്‍ത്ഥം ക്യാന്‍സറിന് കാരണമാകുന്ന ഘടകമാണ്.
ഒരേ എണ്ണ പലതവണ വറുക്കാന്‍ ഉപയോഗിക്കരുത്.
You must be logged in to post a comment Login